Friday, August 03, 2007

ബ്ലോചോവ അഥവാ...

...ബ്ലോഗ് ചോദ്യാ വലി...!

പ്രിയ ബ്ലോഗര്‍മാരെ,

ഒരു സമ്പൂര്‍ണ്ണ ബ്ലോഗ് ചോദ്യോത്തര പരിപാടി നിങ്ങള്‍ക്കായ് സമര്‍പ്പിക്കുകയാണിവിടെ. നിങ്ങളുടെ ശക്തമായ ഇടപെടലുകളിലൂടെ മാത്രമേ ഈ പരിപാടി പൂര്‍ണ്ണമാവുകയുള്ളൂ. പരിപാടിയില്‍ വിജയികളാവുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കപ്പെടുന്നതാണ്.

ഏറ്റവും ഉചിതമായ ഉത്തരങ്ങള്‍ അയക്കുന്ന ആദ്യത്തെ മൂന്ന് പേര്‍ക്ക് ഒരു വര്‍ഷത്തേക്ക് അവരുടെ പോസ്റ്റുകള്‍ക്ക് 5 കമന്‍റുകള്‍ക്കുള്ള ഗിഫ്റ്റ് വൌച്ചര്‍. മാത്രമല്ല, പങ്കെടുത്ത എല്ലാവര്‍ക്കും തന്നെ കമന്‍റ് ആകര്‍ഷണ യന്ത്ര, ആന്‍റി ഞെരമ്പ് സോഫ്റ്റ് വെയര്‍, കോപ്പീ റൈറ്റ് ഹാക്കിങ്ങ് ടൂള്‍സ്... തുടങ്ങിയ പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കുന്നതായിരിക്കും.

ഈ എപ്പിസോഡിലെ ചോദ്യങ്ങള്‍:
1- ബ്ലോഗര്‍ എന്നതിന്‍റെ മലയാളം അര്‍ത്ഥമെന്ത്?
2- ഒരു ബ്ലോഗിന്‍റെ വിസ്തീര്‍ണ്ണമെത്ര?
3- വര്‍മ്മമാരെ സാധാരണ കൂടുതലായി കണ്ടുവരുന്നതെവിടെ?
4- വര്‍മ്മമാരുടെ പിതാവ് എന്നറിയപ്പെടുന്നതാര്?
5- അനോണികള്‍ ജനിക്കുന്നത് അഥവാ ഉത്ഭവിക്കുന്നതെങ്ങിനെ?
6- സര്‍വ്വ ബൂലോക അനോണികളെ സംഘടിക്കുവിന്‍ - ഇത് പറഞ്ഞതാര്?
7- കമന്‍റുകള്‍ നേടാനുള്ള 3 എളുപ്പ വിദ്യകള്‍? - വിശദീകരിക്കുക.
8- ആശയദാരിദ്യം അനുഭവപ്പെടുന്ന ബ്ലോഗര്‍മാരുടെ ആശാകേന്ദ്രമേത്?
9- ബ്ലോഗില്‍ എങ്ങിനെ പെട്ടെന്ന് ശ്രദ്ദപിടിച്ചു പറ്റാം? - ഒരു പേജില്‍ കവിയാതെ ഉത്തരമെഴുതുക.
10- ബ്ലോഗില്‍ ധ്രുവീകരണങ്ങള്‍ നടക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ വ്യക്തമാക്കുക.

വീണ്ടുമൊരു എപ്പിസോഡില്‍ സന്ധിപ്പും വരേയ്ക്കും വണൈക്കം - എല്ലാവര്‍ക്കും ശുഭബ്ലോഗിങ്ങ് നേരുന്നു...

14 comments:

:: niKk | നിക്ക് :: said...

R. Kariya !

::സിയ↔Ziya said...

1. ബൂളന്‍ (ഊളന്‍ എന്നതിന്റെ ബ്ലോഗ് രൂപം)
2. അഗ്രൂന്റെ തലയുടെ വിസ്തീര്‍ണ്ണത്തിന്റെ മുപ്പതിരട്ടി.
3. ഉഗാണ്ട, ബുര്‍ക്കിനോ ഫാസ, റയോ ഡീ ജനീറോ.
4.താത വര്‍മ്മ
5. പത്താം ക്ലാസ്സിലെ പ്രതുല്‍പ്പാദനം പാഠം നോക്കുക.
6. പട്രോള്‍ വര്‍മ്മാക്സ്
7. തന്തക്ക് വിളിക്കുക, പുറം ചൊറിയുക, ഭീഷണിപ്പെടുത്തുക.
8. ആഴ്‌ച്ചക്കുറിപ്പുകള്‍, ചുറ്റുവട്ടം.
9. ചിത്രകാരനോട് ചോദിക്കുക.
10. ദ്രവീകരണം നടക്കുന്നുണ്ട്.

Sul | സുല്‍ said...

ഉത്തരങ്ങള്‍
1. അഗ്രജന്‍
2. ദുബൈ മുതല്‍ പൊന്നാനി വരെ
3. പെണ്‍ ബ്ലോഗില്‍
4. ദില്ലു
5. മാനത്തുന്നെങ്ങാനും പൊട്ടിവീണോ
6. പ്രെസിഡണ്ട് ഓഫ് ഓഫ് യൂണിയന്‍
7. തെറിവിളി, സ്വന്തം ബ്ലോഗില്‍ അനോണി കളി, ഓഫ് റ്റോപിക്
8. പടം ബ്ലോഗുകള്‍
9. കേരള ഹഹഹ - കാണുക
10. ധ്രുവീകരണങ്ങള്‍ക്കു കാലില്ല അതിനാല്‍ അവ നടക്കില്ല. കുറച്ചു ദരിദ്രന്മാര്‍ നടക്കുന്നുണ്ട്.

അപ്പൊശരി :)
-സുല്‍

പൊതുവാള് said...

ചോദ്യങ്ങളെല്ലാം വളരെയെളുപ്പം
പക്ഷെ ഉത്തരങ്ങള്‍ അങ്ങനെയല്ല.....

സാറേ,,
ഞാനീ പാഠം പഠിപ്പിച്ച ദിവസം ക്ലാസില്‍ വന്നിട്ടുണ്ടയായിരുന്നില്ല.
അതോണ്ട് ‘ഫുള്ള്‘ മാക്കും തരണേ...

ഇക്കു said...

1. ജോലിയില്ലാത്തവന്‍ (അഥവാ ഉണ്ടായിട്ടും ചെയ്യാത്തവന്‍)
2. ഒരു കണ്ണിന്റെ കൃഷ്ണമണിയോളം
3. അവരുടെ നാട്ടില്‍
4. കണ്‍ഫ്യൂഷന്‍ ആയി
5. നട്ടെല്ല് ഊരിവീഴുംബൊള്‍
6. കൃത്രിമ നട്ടെല്ല് കമ്പനി ചെയര്‍മാന്‍
7. മേടിക്കുന്ന ശമ്പളത്തൊട് കൂറുകാണിക്കുക ( ഉള്ള ജോലി ചെയ്യുക), ഇന്റര്‍നെറ്റിനെ ബഹിഷകരിക്കുക, അറിയാതെ പുറത്തുവരുന്നത് ബ്ലൊഗാതെ കണ്ണാടി നോക്കി പറഞു സമാധാനിക്കുക
8. ഇതുപോലുള്ള പോസ്റ്റുകള്‍
9. ആദ്യം അനൊണിമസായി ഏറ്റവും ഹിറ്റ് ഉള്ള 2 പോസ്റ്റുകളില്‍ യാതൊരു ഉളുപ്പും ഇല്ലാതെ പോസ്റ്റ് ഇടുവ.. അടുത്ത നിമിഷം തന്നെ ശരിക്കുമുള്ള പ്രൊഫൈലില്‍ പൊയി അതിനെ എതിര്‍ത്ത് സംസാരിക്കുക..അല്ലെങ്കില്‍
ആഴ്ചപതിപ്പ് ആ‍രംഭിക്കുക ( എന്നെ കൊല്ലരുത്, ഒരു ഫാനിനെ നഷ്ടപെടുത്തരുത് :) )
10. പ്രശ്നത്തെക്കുറിച്ച് പഠിച്ചിട്ട് മറുപടി പറയാം..11. ഭീഷണി ഞ്ങള്‍ക്ക് പുത്തരി അല്ല ..ഹും!!

കുറുമാന്‍ said...

നാട്ടില്‍ പോകുന്നത് പ്രമാണിച്ച് എന്നോട് തന്നെ ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങളുടെ ഉത്തരം കിട്ടുന്നില്ല അഗ്രജാ, അതിനൊന്നു ഹെല്പ് ചെയ്യൂ.

ദില്‍ബാസുരന്‍ said...

സുല്ല് ചേട്ടാ,
ഞാന്‍ വര്‍മ്മമാരുടെ പിതാവല്ല അമ്മായിയപ്പനാണ്. എന്റെ പെണ്മക്കളെ കടമ്പഴിപ്പൂക്കോട്ടൂര്‍ കോവിലകത്തെ വര്‍മ്മമാരാണ് കല്ല്യാണം കഴിച്ചിരിക്കുന്നത്. :-)

സാല്‍ജോҐsaljo said...

1- ബ്ലിംഗസ്യ! (റിഫ്രഷ് അടിച്ച് മിഴിച്ചിരിക്കുന്നവന്‍)

2- തുടക്കം x ഒടുക്കം

3- സര്‍വ്വവ്യാപിയാണ് (സാധാരണയായി എന്നല്ല അസാധാരണയായി എന്ന് ചോദിക്ക് )

4- ഷ-വര്‍മ്മ!

5- കമന്റ് ബോക്സ് എന്ന ഗര്‍ഭപാത്രത്തില്‍ വിമര്‍ശനം എന്ന ബീജം നിക്ഷേപിക്കുമ്പോള്‍!!

6- ഗൂഗിള്‍! (ഇവരെ കൂട്ടത്തോടെ വിളിച്ചു വരുത്തി ബോംബിട്ടു തട്ടിക്കളയ്യാന്‍)

7- രണ്ടെണ്ണം ‘പാഴ്‘ വിദ്യകളാണ് (വരമൊഴിയും മറുമൊഴിയും), അതിനെപറ്റി സ്വന്തമായി ഉണ്ടാക്കിയ ഐഡിയുപയോഗിച്ച് അനുദാത്തമുദാത്തസ്വനിത പ്രജയ‘ എന്ന ശ്ലോകം എവീടന്നെങ്കിലും കോപ്പിചെയ്തിടുക.


8- അവശബ്ലോഗര്‍മാര്‍ക്കായി അഗതി മന്ദിരം പ്ലാന്‍ ചെയ്യുന്നു. ഉടന്‍ വിളിക്കാം!


9- കുറുമാന്‍ മാഷിന്റെ സുഹൃത്ത് ഡേവിസ് ആണ് താന്‍ എന്ന് പോസ്റ്റിടുക! (ഇത്രയ്ക്കും ശ്രദ്ധപിടിച്ച ഒരുപാവം മനുഷ്യന്‍ വേറെയില്ല!) :) ഒരുപേജ് എന്തിനാ! ഒരു വാചകം മതി!!

10. ‘വന്ധ്യംകരണം‘ എന്നായിരുന്നെങ്കില്‍ അനോണിയാണെന്നു പറയാമായിരുന്നു.! പട്ടീടെ വാല് ഏത് ധ്രുവത്തിലാ?

ഇനി ഞാന്‍ പൊക്കോട്ടെ സാര്‍..

:D
---------

രസിച്ചു.

ഉറുമ്പ്‌ /ANT said...

:)

ഇത്തിരിവെട്ടം said...

1- ബ്ലോഗര്‍ എന്നതിന്‍റെ മലയാളം അര്‍ത്ഥമെന്ത്?
ഉ : വല്ല്യ ജോലീം കൂലീം ഇല്ലാത്തവന്‍

2- ഒരു ബ്ലോഗിന്‍റെ വിസ്തീര്‍ണ്ണമെത്ര?
ഉ: ശ്രീജിത്തിന്റെ ബ്ലോഗ് റോള് നോക്ക്.

3- വര്‍മ്മമാരെ സാധാരണ കൂടുതലായി കണ്ടുവരുന്നതെവിടെ?
ഉ: ഷാര്‍ജയില്‍ (കൃത്യമായി പറഞ്ഞാല്‍ ഷാര്‍ജ റോള... ഇനി പറഞ്ഞാല്‍ നിന്റെ കാര്യം പോക്കാ അഗ്രൂ...ജി(ജി വെറുതെയിട്ടതാ... തെറ്റിദ്ധരിക്കണ്ട)

4- വര്‍മ്മമാരുടെ പിതാവ് എന്നറിയപ്പെടുന്നതാര്?
ഉ : മാതാവിന്റെ ഭര്‍ത്താവായിരിക്കും

5- അനോണികള്‍ ജനിക്കുന്നത് അഥവാ ഉത്ഭവിക്കുന്നതെങ്ങിനെ?
ഹിമാലയ പര്‍വ്വതം... ഹിമാലയ പര്‍വ്വതം എന്ന് കേട്ടിട്ടുണ്ടോ... അതിന്റെ അങ്ങേയറ്റത്ത് നിന്നാ...

6- സര്‍വ്വ ബൂലോക അനോണികളെ സംഘടിക്കുവിന്‍ - ഇത് പറഞ്ഞതാര്?
അഗ്രജന്‍ (നീ അത് പറയൂ...)

7- കമന്‍റുകള്‍ നേടാനുള്ള 3 എളുപ്പ വിദ്യകള്‍? - വിശദീകരിക്കുക.
ഒന്ന് ചുറ്റുവട്ടം എന്നൊരു ബ്ലൊഗ്.
രണ്ട് ആഴ്ച്ചക്കുറിപ്പ് എന്നൊരു ബ്ലൊഗ്.
മൂന്ന് പടയിടം എന്നൊരു ബ്ലോഗ്. ഇതില്‍ ഏതെങ്കിലും ഒന്നില്‍ പോസ്റ്റിട്ടാല്‍ ഫോണിലും ചാറ്റിലും ഭീഷണിപ്പെടുത്തി കമന്റിക്കുക.

8- ആശയദാരിദ്യം അനുഭവപ്പെടുന്ന ബ്ലോഗര്‍മാരുടെ ആശാകേന്ദ്രമേത്?
പടയിടം...

9- ബ്ലോഗില്‍ എങ്ങിനെ പെട്ടെന്ന് ശ്രദ്ദപിടിച്ചു പറ്റാം? - ഒരു പേജില്‍ കവിയാതെ ഉത്തരമെഴുതുക.
തല്‍കാലം സൌകര്യമില്ല

10- ബ്ലോഗില്‍ ധ്രുവീകരണങ്ങള്‍ നടക്കുന്നുണ്ടോ?
പിന്നെ നാലുതരം ധ്രുവീകരണങ്ങള്‍.
1. ഉത്തരധ്രുവീകരണം. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്ന മണ്ടന്മാരുടെ... യേത്
2. ദക്ഷിണ ധുവീകരണം : കമന്റ് ദക്ഷിണ തരാം എന്ന് പറയുന്ന വരുടെ ...

ബാക്കി കണ്ടു പിടിക്കുക...

മയൂര said...

;)

സു | Su said...

എനിക്കീ ചോദ്യങ്ങളിലും ഉത്തരങ്ങളിലും താല്പര്യമില്ല സാര്‍..........

പക്ഷെ ഞാനൊരു പാവം ആണ്. (സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാം.) അതുകൊണ്ട് സാറെന്നെ ഇത്തവണ ജയിപ്പിക്കണം. വേറൊന്നും കൊണ്ടല്ല, ഈ എഴുതിയതൊക്കെ സാറിന് അടുത്ത പരീക്ഷാപ്പേപ്പറിലും വായിക്കേണ്ടിവരുമല്ലോന്നോര്‍ക്കുമ്പോള്‍ എനിക്കൊരു സങ്കടം.

noushad said...

well

http://www.eyekerala.com

SAJAN | സാജന്‍ said...

അഗ്രജാ , ഈ ക്വസ്റ്റ്യന്‍സ് ചോര്‍ന്നെന്നു തൊന്നുന്നല്ലൊ
സിയയും,സുല്ലും സാല്‍ജോയും ഇത്തിരിയും തുടങ്ങി മിഡില്‍ ഈസ്റ്റിലുള്ളവരെല്ലാം നല്ല കറസ്റ്റായിട്ട് ഉത്തരം എഴുതിയിരിക്കുന്നല്ലൊ!
പിന്നെ ആ സു വിന്റെ സപ്രിട്ടിക്കെറ്റ് വാങ്ങിച്ച് വെച്ച് ആ പാവം ബ്ലോഗറെ ജയിപ്പിച്ച് വിട്ടേക്കണേ,
അതിന്റെ കൂട്ടത്തില്‍ എന്റെ പ്രമോഷനും മറക്കല്ലേ,
കുറേ നാളായി ഞാനും ഈ ക്ലാസില്‍ തന്നെ ഇരിക്കുന്നു:)