Saturday, January 05, 2008

ഓന് ആള് വലതനാ...!

ഭക്ഷണം കഴിക്കുമ്പോള്‍ എന്തെങ്കിലും വായിക്കുക എന്നത് കാലങ്ങളായുള്ള ശീലമാണ്, അത് ഒരു തീപ്പെട്ടിക്കൂടിന് പുറത്തെ അക്ഷരങ്ങളാണെങ്കിലും സന്തോഷം! അങ്ങിനെയൊരു പ്രാതല്‍ കഴിക്കുന്ന നേരത്താണ് സിറാജ് ഫ്രൈഡേഫീച്ചറിന്‍റെ പഴയൊരു കഷ്ണം (ലോക ഹൃദയദിനത്തില്‍ പ്രസിദ്ധീകരിച്ചത്) കയ്യിലെത്തിയത്... അതിലെ കോഴിക്കോടുകാരനായ വെള്ളിപറമ്പില്‍ അബൂബ്ബക്കറിനെ കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട്, എല്ലാവരുടേയും ഹൃദയം ഇടത് ഭാഗത്തായിരിക്കും എന്ന എന്‍റെ ധാരണ തിരുത്തി എനിക്കൊരു പുതിയ അറിവ് കൂടെ നല്‍കി - ഹൃദയം വലത് ഭാഗത്തും ആവാം!

തലക്കറക്കത്തെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട അബൂബ്ബക്കറിന് ഇ.സി.ജി. എടുക്കുമ്പോഴാണ് അദ്ദേഹത്തിന്‍റെ ഹൃദയം വലത് ഭാഗത്താണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുന്നത്!

ലോക ജനസംഖ്യയുടെ ഒരു ശതമാനത്തിന് താഴെയുള്ളവര്‍ വലത് ഹൃദയന്മാരാണെന്നാണ് വിലയിരുത്തലുകള്‍. ഈ വൈകല്യം എങ്ങിനെ സംഭവിക്കുന്നു എന്നതിനെ പറ്റി ഇപ്പോഴും വ്യക്തമായി കണ്ടെത്താനായിട്ടില്ല. ഗര്‍ഭധാരണത്തിന്‍റെ നാലാം മാസത്തിലാണ് ഹൃദയത്തിന്‍ററെസ്ഥാനം നിര്‍ണയിക്കപ്പെടുന്നതത്രേ. ഈ സമയത്ത് ചിലര്‍ക്ക് വൈരുദ്ധ്യം സംഭവിക്കാവുന്നതാണ്. ഏതെങ്കിലും മരുന്നുകളോ അണുബാധയോ ഗര്‍ഭസ്ഥശിശുവിന് ഇങ്ങനെ സംഭവിക്കാന്‍ ഇടയാക്കിയേക്കുമെന്ന് ചിലര്‍ വിലയിരുത്തുന്നു. ഈ വൈകല്യം ഒരസുഖമായി കണക്കാക്കുന്നില്ലെങ്കിലും, സാധരണ ആളുകളില്‍ ഹൃദയം ഇടതുഭാഗത്തും കരളും മറ്റും വലത് ഭാഗത്തും സ്ഥിതി ചെയ്യുന്നത് പോലെ ഇങ്ങിനെയുള്ളവരില്‍ ഹൃദയം വലത് ഭാഗത്തും കരളും മറ്റും ഇടത് ഭാഗത്തും ആയാണ് സ്ഥിതി ചെയ്യാറ്. അതേ സമയം തന്നെ ഹൃദയവും കരളും മറ്റ് അവയവങ്ങളും വലത് ഭാഗത്ത് തന്നെ വന്നാല്‍ സ്ഥിതി അപകടകരമാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. സ്ത്രീകളേയും പുരുഷന്മാരേയും ഒരേ പോലെ പിടിപെടാനിടയുള്ള ഈ അവസ്ഥക്ക് മുന്‍കരുതലൊന്നും നിര്‍ദ്ദേശിക്കാന്‍ വൈദ്യശാസ്ത്രത്തിന് ഇതുവരേയും കഴിഞ്ഞിട്ടില്ലത്രേ!


കടപ്പാട്: ഉമര്‍ മായനാട് - സിറാജ് ഫ്രൈഡേഫീച്ചര്‍

18 comments:

അഭിലാഷങ്ങള്‍ said...

“ഹൃദയം വലത്തോ ഇടത്തോ!?“

അതെന്തെങ്കിലുമാകട്ടെ. അഗ്രജന്‍‌ ഇന്ന് ഹോസ്‌പിറ്റലില്‍ പോയി ഒന്ന് സ്കാന്‍ ചെയ്ത് നോക്കൂ. അതിന് ശേഷം, ആകെ കണ്‍ഫ്യൂഷനിലായിരിക്കുന്ന അവിടത്തെ ഡോക്ടര്‍മാരോട് അഗ്രജന്‍ ആ ചോദ്യം ചോദിക്കൂ.

അവര്‍ ഭയഭക്തിബഹുമാനത്തോടെ മറുപടിപറയും:

“സ്‌കാനിങ്ങില്‍ അങ്ങിനെയൊരു സാധനമേ കാണുന്നില്ല സാ‍ാ‍ാര്‍...!!”

ഓഫ് ടോപ്പിക്ക്: അന്തംവിട്ടിട്ട് കാര്യമില്ലഗ്രജോ... മോഡേണ്‍ സയന്‍സിന് തെറ്റ് പറ്റില്ല. :-)

പൊതുവാള് said...

അഭിലാഷേ അഗ്രൂന് ഹൃദയമുണ്ടോന്ന് നോക്കാന്‍ സ്കാനിങ്ങെന്തിനാ അഗ്രജിയോട് ചോദിച്ചാല്‍ അറിയാല്ലോ ?

അതു മുഴുവനായും തന്റെ കൈയിലാണെന്നു പറയുമായിരിക്കും അല്ലേ അഗ്രജാ?:)

വല്യമ്മായി said...

തിന്നാനിരിക്കുമ്പോള്‍വായിക്കാനും ടി.വി. കാണാനും പുറപ്പെടുന്നത് കൊണ്ടാണ് ആവശ്യത്തിലധികം കഴിച്ചു പോകുന്നത്.
ഇത്രേമെഴുതിയ സ്ഥിതിക്ക് എല്ലാം കൂഎ വലതു വശത്തു വന്നാലുള്ള കുഴപ്പം കൂടി പറയാമായിരുന്നു.കോപ്പൊഇയടിച്ചതാണെങ്കിലും വിവരത്തിനു നന്ദി.

അഗ്രജന്‍ said...

ഹഹഹ അഭിലാഷ്... അതടിപൊളി (ഉവ്വ്...)

അഭിലാഷിന്‍റെ കമന്‍റ് കണ്ടിട്ട് ഈ പോസ്റ്റ് എന്നേം കൊണ്ടേ പോകൂ എന്ന് തോന്നുന്നു...

പൊതുവാളെ, എന്‍റെ ഊഹം ശരിയാണെന്ന് തെളിയിക്കുന്നു ഈ കമന്‍റ് :)

വല്യമ്മായി, എല്ലാം കൂടെ വലത് വശത്ത് വന്നാലുള്ള കുഴപ്പം ആ ലേഖകന്‍ എഴുത്യാലല്ലേ ഇവിടെ പറയാന്‍ പറ്റൂ :)

കട - വെച്ചാല്‍ പിന്നെയത് കോപ്പിയടിയുടെ പരിധിയില്‍ വരില്ല :)

കൂട്ടുകാരന്‍ said...

ലേലം സിനിമയില്‍ സുരേഷ് ഗോപിക്ക് ഇരട്ട ചങ്കാണെന്ന്...:).ഇനി അഗ്രജനും അതേപൊലെവല്ലതു,???;;ചുമ്മ...:)

Vinu said...

kollaam

കണ്ണൂരാന്‍ - KANNURAN said...

എന്റെ ഇളയച്ഛനും വലത്തായിരുന്നു ഹൃദയം. അദ്ദേഹം എപ്പോഴും ഡോക്ടറെ കാണിക്കുമ്പോള്‍ ആദ്യം പറയുക ഇക്കാര്യമാ. പറഞ്ഞില്ലെങ്കില്‍ ഡോക്ടര്‍മാര്‍ ബേജാറായി സ്റ്റെതസ്കോപ്പുമായി തപ്പുന്ന കാഴ്ച കാണാം..

അഗ്രജന്‍ said...

ഹഹ കൂട്ടുകാരന്‍... ഇരട്ടചങ്കില്ല... പകരം ഇരട്ടപ്പേരുണ്ട്... ഒന്നല്ല... ഒരുപാടെണ്ണം :‍

വിനു: നന്ദി :)

ഹഹ കണ്ണൂരാന്‍... ആ ഡോക്ടര്‍മാറുടെ മുഖഭാവം സങ്കല്പിച്ച് ചിരിവരുന്നു... :)

കണ്ണൂരാന് ഇതേ പറ്റി കൂടുതല്‍ എന്തെങ്കിലും വിവരങ്ങള്‍ തരാന്‍ കഴിയുമെന്ന് തോന്നുന്നു...!

ശ്രീ said...

അഗ്രജേട്ടാ...

അഭിലാഷ് ഭായ്‌യുടെ കമന്റു കലക്കി.

:)

തറവാടി said...

എന്തൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യണാം എന്‍‌റ്റെ റബ്ബില്‍ ആലമീനായ തമ്പുരാനേ!

അന്നൊടാരാ അഗ്രജാ വെണ്ടാത്തത് വായിക്കാന്‍ പറഞ്ഞേ? അല്ല അഗ്രജാന്‍ അനക്കീ സാദനം (ധ യല്ല ) എവീടെങ്കിലും ഉണ്ടോന്നു നോക്കാദ്യം! :)

ഉപാസന | Upasana said...

അഭിലാഷാണ് താരം
:)
ഉപാസന

സാബു പ്രയാര്‍ said...

അറിവു പകര്‍ന്നതിന്‍ നന്ദി

പ്രയാസി said...

അറിയാത്ത ഒരു വിവരം..നന്ദി..:)

അഭിലാഷയുടെ കമന്റും കലക്കി..:)

ഓ:ടോ: ഉള്ളിലുള്ള ഹൃദയമായതു നന്നായി..മുന്നിലുള്ളതു വല്ലോം പിന്നിലായെങ്കിലൊ!!!?

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

അഗ്രജന്‍ ..പോസ്റ്റ് വിജ്ഞാനപ്രദം

ഈ അവസഥയെ ഡെക്സ്ട്രോകാര്‍ഡിയ എന്നു പറയുന്നു. ഇതൊരു രോഗമല്ല. പലപ്പോഴും വളരെ നാളുകള്‍ക്കു ശേഷമാണ് ഈ അവസ്ഥയെ കുറിച്ച് ആളുകള്‍ മനസിലാക്കുക തന്നെ.

കൂടുതല്‍ വിവരങ്ങള്‍ താഴേയുള്ള ലിങ്കില്‍ കാണാം..

http://www.wisegeek.com/what-is-dextrocardia.htm

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹയ്യോ തെന്തൊക്ക്യാ....

ബയാന്‍ said...

അഗ്രു: ഇടതായാലു വലതായാലും നിനക്കീ സാധനം ഉണ്ടല്ലോ; സമാധാനമായി.

സുല്‍ |Sul said...

ഹൃദയസ്പര്‍ശിയായ ലേഖനം അഗ്രജൂ.
ഹൃദയേശ്വരി നാട്ടിലായതിനാലാണൊ മറ്റൊരു
ഹൃദയത്തെ തിരഞ്ഞത്?
ഹൃദയേശ്വരിമാത്രമല്ല നിന്‍
ഹൃത്തും അവിടെയാണൊ പ്രിയാ...

-സുല്‍

Nousher said...

അര്‍ബുദം ബാധിച്ചു ശ്വാസകോശം ചുരുങ്ങിപ്പോയ ചില രോഗികളില്‍ ഇങ്ങിനെ ഹൃദയം വലതു വശത്തേക്ക് നീങ്ങുന്നതായി കാണാറുണ്ട്.
ഗു.പാ..: നിക്കേണ്ടത് നിക്കേണ്ടിടത്ത് നിന്നില്ലെങ്കില്‌ അവിടെക്കേറി അഗ്രജന്‍ പോസ്റ്റിറക്കും..