Tuesday, November 07, 2006

ഭീഷണി

മലപ്പുറത്ത് നിന്നും മമ്മതും കൂട്ടുകാരും വീഗാലാന്‍റ് കാണാനെത്തിയതായിരുന്നു. കൂട്ടത്തിലെ ചിലരുടെ കയ്യിലിരിപ്പോണ്ട് അവിടെയെത്തിയ മറ്റൊരു സംഘവുമായി ഒടക്കി. അതിശക്തമായ വാക്കേറ്റമായി... എപ്പോള്‍ വേണമെങ്കിലും അടി പൊട്ടുമെന്ന അവസ്ഥ. മറുസംഘം അവിടുത്തുകാരാണെന്ന് മനസ്സിലാക്കിയ മമ്മത്, തങ്ങളും എറണാകുളത്തുകാരാണെന്ന് വരുത്താന്‍ നെഞ്ചും വിരിച്ച് ഭീഷണി മുഴക്കി...

‘മാണ്ടാ... മാണ്ടാ... കളിക്കണ്ടാ... ഞമ്മള് ഇബ്ട്ത്തേരൊക്കെ തന്നേണ്...’

പിന്നെ, മമ്മതിനേം കൂട്ടരേം ചാര്‍ത്താന്‍ മറുസംഘത്തിന് രണ്ടാമതൊന്നാലേചിക്കേണ്ടി വന്നില്ല.

20 comments:

വല്യമ്മായി said...

ഹിസ് ഹൈനസ്സ് അബ്ദുള്ളയിലെ മാണ്ട മാണ്ട ഓര്‍മ്മ വന്നു.

Sul | സുല്‍ said...

മമ്മതും കൂട്ടരും ഒരിക്കല്‍ ഗുരുവായൂരമ്പലത്തില്‍ പോയി.

അവരോട് ചൊദിച്ചു “നിങ്ങള്‍ മുസ്ലിം അല്ലെ?“ എന്ന്.

അപ്പൊ മമ്മത് കൂട്ടുകാരനോട് പറയാണെ “ജ്ജ് കേക്കടദ്ദുല്ലാ. ഞമ്മള് മുസ്‌ലിമാണെന്ന്”

നന്നായിട്ടുണ്ട്. പോരട്ടെ പോരട്ടെ!

-സുല്‍

ശ്രീജിത്ത്‌ കെ said...

മലപ്പുറം ഭാഷ തമാശകള്‍ രസം തന്നെ കേള്‍ക്കാന്‍. രസായി അഗ്രജാ.

മിന്നാമിനുങ്ങ്‌ said...

അഗ്രൊ,മമ്മദും കൂട്ടരും എവിടുന്നാ പോയീന്നു പറഞ്ഞെ?മാറാക്കരേന്നൊ?ഇത്തിരീ......എസ്ക്കേപ്പ്‌..!

ഏറനാടന്‍ said...
This comment has been removed by a blog administrator.
പടിപ്പുര said...

അഗ്രൂന്റെ പേരിപ്പോഴും അമ്മദ്‌ എന്ന് തന്നെയല്ലേ?

ikkaas|ഇക്കാസ് said...

ഹഹഹഹഹ.. അത് നന്നായി.

കുട്ടന്മേനൊന്‍::KM said...

അത് കലക്കി.

ഇടിവാള്‍ said...

കലക്കി ഗെഡീ.. ഉഗ്രന്‍

ഏറനാടന്‍ said...

ഞമ്മളെ മലപ്പൊറത്താര്‌ ആരെന്നാ ബിചാരം? ദാ പുടുച്ചോളീ.. "പജ്ജിന്റെ നെജ്ജ്‌ കജ്ജിമ്മലായി കഗ്ഗീറ്റും കഗ്ഗീറ്റും പറ്റെങ്ങട്ട്‌ പോണില്ലാന്ന് പണ്ടാരം!"

vazhipokkan said...

എറനാടാ..ഞമ്മക്ക്‌ അത്‌ ഒന്നുങ്കൂടെ അങ്ങട്‌ പരിസ്കരിച്ച്ട്ട്‌ ഇങ്ങനാക്ക്യാലൊ :
ജ്ജാത്തൂന്റെ പജ്ജിന്റെ നെജ്ജ്ന്റെ കജ്ജ്മ്മലായെടി മജ്ജത്തെ,ഇജ്‌ ഇജ്ജാതി ചേലിക്കാണു പോണതെങ്കി അന്റെ മജ്ജത്തും പതിനാറടീന്തരോം ഒന്നിച്ച്‌ കയ്ക്കും മ്മളു.

ഇത്തിരിവെട്ടം|Ithiri said...

ഹ ഹ ഹ... അഗ്രൂ ഇത് കലക്കന്‍.

ഓടോ : ആ പോക്കരേയും കൂടി എറ്റെടുക്കടേയ്...

പുഞ്ചിരി said...

ഈ “ജ്ജ്...ജ്ജ്..” കമന്റ് കണ്ടപ്പോ ഒരു പാവം മലപ്പുറത്തുകാരന്‍ നിഷ്കളങ്കനായ കുട്ടിയെ ഓര്‍ത്തു പോവുന്നു. ഒരു ദിവസം മൂപ്പരുടെ വീട്ടില്‍ പോയപ്പോ പറയ്യാ: “ഇക്കാക്കാ... ഇവിടെ ഹയ്യിന്റെ കേസറ്റ് ഉണ്ട് - കാണ്വല്ലേ...?” ന്ന്. എന്താപ്പോ “ഹയ്യ്” ന്നാലോചിച്ച് വശം കെടാനിരിക്കേ കുട്ടിയുടെ ഉമ്മ ഇങ്ങനെ തിരുത്തുന്നത് കേട്ടു: “ഹയ്യല്ല മോനേ... ഹജ്ജ് എന്ന് പറ”

പാവം കുട്ടി, “കജ്ജ്” നന്നാക്കി “കയ്യ്” എന്നും “നെജ്ജ്” നന്നാ‍ക്കി “നെയ്യ്” എന്നും പറഞ്ഞ കൂട്ടത്തില്‍ “ഹജ്ജ്” നന്നാക്കി “ഹയ്യ്” എന്ന് പറഞ്ഞുപോയി... :-)) പാവമാകെ കണ്‍ഫ്യൂഷനായിട്ടുണ്ടാവും, ഏത് “ജ്ജ” യെ “യ്യ” ആക്കണം; ഏതിനെ ആക്കാന്‍ പാടില്ലാ എന്നോര്‍ത്ത് !

ഏറനാടന്‍ said...

ഈ 'ജ്ജ്‌'-ന്റെ കഥയിലേക്ക്‌ ന്നാ പുടുച്ചോളീ... "പന പറിച്ച്‌ പല്ലും കുത്തീ ദജ്ജാലതാ ബരുന്നേയ്‌.!" (ഓ:ടോ: ഞമ്മളെ ഇത്തിരിവെട്ടത്തിന്റെ പോക്കര്‍ കുതിരപ്പുറത്ത്‌ രണ്ട്‌ തെങ്ങും പുടിച്ച്‌ ബരുന്നത്‌ പോലെ..)

കലേഷ്‌ കുമാര്‍ said...

കൊള്ളാം:)))

ദില്‍ബാസുരന്‍ said...

അഗ്രജേട്ടാ,
മലപ്പുറം ഭാഷ നന്നായിട്ടുണ്ട് പക്ഷേ മറ്റേത് ഞാന്‍ വിശ്വസിക്കില്ല. മലപ്പുറത്തുകാരെ മറ്റവന്മാര്‍ പൂശി എന്നതേയ്. എങ്കിലും കൊളര്‍ക്കാതെ കിട്ട്യാ മേങ്ങല്ലാതെ ബേറെ ബഴീണ്ടാ? :-)

അഗ്രജന്‍ said...

വല്യമ്മായി, സുല്‍, ശ്രീജിത്ത്, മിന്നാമിനുങ്ങ്, പടിപ്പുര, ഇക്കാസ്, കുട്ടമ്മേനോന്‍, ഇടിവാള്‍, ഏറനാടന്‍, വഴിപോക്കന്‍, ഇത്തിരി, പുഞ്ചിരി, ഏറനാടന്‍, കലേഷ്, ദില്‍ബു... വായിച്ചതിലും കമന്‍റിയതിലും സന്തോഷം - നന്ദി :)

ഒ.ടോ: അതുല്യ കണ്ടാല്‍ പറയും ഈ മോളിലിരിക്കുന്നോരൊക്കെ എന്‍റെ ഗ്രൂപ്പുകാരാന്ന് ;)

അരീക്കോടന്‍ said...

ഞമ്മളെ മലപ്പൊറത്ത്‌ന്റെ മക്കളെ തല്ലേ..? ന്നാ ഒന്ന് കാണട്ടെ....(ഞമ്മള്‌ ബ്‌ടെ ഒന്നും ഇല്ലേ...)

:: niKk | നിക്ക് :: said...

ഇങ്ങനിരിക്കും ;)

നരൻ said...

ഹ ഹാ..ഒരോ ഭാഷകൾ...ഈ ശവികൾക്ക് മലയാളം പറയാൻ അറിഞ്ഞൂടെടാ‍..ഗെഡി,,,