Wednesday, July 30, 2008

ഗൃഹാതുരത്വം

മത്തിയാണെങ്കില്‍ മകനു കണ്ണെടുത്താല്‍ കണ്ടു കൂട. കാലങ്ങളായുള്ള ശീലമാണത്. ഇന്നിനി വേറെ മീനൊന്നും കിട്ടുമെന്ന് തോന്നുന്നുമില്ല. കറിയെങ്കിലും നന്നായാല്‍ രണ്ടു വറ്റ് അവന്‍ തിന്നെങ്കിലോ.
തേങ്ങയരച്ച്, മാങ്ങയിട്ട്... കറിവെച്ചു. ‘വേറെ മീനൊന്നും കിട്ടിയില്ല മോനേ...’ ചോറും കറിയും വിളമ്പി അയാളുടെ മുന്നിലേക്ക് വെച്ചു...

‘അയ്യ്യേ... മത്ത്യാ!!!’

അയാള്‍ കറിപാത്രം തള്ളിനീക്കി... അവരെ തറപ്പിച്ചു നോക്കി എണീറ്റുപോയി.

ഒരിക്കല്‍ അയാളേയും അയാളുടെ സ്വപ്നങ്ങളേയും പേറിയ വിമാനം ഗള്‍ഫ് നാട്ടില്‍ പറന്നിറങ്ങി. പ്രവാസിയുടെ കുപ്പായം അയാള്‍ക്ക് നന്നായി ഇണങ്ങി. പിന്നീടൊരു വിരുന്നു സല്‍ക്കാരത്തില്‍ അയാള്‍ ഒരു വിശിഷ്ട വിഭവം കണ്ടെത്തി…

'ഹായ്... മത്തി!!!'

അയാള്‍ പാത്രം വലിച്ചടുപ്പിച്ചു...

10 comments:

Sharu (Ansha Muneer) said...

ഇന്നലെ മത്തികൂട്ടി ചോറുണ്ടതിനാണോ ഈ പോസ്റ്റ് ??? :)

കാസിം തങ്ങള്‍ said...

എന്തൊരു ശരി. ഗള്‍ഫിലെത്തിയാല്‍ പിന്നെ മത്തിക്കും കാണും നല്ല രുചി. പ്രവാസം കൊണ്ട് എന്തെങ്കിലുമൊക്കെ മിച്ചം വേണ്ടേ.

sv said...

പ്രവാസിക്ക് മത്തിയും പ്രിയപ്പെട്ടത്.....


നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

siva // ശിവ said...

ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും എന്നല്ലേ പഴമൊഴി...

അല്ഫോന്‍സക്കുട്ടി said...

“ചാള“ അല്ലേ മത്തി. അതാണെങ്കില്‍ കറി വക്കുന്നതിനേക്കാളും ടേസ്റ്റ് വറുക്കുമ്പോഴാണ്. ഗോള്‍ഡ് സൂക്കിലെ ഫിഷ് മാര്‍ക്കറ്റില്‍ വില കുറവിനു കിട്ടുമ്പോ ടേസ്റ്റും കൂടും. എന്റെ പ്രിയതമനും ഇപ്പോ ഇതാ പ്രിയം.

ചന്ദ്രകാന്തം said...

കാലം ചിലതൊക്ക പഠിപ്പിച്ചെടുക്കുന്നതാണെ.
അഗ്രജന്‍ പറഞ്ഞതിന്റെ ബാക്കിയായി ഇതുംകൂടി ചേര്‍ത്തോട്ടെ..
'നരകച്ചൂടേറ്റ്‌ പഴുത്ത ഈത്തപ്പഴം പോലെ
ജീവിതം പാകപ്പെടുകയാണ്‌.'.. എന്ന്‌.

ഗോപക്‌ യു ആര്‍ said...

kollam moane dineeshaa!!

ശ്രീ said...

വീട്ടില്‍ നിന്നും മാറി നില്‍ക്കുമ്പോഴേ അമ്മമാരുണ്ടാക്കി തരുന്ന ഭക്ഷണങ്ങളുടെ യഥാര്‍ത്ഥ രുചിയറിയൂ
:)

നിലാവര്‍ നിസ said...

ശ്ശൊ..
ശരിയാണ് ട്ടോ..

smitha adharsh said...

അല്ലെങ്കിലും,ഗള്‍ഫില്‍ വന്നിട്ട് , നാട്ടിലെ എന്ത് കിട്ടിയാലും ഞങ്ങള്‍ വെട്ടി വിഴുങ്ങും..