Monday, August 25, 2008

സിയ, മാധ്യമത്തില്‍

ബ്ലോഗു വഴി ലഭിച്ച വളരെ അടുത്ത പരിചയങ്ങളില്‍ ഒന്നാണ് സൌദിയില്‍ നിന്നും എഴുതുന്ന സിയ എന്ന ബ്ലോഗര്‍. ഗ്രാഫിക് ഡിസൈനിങ്ങിനെ പറ്റിയും ഹിപ്നോട്ടിസത്തെ പറ്റിയും ഉള്ള സിയയുടെ രചനകള്‍ വളരെ ഉപയോഗപ്രദമാണ്. ഇത്തവണ ഇന്‍ഫോ മാധ്യമം അതിന്‍റെ ബ്ലോഗ് പരിചയത്തിലേക്ക് സിയയെ കൊണ്ടുവന്നതിനും കാരണം മറ്റൊന്നാകാന്‍ വഴിയില്ല. മാധ്യമത്തിലെ റിപ്പോര്‍ട്ട് ഇവിടെ ചേര്‍ക്കാന്‍ എനിക്ക് സന്തോഷമുണ്ട്.

23 comments:

മുസ്തഫ|musthapha said...

"സിയ, മാധ്യമത്തില്‍"

അഭിലാഷങ്ങള്‍ said...

മറ്റ് പത്രങ്ങളിലെ നാളത്തെ വാര്‍ത്ത:

“മാധ്യമം പത്രത്തിനെതിരെ കോടതി സ്വമേധയാ കേസെടുത്തു!”

:)

അഗ്രജന്‍ said...

നന്ദിണ്ടെടാ... അഭ്യേ... ഞാനിട്ട പോസ്റ്റായതോണ്ട് എങ്ങനെ കൊട്ടും എന്ന് വിഷമിച്ചിരിക്യാര്‍ന്നു... :)

Rasheed Chalil said...

സിയാ അഭിനന്ദനങ്ങള്‍...

അഗ്രൂ താങ്ക്സ്... :)

Sharu (Ansha Muneer) said...

ഇത് പോസ്റ്റ് ആക്കിയ അഗ്രജന് നന്ദി....സിയയ്ക്ക് അഭിനന്ദനങ്ങള്‍ :)

അഞ്ചല്‍ക്കാരന്‍ said...

സിയയ്ക്ക് അഭിനന്ദനങ്ങള്‍.

അഗ്രോ,
മാധ്യമത്തില്‍ നിന്നും രേഖാമൂലം അനുവാദം വാങ്ങിയിട്ടാണോ അവരുടെ പത്രത്തില്‍ വന്ന ഒരു ലേഖനം സ്കാന്‍ ചെയ്ത് പോസ്റ്റിയത്? പകര്‍പ്പവകാശ ലംഘനത്തിന്റെ പരിധി ഓര്‍മ്മയുണ്ടല്ലോ അല്ലേ?

ദൈവമേ ഇന്നിയെന്തെല്ലാം ആകുമോ ആവോ?

അഭിലാഷങ്ങള്‍ said...

5L-ക്കാരൻ മുകളിൽ എഴുതിയ കമന്റ് കണ്ടപ്പോഴാ അതിനെപറ്റി ചിന്തിച്ചത്! എന്റെ ആദ്യ കമന്റിന്റെകൂടെ ഒരു അറ്റാച്ച്മെന്റ് കൂടി..

നാളെത്തെ മാധ്യമം ഉൾപ്പെടെയുള്ള പത്രങ്ങളിൽ വരാൻ സാധ്യതയൂള്ള വാർത്ത:

“മാധ്യമം അഗ്രജനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്‌തു!“

ഓഫ്: ശ്ശൊ.. ഒരു കാര്യം പറയാൻ മറന്നു. സിയാ.. അഭിയുടെ അഭിനന്ദനങ്ങൾ! ഇത് കൂടുതൽ കൂടുതൽ നല്ല പോസ്റ്റുകൾ എഴുതാൻ പ്രചോദനമാകട്ടെ. ആശംസകൾ..

ഓഫ് (അഥവാ മൂഡോഫ്):

പിന്നെ..സിയ അധികം അഹങ്കരിക്കണ്ട. ഞാനും ഒരിക്കൽ വരും പത്രത്തിൽ.. നോക്കിക്കോ.. :-(

(“ചരമകോളത്തിലായിരിക്കും“ എന്ന് മനസ്സിൽ പറഞ്ഞത് ഞാൻ കേട്ടിട്ടില്ല എന്ന് കരുതരുത്...ങാ...)

:)

thoufi | തൗഫി said...

സിയക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..
വിജ്ഞാന്നപ്രദമായ ഒട്ടേറെ വിവരങ്ങള്‍ പകര്‍ന്നേകുന്ന
ഈ ബ്ലോഗ് (അതോ വെബ്സൈറ്റൊ..?)അച്ചടിമാധ്യമത്തിലൂടെ ബൂലോഗത്തിനു പുറത്തും വെളിച്ചം കണ്ടതില്‍ അതിയായ സന്തോഷം.
ഗ്രാഫിക്ഡിസൈനിംഗ്,ഹിപ്നോട്ടിസം..തുടങ്ങി
ഈ മേഖലയില്‍ അറിയാനാഗ്രഹിക്കുന്നതെന്തും
ഈ ബ്ലോഗിലൂടെ കൂടുതല്‍ കാര്യക്ഷമമായി ഇനിയും ലഭിക്കാന്‍ ഇത് നിമിത്തമാകട്ടെ.
ഈ വിവരം ഇവിടെ എത്തിച്ച അഗ്രജന് നന്ദി.

ഓ.ടോ)അഗ്രജനുള്ള നന്ദി പുള്ളി,
നിരന്തരം ആവശ്യപ്പെട്ടതുകൊണ്ട് നല്‍കുന്നതല്ല.

ഷാനവാസ്‌ ഇലിപ്പക്കുളം said...

അഗ്രൂ ഇക്കാ, സിയയക്ക് അഭിനന്ദനം. ആദറ്ശ് മാധ്യമത്തിൽ നിറ്ഞ്ഞുനിൽക്കുമ്പോൾ ഒർ കാര്യം ചോദിച്ചോട്ടേ? പാവം ഹരിയുടെ ഒരു ചിത്രം ഈ പറയുന്ന മാധ്യമം കാര് അടിച്ചുമാറ്റിതിനെപ്പറ്റി ആദറ്ശിനേയും അറിയിച്ചിരുന്നതായ് ഹരി പറഞ്ഞിരുന്നു. വല്ല വിവർവും കിട്ടിയോ അതിനെക്കുറിച്ച്?

അപ്പു ആദ്യാക്ഷരി said...

സിയയ്ക്ക് അഭിനന്ദന്‍സ് കേട്ടോ.

അഗ്രൂനു ഞാന്‍ വച്ചിട്ടുണ്ട്!! ഇന്‍‌ഫോമാധ്യമത്തില്‍ ഇതിനുമുമ്പും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. അന്നൊന്നും ഇല്ലാത്താ ഒരു .... !!

നാളെ ഇന്‍ഫോമാധ്യമത്തില്‍ വരാവുന്ന ഒരു ബ്ലോഗ്: കുട്ടികളുടെ കുസൃതികള്‍ എങ്ങനെ പോസ്റ്റാം. അഗ്രൂന്റെ പാച്ചു.:-)

ശ്രീ said...

സിയ ചേട്ടനു അഭിനന്ദനങ്ങള്‍!
:)

Ziya said...
This comment has been removed by the author.
മുസ്തഫ|musthapha said...

ഹോ അവന്‍റെയൊരു അമിത വിനയം... നീ ചുമ്മാ എന്നെ പ്രകോപിപ്പിക്കാതെ ചെല്ല്... ചെല്ല്... :)

Ziya said...

ആ അപ്പഴേ, സങ്കതിയൊക്കെ ഇക്ക് പെരിത്തിഷ്‌ടായി.
പത്രത്തി വന്നൊരു ബാര്‍ത്ത ബ്ലോഗിലിട്ട് ന്നെ അങ്ങ്‌ഡ് ഫേയിമസ്സാക്കി, ന്നെ അങ്ങ് നന്നാക്കിക്കളയാംന്നോ ന്റെ എഴുത്ത് അങ്ങ്‌ഡ് നിര്‍ത്തിക്കളായാംന്നോ ആര്‍ക്കെങ്കിലും പൂതീണ്ടെങ്കി ഇങ്ങഡെ ഉദ്ദേശം നടക്കുമെന്ന് സൊപ്പനത്തി ബിചാരിക്കണ്ട..സൊപ്പനത്തീ..(ബിചാരിക്കണ്ട)

Kiranz..!! said...

ഇതാ ഞാൻ മര്യാദക്കു രണ്ട് വാക്ക് ബ്ലോഗിലെഴുതി വെക്കാത്തതിന്റെ കാര്യം..ഛായ്..ഉടനേ പത്രക്കാരു പിടിച്ച് അത് പത്രത്തിലിട്ടു കളേം..!


സിയാദിനു കങ്കാരുലേഷം.ആ ഡയറക്റ്റ് മാർക്കറ്റിംഗിന്റെ ബാക്കി വല്ലതൂടെ ഉണ്ടാരുന്നേൽ..നിക്കണോ..പോണോ ?

വിചാരം said...

അഗ്രുവിന്റെ ഈ അടവ് കൊള്ളാം, ഇനി ആരെങ്കിലും ചുറ്റുവട്ടത്ത് കറങ്ങി നടക്കുന്നവരെ കുറിച്ച് പോസ്റ്റാക്കി ആഴ്ച്ച കുറിപ്പിലിടുന്ന മഹാനെന്നും പറഞ്ഞ് വല്ല പത്രത്തിലുമിട്ടാല്‍. ആ കുറിപ്പും വരപ്പും സിയയെ കൊണ്ട് അവന്റെ ബ്ലോഗിലിടാനുള്ള ഈ പുത്തി... എന്റെമ്മോ ..സമ്മതിക്കണം.

ഏതായാലും വന്നതല്ലേ ഒരഭിനന്ദനം സിയക്ക് ഈ വഫാദാര്‍ ആദ്മിക്ക് ഒരു താങ്ക്സും :)

എതിരന്‍ കതിരവന്‍ said...

അഭിനന്ദനങ്ങള്‍, സിയ.

ഈ ഗ്രാഫിക് ഡിസൈനിങ് ഒരു മാതിരി ഹിപ്നോടിസമാ എനിയ്ക്ക്.

മുസ്തഫ|musthapha said...

ഈ വിചാരത്തിനെ കൊണ്ട് തോറ്റ്... ആര്‍ക്കും മനസ്സിലാകൂല്ലാന്ന് വിചാരിച്ച് മനുസന്‍ എന്ത് സൂത്രം ഒപ്പിച്ചാലും ഈ പഹേനതിന്‍റെ ഗുട്ടന്‍സ് കണ്ട് പിടിക്കും :)

മയൂര said...

സിയാ അഭിനന്ദനങ്ങള്‍...

krish | കൃഷ് said...

അഭിനന്ദനങ്ങള്‍ സിയാ.

(ഒരു പരിഭവം. വല്ലപ്പോഴും ആണ് പോസ്റ്റുകള്‍ വരുന്നത്. ഒന്ന് ഉഷാറാകഡേ! :) )

പ്രയാസി said...

ഞാന്‍ വിളിച്ചു എന്റെ ചെക്കനാന്നു പറഞ്ഞാല്‍ മാധ്യമത്തിനു കേള്‍ക്കാതിരിക്കാന്‍ പറ്റുമൊ..!?
എനിക്കതിന്റെ അഹങ്കാരമൊന്നുമില്ല കേട്ടാ..

അഗ്രൂ അന്റെ ഐഡിയ കൊള്ളാട്ടാ..സിയാന്റെ പേരില്‍ ഇജ്ജ് ഫേമസായി,

മറ്റവന്റെ ചരമറിപ്പോര്‍ട്ടും ഇജ്ജന്നെ പോസ്റ്റണം ആ അഭിലാഷത്തിന്റെ..:)

സിയാ ആയിരത്തൊന്നു അഭിനന്ദനാസ്..;)

ബഷീർ said...

best wishes

കാപ്പിലാന്‍ said...

Ziya

congrats:)