Sunday, August 03, 2008

നാലു ബോധങ്ങള്‍

അന്യതാബോധം
പടിയിറങ്ങിയ കലാലയത്തില്‍
മാര്‍ക് ലിസ്റ്റ് വാങ്ങിക്കാനെത്തുമ്പോള്‍,
അവിടുത്തെ അരമതിലിനോടും
വാകത്തണലിനോടും ഇടനാഴികളോടും
കോണിച്ചുവടുകളോടും തോന്നുന്നത്!

നഷ്ടബോധം
പ്രണയിച്ചവള്‍ മറ്റൊരുത്തന്‍റെ
ബൈക്കിനു പിറകിലിരുന്നു
വിഷാദത്തോടെ തന്നെ നോക്കി
മറയുമ്പോള്‍ തോന്നുന്നത്!

പാപബോധം
ആവര്‍ത്തിക്കപ്പെട്ട മുഷ്ടി-
മൈഥുനത്തിനൊടുവില്‍ തോന്നുന്നത്!

കുറ്റബോധം
മോഷണശ്രമത്തില്‍ താന്‍
കുത്തിമലര്‍ത്തിയവന്‍റെ കയ്യില്‍
ഒന്നുമില്ലെന്ന് കാണുമ്പോള്‍ തോന്നുന്നത്!

16 comments:

നജൂസ്‌ said...

നഷ്ടബോധം
പ്രണയിച്ചവള്‍ മറ്റൊരുത്തന്‍റെ
ബൈക്കിനു പിറകിലിരുന്നു
വിഷാദത്തോടെ തന്നെ നോക്കി
മറയുമ്പോള്‍ തോന്നുന്നത്!
ഇഷ്ടായീ... അനുഭവം ഗുരൂ എന്നുണ്ടോ??? :)

മുസ്തഫ|musthapha said...

ങും, നാലാമത്തേതൊഴികെ ബാക്കിയെല്ലാം ഗുരുതന്നെ ;)

Sharu (Ansha Muneer) said...

ഇത്രയും ബോധങ്ങളൊക്കെ ഉണ്ടായിട്ടും അഗ്രജനെന്താ ബോധമില്ലാത്തവനായിപ്പോയെ? :)

ഓഫ്: പദമുദ്രയിലെ സാന്നിധ്യമായതില്‍ പിന്നെ കുറച്ച് നല്ല പദങ്ങളൊക്കെ കാണുന്നുണ്ട് പോസ്റ്റുകളില്‍.

കാവലാന്‍ said...

അഗ്രജാ,....
മൂന്നാമത്തെ തിരുവചനത്തില്‍ ആവര്‍ത്തനമെന്നത് പാപബോധം ഇല്ലാതാക്കുകയല്ലേ ചെയ്യുക?

കലങ്ങിയൊഴുകാന്‍ തുടങ്ങുന്ന നദി ഒഴുകിയൊഴുകി തെളിയുകയല്ലേ ചെയ്യുക?


:നാലമത്തേത് ഒഴികെ എന്നു പറയുമ്പോളെന്താണൊരു ബിപി കലര്‍ന്ന പുഞ്ചിരി?..

പ്രയാസി said...

മൂന്നാമത്തെ ബോധം ആവര്‍ത്തിച്ചനുഭവിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന പ്രവാസിയുടെ വിസ്ഫോടനാത്മകമായ പരിണാമം താങ്കള്‍ എന്തെ മനസ്സിലാക്കിയില്ല മിസ്റ്റര്‍ അഗ്രു..!???
മൂന്നാ‍മത്തെ ബോധത്തിന്റെ പേരുമാറ്റണം..
ഇല്ലേലിവിടെ ചോരപ്പുഴയൊഴുകും..;)

siva // ശിവ said...

ഹേ..ഹേ...ഇഷ്ടമായി ഈ വരികള്‍...

പാര്‍ത്ഥന്‍ said...

1 & 2 : ഒ.കെ.
3 : തുടക്കത്തിലാണെങ്കില്‍ - സമ്മതിച്ചു. ഒടുവില്‍...... സര്‍വ്വാംഗാസനസുഖം?????
4 : ആദ്യത്തെ രണ്ടുവരിയില്‍ - കുറ്റബോധം.
മൂന്നാമത്തെ വരിയില്‍ - വീണ്ടും നഷ്ടബോധം.

അരൂപിക്കുട്ടന്‍/aroopikkuttan said...

ഇതെല്ലാം മനസ്സിലാവുന്നതും തിരുത്താന്‍ ശ്രമിക്കുന്നതും അഞ്ചാമതൊരു ബോധമുണ്ടെങ്കിലാണ്..

സ്വബോധം!

അതെന്തേ ഉള്‍പ്പെടുത്തീല്ല?!

പാര്‍ത്ഥന്‍..
“സര്‍വ്വാംഗാസനസുഖം”ആണോ അതോ..
സര്‍വ്വാംഗനാ ആസനസുഖം എന്നാണോ?
:)

പാര്‍ത്ഥന്‍ said...

അരൂപിക്കുട്ടാ, Relax എന്ന വാക്കിന്‌ എന്റെ ഡിക്‍ഷണറിയിലുള്ള അര്‍ത്ഥങ്ങള്‍ (വിശ്രമം, വിനോദം) പോര എന്നു തോന്നി. അങ്ങിനെ ഒരു വാക്ക്‌ ഉണ്ടാക്കിയതാന്‌.സര്‍വ്വാംഗാസനം എന്ന യോഗ അല്ല ഉദ്ദേശിച്ചത്‌.

മുസ്തഫ|musthapha said...

നജൂസ്
ഷാരു
കാവലാന്‍
പ്രയാസി
ശിവ
പാര്‍ത്ഥന്‍
‍അരൂപിക്കുട്ടന്‍

വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി...

മൂന്നാമത്തെ തിരുവചനം:
എങ്ങിനെ വായിക്കണമെന്ന വായനക്കാരന്‍റെ അവകാശം മാനിച്ചു കൊണ്ടു തന്നെ പറയട്ടെ...
പലരിലും തെറ്റുകളുടെ ആവര്‍ത്തനങ്ങള്‍ക്കൊടുവില്‍, ഇനിയുമൊരങ്കത്തിന് ബാല്യമില്ലെന്ന് വരുമ്പോഴായിരിക്കും പാപബോധവും പശ്ചാത്താപവും ജനിക്കുന്നത് എന്നു തോന്നിയിട്ടുണ്ട്... അതൊന്ന് സൂചിപ്പിച്ചു എന്നു മാത്രം!

സുല്‍ |Sul said...

അന്യതാബോധം
പടിയിറങ്ങിയ കലാലയത്തില്‍
മാര്‍ക് ലിസ്റ്റ് വാങ്ങിക്കാനെത്തുമ്പോള്‍,
മാര്‍ക്കുകള്‍ കണ്ടുണ്ടാകുന്ന മഞ്ഞളിപ്പ്.

നഷ്ടബോധം
പ്രണയിച്ചപെണ്ണിനെ തട്ടികൊണ്ടുവന്ന്
എട്ട് കുട്ടിയുമായി നട്ടം തിരിയുമ്പോള്‍
കിട്ടാതെപോയ സ്ത്രീധനത്തെക്കുറിച്ചോര്‍ക്കുന്നത്.

പാപബോധം
മുഷ്ടിയിലൊതുക്കാമായിരുന്നത്
പീഢനം വരെ എത്തിനില്‍ക്കുമ്പോള്‍ തോന്നുന്നത്!

കുറ്റബോധം
ഇതെല്ലാം എഴുതിക്കഴിഞ്ഞപ്പോള്‍ തോന്നുന്നത്.

-സുല്‍

smitha adharsh said...

എല്ലാം ഇഷ്ടപ്പെട്ടു..കൂടുതല്‍ ഇഷ്ടമായത്,"നഷ്ടബോധം"

Ziya said...

പാപബോധം
ആവര്‍ത്തിക്കപ്പെട്ട മുഷ്ടി-
മൈഥുനത്തിനൊടുവില്‍ തോന്നുന്നത്!

കര്‍ത്താവേ ഈ പ്രത്യേക സാഹചര്യത്തില്‍, പാപിയായ അഗ്രജനോട് പൊറുക്കേണമേ!

കണ്ണൂസ്‌ said...

:)

എനിക്കൊരു പഴയ സംവാദത്തിന്റെ ഓര്‍മ്മ വന്നു അഗ്രൂ.

Pramod.KM said...

നാലും ബോധിച്ചു.എവിടെ സ്വബോധം:)

ബയാന്‍ said...

കിട്ടി ബോധിച്ചു. ഒപ്പ്.