Sunday, January 18, 2009

നോബല്‍ പ്രൈസ്, എന്റെ പിഴ...!

ഇസ്രായേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസിനു നല്‍കിയ സമാധാനത്തിനുള്ള നോബല്‍ സമ്മാനം തിരിച്ചു വാങ്ങിക്കണം എന്നാവശ്യപ്പെട്ട് ഞാന്‍ എന്റെ മലയാളം ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്ന ഈ പോസ്റ്റ്, അതൊരു തെറ്റിദ്ധാരണ നിമിത്തം സംഭവിച്ച ഒന്നാണെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. കേരള ഗവര്‍ണ്മെന്റാണ് ഈ നോബല്‍ പുരസ്കാരം നല്‍കുന്നത് എന്ന ഒരു അബദ്ധ ധാരണയിലും, മലയാളം ബ്ലോഗില്‍ അങ്ങിനെ ഒരു ആവശ്യമുന്നയിച്ചാല്‍ ഉടനെ തന്നെ ആ പുരസ്കാരം തിരിച്ചു വാങ്ങിക്കൊള്ളും എന്ന അമിത പ്രതീക്ഷയിലും ആയിരുന്നു അങ്ങിനെ ഒരു ആവശ്യം ഞാനുന്നയിച്ചത്. ശ്രീ കാപ്പിലാന്‍ എന്ന ബ്ലോഗര്‍ അദ്ദേഹത്തിന്റെ പുതിയ പോസ്റ്റായ സ്ലം ഡോഗ് മില്യണര്‍ എന്ന സിനിമയെ കുറിച്ചുള്ള നിരൂപണത്തിലാണ് എനിക്കൊരു തിരിച്ചറിവിനു വഴിയൊരുക്കി തന്നത്.

നന്ദി കാപ്പിലാനെ നന്ദി...

ശ്ശൊ... എന്നാലും ഞാനിത്രേം കാലം... ;)

5 comments:

അഗ്രജന്‍ said...

ശ്ശൊ... എന്നാലും ഞാനിത്രേം കാലം... ;)

::: VM ::: said...

അഗ്രജാ, ഇതിനാ പരയണത് സൂവോളജി പഡിക്കണം, സുവോളജി പഡിക്കണം എന്നു..

അല്ലാണ്ട്പഡിക്കണ കാലത്ത് പെമ്പിള്ളേരുടെ അനാട്ടമി പഡിച്ചു നടന്നാ ഇതുപോലിരിക്കും.,.ചരിത്രം വല്ലോം അറിയണ്ടേ?

ഇപ്പോ മന്നസ്സിലായല്ലോ? ഇനി അഗ്രൂന്റെ അറിവിലേക്കായി അല്പം സുവോളജി ടിപ്സ് കൂടെ തരാം:


അവാര്‍ഡൂകളും അതു കൊടുക്കുന്നവരും:
1- പല്‍‌മശ്രീ അവാര്‍ഡ് - താമരശ്ശേരി പഞ്ചായത്ത് ആപ്പീസ്
2- ഫാരദരെത്തീനം - കട്ട്ലറ്റ് ജൊല്ലറിരോഒമചന്ദ്രന്‍
3- അര്‍ജുനന്‍ അവാര്‍ഡ്‌ - തോന്നക്കല്‍ ഭാസി ആഴ്സ് + സ്പോഴ്സ് ക്ലബ്ബ്
4- കീര്‍ത്തിചക്രം- ഡണ്‍ലപ്പ് ടയര്‍ റീസോളിങ്ങ് കംബനി
5- വനിതാ രത്നം അവാര്‍ഡ്- വനിധാ മേഗസിന്‍

ബാക്കി അവാര്‍ഡുകളുക് കൊടുപ്പുകാരെക്കുറിച്ചു ഒര്രു ലേഖനം തരാം

kichu said...

അഗ്രൂ...

മനുഷ്യന്‍, ജീവിത കാ‍ലം മുഴുവന്‍ ഓരോന്നു പഠിച്ചു കൊണ്ടീരിക്കും എന്നു കേട്ടിട്ടില്ലേ...

വി. എം.. :)
ലേഖനം ഉടനെ പ്രതീക്ഷിക്കുന്നു.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

രണ്ട്‌ മൂന്ന് ദിവസമായി "ഇന്നത്തെ പത്രം" വായിക്കാത്തത്‌ കൊണ്ട്‌ ഒന്നും മനസ്സിലാവണില്ല. എന്തായാലും മറ്റ്‌ രണ്ട്‌ പോസ്റ്റ്‌ കൂടി നോക്കട്ടെ.

നോബല്‍ സമ്മാനം ബുഷിനും കൊടുക്കണം. പിന്നെ മോഡിക്കും ബാക്കിയുണ്ടെങ്കില്‍ ഒന്ന് ബിന്‍ ലാദനും കൊടുക്കണം എന്നാണെന്റെ അഭിപ്രായം..

kaithamullu : കൈതമുള്ള് said...

നൊബേലോ?
പേരസാ‍?

എന്തൂട്ട്ണ് ഷ്ടാ സംഗതി?

ആ മയ്യഴീലേ മുകുന്ദേട്ടന് ഒരു കത്തയക്കായ്‌രുന്നില്ലേ?
അങ്ങേരല്ലെ ഇപ്പ അവാര്ഡ് കൊട്‌ക്കണതും തിരിച്ചേട്‌ക്കണതും ഒക്കെ?

എന്നാലും പെഴേട്ട്‌ത് നന്നായിട്ടാ!