Thursday, February 21, 2008

നായാടി

മുഷിഞ്ഞ ഭാണ്ഡക്കെട്ടിലിരുന്ന് തവളകള്‍ പിടഞ്ഞു, തീട്ടം തിന്നുന്ന കറുത്ത ആമകള്‍ തോടുകള്‍ക്കിടയിലൂടെ ഇടയ്ക്ക് തല പുറത്തേക്കിട്ട് നോക്കി. കറുത്ത മുഖത്തിലെ മുറുക്കാന്‍ കറ നിറഞ്ഞ പല്ലുകള്‍. മാളത്തില്‍ നിന്നും പുറത്ത് വന്ന കൈകളില്‍ കണ്ണുതുറിപ്പിച്ചൊരു മാക്രി. അടിച്ചുകൂട്ടിയ ചവറുകളില്‍ പടര്‍ന്ന തീയില്‍ നിന്നും പച്ച മാസം ഉരുകുന്ന മണം ഉയരുന്നു. ജനം വെറുപ്പോടെ പറഞ്ഞു… വൃത്തിയില്ലാത്ത ജന്തുക്കള്‍… ഇവറ്റകള്‍ക്ക് മനുഷ്യന്മാരെ പോലെ ജീവിച്ചു കൂടെ!

അത് കേട്ട് നായാടി ചിരിച്ചു… പിന്നെ നീട്ടി ഓലിയിട്ടു…

ഇന്‍ജോജോഓഓഓ…

സുഗന്ധം പരന്നൊഴുകിയിരുന്ന മുറികളുടെ ചുവരുകളില്‍ ചുവപ്പ് നിറം പടര്‍ന്നു. അന്തപ്പുരങ്ങളിലേക്ക് നീണ്ട കൈകളില്‍ പെട്ട് മാറിടം പിളര്‍ന്നു. ചവറില്ലാത്ത, വൃത്തിയേറിയ തെരുവില്‍ മാംസം വേകുന്ന മണം. പൌഡറിട്ട മുഖങ്ങളിലും പെയ്സ്റ്റ് പതപ്പിച്ച പല്ലുകളിലും ചിരി മുറുകുന്നു… സംസ്കാര സമ്പന്നന്‍റെ കറുത്ത ചിരി!

ഓലിയിടലുകള്‍ അപ്പോഴും തുടര്‍ന്നു…

38 comments:

മുസ്തഫ|musthapha said...

നായാടി

ഒരു കുഞ്ഞു പോസ്റ്റ്!

Sharu (Ansha Muneer) said...

എന്തൂട്ടാ ഇത്....ഒന്നും മനസ്സിലായില്ലല്ലോ...ഒന്നു കൂടി വായിക്കട്ടെ. വല്ലതും മനസ്സിലായാലോ അല്ലെ?? :)

Sharu (Ansha Muneer) said...

ഇപ്പോ മനസ്സിലായി.... എല്ലാം ഒരുപോലെ തന്നെ അല്ലെ?

G.MANU said...

ഹൈ ഫൈ എഴുത്താണല്ലോ മാഷെ

Rasheed Chalil said...

കാലത്തിന്റെ കറുത്ത ഭാണ്ഡത്തില്‍ പൊതിഞ്ഞ നഗ്ന സത്യങ്ങളുടെ കുഴിമാടത്തില്‍ ഇരുന്ന് നായാടി കാജാ ബിഡി പുകച്ചു... വളയങ്ങളായി ഉയരുന്ന പ്രതീക്ഷകളെ നോക്കി അയാള്‍ പുച്ഛച്ചിരി ചിരിച്ചു. മനുഷ്യനും മാനവും മൌനത്തിലൊതുക്കി നായാടി വീണ്ടും ആര്‍ത്ത് ചിരിച്ചൂ... ഇന്‍ജോജോ…. ഇന്‍ജോജോ….

ഇത് കേട്ട് ടൂറിസ്റ്റായി ചാവാക്കാടെത്തിയ ഉഗാണ്ടക്കാരന്‍ തൊട്ടടുത്ത പെട്ടിക്കടയില്‍ അഗ്രജനെ അന്വേഷിച്ചു...

ഓടോ: അഗ്രൂ... എന്നെ വിളിക്കണ്ട... ഞാന്‍ വെരി ബിസി.

തറവാടി said...

അഗ്രജാ,

എഴുത്തില്‍‌ ആത്മാര്‍ത്ഥതയുള്ളവര്‍ക്ക് എപ്പോഴും കഥയും അനുഭവക്കുറിപ്പുകളും തമ്മിലുള്ള അകലം വളരെ കൂടുതലായിരിക്കും. ഇതു കാണുമ്പൊള്‍ അതെല്ലാം തെറ്റെന്ന ഒരു തോന്നലല്ലെ എന്നെനിക്കു തോന്നുന്നു.

അഭിനന്ദനങ്ങള്‍ :)

( എനിക്കൊന്നു കൊട്ടണമെന്നുണ്ടായിരുന്നു ഇതു വായിച്ചതിനു ശേഷം അതിനു പറ്റുന്നില്ല :( )

Shaf said...

ithu manasilayilla ..!
ഇന്‍ജോജോ…. ഇന്‍ജോജോ

മുസ്തഫ|musthapha said...

Shaf

ഞങ്ങളുടെ നാട്ടിലൊക്കെ നായാടികള്‍ (നായാടുന്നവര്‍ എന്നര്‍ത്ഥത്തിലാവണം അങ്ങിനെ വിളിക്കുന്നത്) എന്ന വിഭാഗം അവരുടെ വരവറിയിക്കാനും വല്ല ധര്‍മ്മവും കിട്ടിയാല്‍ നന്ദി പ്രകടിപ്പിച്ചും... ഇഞ്ചോജോ... എന്ന് നീട്ടി വിളിക്കാറുണ്ട്.

സുല്‍ |Sul said...

മുഷിഞ്ഞത്, തീട്ടം, ആമ, മുറുക്കാന്‍, കറുപ്പ് ഇതെല്ലാം തികഞ്ഞാല്‍ ഒരു ബുജിയാണെന്ന് ആരാരോ പണ്ട് പറഞ്ഞിരുന്നു. ഇപ്പോള്‍ നീ എല്ലാം തികഞ്ഞവനായി :) സന്തോഷമായെടാ സന്തോഷം.
-സുല്‍

വല്യമ്മായി said...

ഇവര്‍ ഇപ്പോഴും വരുന്നുണ്ടോ,പണ്ട് നാട്ടികയിലും തളിക്കുളത്തുമൊക്കെ കണ്ടിട്ടുണ്ട്

പോസ്റ്റിന്റെ തലേക്കെട്ടും നായാടികളെ കുറിച്ചുള്ള അധിക വിവരണവും പറയാന്‍ ഉദ്ദേശിച്ചതിനെ ഹൈജാക്ക് ചെയ്തോ എന്നൊരു തോന്നല്‍.

(ഒരു വീട്ടില്‍ നിന്ന് ഒരാള്‍ നിരൂപിച്ചാല്‍ പോരേ :))

സുല്‍ |Sul said...

അഭിപ്രായ സ്വാതന്ത്ര്യം വീടെണ്ണി തിട്ടപെടുത്തിയിട്ടുണ്ടോ അഗ്രജാ?
അഗ്രജന്റ്റെ പോസ്റ്റായതിനാല്‍ വീട്ടിലോരോരുത്തരും വന്ന് ഓരോ കമെന്റെറിഞ്ഞാല്‍ അത്രെം സന്തോഷം.
പചാനക്കും ആജുനും കൊച്ചുതറവാടിക്കും കൂടി ഓരോ കമെന്റുകള്‍ പോരട്ടെ വല്യമ്മായി :)
-സുല്‍

asdfasdf asfdasdf said...

വല്യമ്മാ‍യി പറഞ്ഞ പോലെ ഈ ഇഞ്ചോ വിളിയില്‍ പറയാനുള്ളത് മറന്നുവെന്ന ഒരു തോന്നല്‍ ബാക്കിയാക്കി.

യാരിദ്‌|~|Yarid said...

അഗ്രജോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ എന്നല്ലെ വിളിച്ചതു....[;)]

അപ്പു ആദ്യാക്ഷരി said...

ഞാന്‍ ഒരുവട്ടം വായിച്ചു. പിന്നെയും വായിച്ചു, കമന്റുകളെല്ലാം വായിച്ചു.. ദുരര്‍ത്ഥങ്ങളൊന്നും കണ്ടെത്തിയില്ല. അതിനാല്‍ ആദ്യം എനിക്കു മനസ്സിലായതുതന്നെ കഥ എന്നു മനസ്സിലായി.

Rafeeq said...

ഓലിയടലുകള്‍ തുടര്‍ന്നു കൊണ്ടെ ഇരിക്കുന്നു.. ;)
:D

Areekkodan | അരീക്കോടന്‍ said...

ഒന്നും മനസ്സിലായില്ലല്ലോ.....

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഉഗ്രന്‍, അഗ്രജാ :)

നിരക്ഷരൻ said...

നിരക്ഷരനാണേ....
കുഴപ്പിക്കരുതേ.....
:)

നിരക്ഷരൻ said...
This comment has been removed by the author.
chithrakaran ചിത്രകാരന്‍ said...

കുഞ്ഞാക്കാന്‍ വേണ്ടി കുഞ്ഞാക്കിയതുപോലെ തോന്നി. പിശുക്കില്ലാതെ കഥ പറഞ്ഞോളു. നല്ലൊരു ഒപ്പുകടലാസെടുത്ത് മനസ്സില്‍ നിന്നും നായാടിയുടേയും,ചുറ്റുപാടിന്റേയും ചിത്രം ക്ഷമാപൂര്‍വ്വം ഒപ്പിയെടുക്കുക. :)(ചിത്രകാരനെപ്പോലെ അക്ഷമ കാണിക്കേണ്ടതുണ്ടോ?)
സസ്നേഹം.......

ഉപാസന || Upasana said...

നല്ല ആശയം...

പരികൃതന്റെ കറുത്ത ചിരി.., :-(

ഉപാസന

shams said...

അഗ്രജോ
ദാര്‍ശനിക തലത്തിലേക്ക്, ഒരു പരീക്ഷണമാണൊ

Unknown said...

കാര്യം ഷാരു പറഞ്ഞതുതന്നേല്ലേ..
(പണ്ട് വീടുകളില്‍ മുറിമരുന്നൊക്കെ ഇവരുടെ കയ്യീന്നു വാങ്ങിയിരുന്നു..
അന്നൊക്കെ എന്നെ വികൃതി കാട്ടിയാല്‍ നായാടിക്കു കൊടുക്കും എന്നു പറഞ്ഞാണ് പേടിപ്പിച്ചിരുന്നത്..ഇപ്പോ വലുതായി ഒരുപാട് ബുദ്ധിയൊക്കെ വന്നപ്പോ എന്റെ സംശയം അതല്ല..ഞാന്‍ വികൃതി കാണിക്കുന്നേനെന്തിനാ പാവം നായാടിയോട് ദേഷ്യം എന്നാ...എന്നെയെങ്ങാന്‍ കൊടുത്തിരുന്നേല്‍ പാവം അയാളുടെ ഒരു ഗതി..!)

പപ്പൂസ് said...

ഊഹ്.... തകര്‍പ്പന്‍! :)

ശ്രീവല്ലഭന്‍. said...

പറച്ചിലും, സ്വന്തം പ്രവര്‍ത്തിയും തമ്മിലും ഉള്ള അന്തരം കാണിക്കുന്നു. പക്ഷെ
രണ്ടും ഒന്നല്ല എന്നാണ് എനിക്ക് തോന്നുന്നത്. ആദ്യത്തേത് ജീവിക്കാന്‍ വേണ്ടി, രണ്ടാമത്തേത് നമ്മുടെ ജീവിതത്തിലെ അര്‍ത്ഥമില്ലയ്മകളെ കുറിച്ച്!

ഇഷ്ടപ്പെട്ടു. :-)

പാമരന്‍ said...

ഇഷ്ടപ്പെട്ടു..

തെരുവും ചുവരും വീടും തൊലിയും വൃത്തിയാക്കിവെച്ച്‌, ആ അഴുക്കെല്ലാം മനസ്സിലൊഴിച്ച്‌ പേസ്റ്റുതേച്ചു പല്ലുവെളുപ്പിച്ച് ചിരിക്കുന്ന നമ്മളോട്, നായാടി കണ്ടാലറക്കുന്ന പല്ലു കാട്ടി ചിരിക്കുന്നു.. പുറംപൂച്ചുകളോട്.. ഓലിയിടുന്നു..

sreeni sreedharan said...

നല്ലൊരു കണ്ണടയൊക്കെ വച്ച മന്‍സ്യന്‍ ആര്‍ന്ന്.
(സത്യം പറ മനുഷ്യാ, നിങ്ങള് നാട്ടീന്ന് പരോളില് ഇറങ്ങീട്ട് മുങ്ങ്യതല്ലേ? ;)

ദിലീപ് വിശ്വനാഥ് said...

ഓലിയിടലുകള്‍ ഇപ്പോഴും തുടരുന്നു...
കലക്കി മാഷേ....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇപ്പൊ റ്റ്യൂണ്‍ മാറിയാ ഓളിയിടലൊക്കെ...

Anonymous said...

ഇന്നലെ ഞാന്‍ കണ്ട സ്വപ്നത്തില്‍ അഗ്രജന്‍ ഉണ്ടായിരുന്നു. ;)

ധ്വനി | Dhwani said...

സംസ്കാര സമ്പന്നന്‍റെ കറുത്ത ചിരി!
നന്നായിരിയ്ക്കുന്നു!

Ziya said...
This comment has been removed by the author.
Ziya said...

ഒറ്റവായനയില്‍ തന്നെ മനസ്സിലായി. (ഹോ ഈ ഞാന്‍!)
രണ്ടാമത്തെ പാര്‍ട്ട് വല്ലാതെ പ്രതീകാത്മകയത് നന്നായെങ്കിലും ഒരു ബുദ്ധിജീവി പരിവേഷം ഈ കഥക്ക് കിട്ടാതെ പോയതു അക്കാരണം കൊണ്ടു തന്നെയാവാം. ചിത്രകാരന്റെ കമന്റും ആ വഴിക്കാണ് വിരല്‍ ചൂണ്ടുന്നത്.

അതായത് നീണ്ട കൈകളില്‍ പെട്ട് മാറിടം പിളര്‍ന്നു എന്നതൊക്കെ അല്പം വിശാലമാക്കി പറയണം. മുലകളില്‍ നഖ മുന ആഴ്‌ന്നിറങ്ങിയെന്നോ ഒക്കെ പറയാമായിരുന്നു. ഈ മാംസം വേവുന്ന മണം എന്നൊക്കെ പറഞ്ഞാല്‍ പോര, അത് പാകം ചെയ്യുന്ന വിധം, ഏതൊക്കെ മാംസം എന്നൊക്കെ തെളിച്ചു പറയണം.
ഹേയ്, അഗ്രജനില്‍ നിന്ന് ബുദ്ധിജീവിയിലേക്ക് ഇനിയുമൊരുപാട് ദൂരമുണ്ട് എന്നു മനസ്സിലാക്ക!

ഏറനാടന്‍ said...

അഗ്രജന്‍ പെരിങ്ങ്‌സിനു പഠിക്കുകയാണോ? :)
ഏതാണ്ടേതാണ്ടൊക്കേ മനസ്സിലായി.. അത്യത്യാധുനികസാധനം!! :)

ഏ.ആര്‍. നജീം said...

അഗ്രജനെ അധികം വായിക്കാതിരുന്നത് കൊണ്ടോ എന്തോ.. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പോസ്റ്റുകളില്‍ ഒന്നാണ് ഇത്..!

രണ്ട് നല്ല ചിത്രങ്ങള്‍ ഏതാനും വാക്കുകളില്‍ വരച്ചു പിന്നെ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയില്‍ ഒരു യോജിപ്പിക്കല്‍.. ഇഷ്ടായി

കുറുമാന്‍ said...

ആഗ്രജാ, ചെറുതെങ്കിലും സൂപ്പര്‍.....പരിഷ്കൃതര്‍ പച്ചമാംസം വേവിക്കുന്നതൊക്കെ ഒരു സ്റ്റൈലായി പോയില്ലെ

പൊറാടത്ത് said...

ഈയിടെയായി എനിയ്ക്ക് ഒരു പുത്തന്‍ അറിവ്. പോസ്റ്റ് വായിയ്ക്കുന്നതിനേക്കാളും എളുപ്പം കമന്റ് വായിയ്ക്കുന്നതാന്ന്..
ഇത്രേം കമന്റുകള്‍ വായിച്ചപ്പോ സംഭവം മനസ്സിലായി..
അയ്യോ...പച്ചമാംസം വേവിയ്ക്കുന്ന മണം വരുന്നു..,
അടുക്കളയില്‍ നിന്നാ..
ഞാന്‍ പോയി ചൂടോടെ രണ്ടെണ്ണം അടിയ്ക്കട്ടെ..

ചന്ദ്രകാന്തം said...

സംസ്കാരസമ്പന്ന്‌.. വേവിച്ച മാംസത്തിനേക്കാള്‍..പച്ചമാംസക്കൊതി കൂടുന്ന വാര്‍ത്തകള്‍ക്കാണ്‌ ചൂടു കൂടുതല്‍..!!!