Sunday, January 06, 2008

സൂപ്പര്‍ ബ്ലോഗര്‍ 2007

കുട്ടിച്ചാത്തന്‍റെ പോസ്റ്റില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് ഇതാ... ഇവിടെ ഒരു തെരെഞ്ഞെടുപ്പിന് കളമൊരുക്കുന്നു...

ആരുടേയും പേരുകള്‍ ഇവിടെ വെക്കുന്നില്ല.
അത് തിരഞ്ഞെടുക്കേണ്ടത് മാന്യവായനക്കാരാണ്.
നിങ്ങള്‍ക്കിഷ്ടപ്പെട്ട മലയാളം ബ്ലോഗര്‍മാര്‍...
അവരുടെ നെലവാരം എന്തുമാവട്ടെ...
അവര്‍ ഏത് കാറ്റഗറിയില്‍ പെടുന്നവരുമാവട്ടെ...
അവര്‍, നിങ്ങള്‍ ഇഷ്ടപ്പെടുന്നവരാണോ!
എങ്കില്‍ നിങ്ങള്‍ക്ക് അവരുടെ പേരുകള്‍ ഇവിടെ കമന്‍റായി സമര്‍പ്പിക്കാം
ഒരോരുത്തര്‍ക്കും ഇഷ്ടപ്പെട്ട അഞ്ച് ബ്ലോഗര്‍മാരുടെ വരെ പേരുകള്‍ നിര്‍ദ്ദേശിക്കാം...

മൊത്തം കിട്ടിയ പേരുകളില്‍ കൂടുതല്‍ ആളുകള്‍ നിര്‍ദ്ദേശിക്കപ്പെട്ട അഞ്ച് പേരുകള്‍ ഇവിടെ തിരഞ്ഞെടുക്കാനായി പൊതുവേദിയില്‍ വെക്കുന്നതായിരിക്കും...

അതില്‍ നിന്നും കൂടുതല്‍ വോട്ടുകള്‍ നേടുന്ന വിജയിയെ


Mallu Super Bloger 2007

ആയി തിരഞ്ഞെടുക്കുന്നതും വിജയിക്ക് 60 ലക്ഷം ദിര്‍ഹംസ് വില വരുന്ന മനോഹരമായ ഒരു വില്ലയുടെ കളര്‍ ഫോട്ടോ മെയില്‍ ചെയ്തു കൊടുക്കുന്നതുമായിരിക്കും...

രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവര്‍ക്ക് 60 ലക്ഷം ദിര്‍ഹംസ് വില വരുന്ന മനോഹരമായ ഒരു വില്ലയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകള്‍ മെയില്‍ ചെയ്തു കൊടുക്കുന്നതായിരിക്കും...

ന്നാ... തൊടങ്ങിക്കോളൂ... പങ്കെടുക്കാനുള്ള അവസാന തിയ്യതി ജനുവരി 10 വരെ...

എല്ലാ ബ്ലോഗര്‍മാര്‍ക്കും വിജയാശംസകള്‍ നേരുന്നു...

44 comments:

അഞ്ചല്‍ക്കാരന്‍ said...

ദേണ്ടെ എന്റെ നോമിനേഷന്‍:
1. അഗ്രജന്‍: ബ്ലോഗ് “ചുറ്റു വട്ടം”
2. അഗ്രജന്‍: ബ്ലോഗ് “ആഴ്ചക്കുറിപ്പുകള്‍”
3. അഗ്രജന്‍: ബ്ലോഗ് “ആഗ്രാപ്രദേശ്”
4. അഗ്രജന്‍: ബ്ലോഗ് “പടയിടം”
5. പാച്ചു: ബ്ലോഗ് “മേല്‍പ്പറഞ്ഞിടത്തെല്ലായിടത്തം”

ഇങ്ങിനെയൊരു അവസരം ഉണ്ടാക്കിതന്നതിന് നന്ദി.

പ്രയാസി said...

എന്റെ അഭിപ്രായത്തില്‍ ബൂലോകത്തില്‍ ആര്‍ക്കും വലിപ്പച്ചെറുപ്പമില്ല..! മെഗാസ്റ്റാറൊ, സൂപ്പര്‍സ്റ്റാറൊ ഇവിടെ വേണ്ട..!, ഗ്രൂപ്പുകളും നിറവിത്യാസങ്ങളും വേണ്ട, തലക്കനം പ്രത്യേകിച്ചും വേണ്ട, അതു കൊണ്ടാണല്ലൊ ഇത് ഒരു കൂട്ടായ്മ എന്നു പറയുന്നത്, ആര്‍ക്കെങ്കിലും ഈ പട്ടങ്ങള്‍ കൊടുത്താല്‍ മറ്റുള്ളവര്‍ പിണങ്ങും, ആവശ്യത്തിനു പിണക്കങ്ങള്‍ ഇപ്പോഴെ ഉണ്ട്, ഇവിടെ എല്ലാരും സ്റ്റാറാ..

ഓ:ടോ:എന്തായാലും എന്തൊ എനേബിള്‍ ആക്കി വെച്ചിരിക്കുന്ന സ്ഥിതിക്ക് ഞാന്‍ അഞ്ചു പേരെ നിര്‍ദേശിക്കാം..

1. പ്രയാസി
2. പ്രയാസി
3. പ്രയാസി
4. പ്രയാസി
5. പ്രയാസി..!..;)

Shaf said...

വോട്ടുകള്‍ വില്‌പനക്ക്

പ്രിയപ്പെട്ട ബ്ലൊഗേഴ്സ്,

വോട്ടുകള്‍ മോത്തമായും ചില്ലറയായും വിവിധ രാജ്യങ്ങളില്‍ നിന്നും കമന്റുന്നതായിരിക്കും!
പണത്തിന്റെ ചിത്രങ്ങള്‍ സീകരിക്കുന്നതല്ല!
contact
becomeaman@gmail.com

asdfasdf asfdasdf said...

1. chewing the cud by George koshy ( http://www.bosedk.blogspot.com/)
2. Youth Curry - Insight on Indian Youth by Rashmi Bansal ( http://youthcurry.blogspot.com)
3. The complsive confessor by meenaxi (http://thecompulsiveconfessor.blogspot.com/)
4. thoughts of a confused mid by sam (http://confusedsam.blogspot.com/)
5. Seasons of Wither by Renovatio (http://chagrinedseasons.blogspot.com/)

പോരെ ?

മുസ്തഫ|musthapha said...

അഞ്ചല്‍ക്കാരന്‍റെ ആ ഒരൊറ്റ കമന്‍റോടെ എന്‍റെ ഈ ഉദ്യമം വിജയിച്ചതായി ഞാന്‍ ഐക്യകണ്ഠേന പ്രഖ്യാപിക്കുന്നു :)

മുസ്തഫ|musthapha said...

സീരിയസ്സ് കമന്‍റുകളുടെ അല്ലെങ്കില്‍ നിര്‍ദ്ദേശങ്ങളുടെ രഹസ്യ സ്വഭാവം നിലനിറുത്തുന്നതായിരിക്കും...

അച്ചു said...

പ്രയാസി പറഞ്ഞത് ഞാന്‍ പിന്നെം പറയുന്നു..പക്ഷെ അവസാനം പറഞ്ഞ 5 പേരുകള്‍ മാറ്റണം...:):)ഞാന്‍ സമ്മതികൂ‍ലാ‍ാ‍ാ‍ാ‍ാ‍ാ...

യാരിദ്‌|~|Yarid said...

എന്റെ വക ...ബുലോകത്തിന്നിറങ്ങിയിട്ടുള്ളതില്‍ വെച്ചേറ്റവും നല്ല ബ്ലോഗ്ഗ്.. ഇതിനു തീര്‍ച്ചയായും ഒരു അവാറ്ഡ് കൊടുത്തെ പറ്റുള്ളു..ഇതിനേക്കാളും മികച്ച് ഒരു ബ്ലോഗും ഈ ബൂലൊഗത്തിലിതുവരെ ഇറങ്ങിയിട്ടില്ല......

http://aksharajaalakam.blogspot.com

ഈ ബ്ലൊഗു ചെയ്ത ആളിനൊരാവാറ്ഡ് കൊടുത്തിലെങ്കിലെന്ത് ബൂലോഗം.....

സാജന്‍| SAJAN said...

അഗ്രജന്‍, ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരുപരിപാടിയാണ്.
ജനപ്രീയതയുടെ പേരിലാണെങ്കില്‍, മനുജി തന്നെയാണാദ്യപേരുകളില്‍ വരേണ്ടത് ഒപ്പം എഴുത്തിന്റെ ശൈലികൊണ്ടാണെങ്കില്‍ അനോണി ആന്റണി,സൌഹൃദത്തിന്റെ പേരില്‍ ശ്രീയും ചാത്തനുംഎന്റെ വോട്ട്
ഇന്നൊവേഷന്റെ പേരിലാണെങ്കില്‍ സജീവ്ജി മുന്നിലെത്തും.
ഇനി സാമൂഹികപ്രതിബദ്ധതയുടെ പേരിലാണെങ്കില്‍ അഗ്രജനും ആ ലിസ്റ്റില്‍ വരും,
കൂടാതെ ആരോഗ്യപരമായ ചര്‍ച്ചകളില്‍, വക്കാരിജിയും അറിവു മറ്റുള്ളവര്‍ക്ക് പകര്‍ന്നകാര്യത്തില്‍ ജോസഫ് മാഷും, ചിത്രങ്ങള്‍ എന്ന മാധ്യമം ശക്തമായി ഉപയോഗിച്ച ബ്ലോഗര്‍ എന്ന നിലയില്‍ ആഷയും,അപ്പുവും.
കവിതയില്‍ പ്രമോദും കഥയില്‍ മനുവും സിമിയും,
നവാഗതപ്രതിഭകളില്‍ കൊച്ചുത്രേസ്യയും തല‍ക്കെട്ടിന്റെ കാര്യത്തില്‍ സ്വാളോയും ഉള്‍പ്പെടുന്നു,
പുതിയ ബ്ലോഗരെ പരിചയപ്പെടുത്തുന്ന കാര്യത്തില്‍ അഞ്ചല്‍‌ക്കാരന്‍.
അങ്ങനെ ഓരോ മേഖലയിലും കഴിവു തെളിയിച്ചത് ഓരോ പ്രതിഭകളാണ്:)
ഇതൊക്കെ ഇപ്പൊ എന്റെ ഓര്‍മ്മയില്‍ വന്ന കാര്യങ്ങളാണ് ചില പോസ്റ്റുകള്‍ മാത്രമേ ഞാന്‍ വായിച്ചിട്ടുള്ളൂ
എല്ലാ പേരുകളും ഓര്‍ക്കുന്നുമില്ല
അതുകൊണ്ട് എന്റെ തന്നെ ചിന്തയില്‍ ഇത് പൂര്‍ണ്ണം എന്നു പറയാനാവില്ല>
അപ്പൊ പിന്നെ ഇത് വോട്ടുകളുടെ കൂട്ടത്തില്‍ കൂട്ടിയിട്ട് വലിയ കാര്യം ഉണ്ടെന്ന് തോന്നുന്നില്ല

ദേവന്‍ said...

അഗ്രജാ ഇത് രണ്ടായിരത്തേഴില്‍ ബ്ലോഗ് തുടങ്ങിയവര്‍ക്കുള്ളതാണോ? കുട്ടിച്ചാത്തന്‍സിന്റെ പോസ്റ്റില്‍ അങ്ങനെ പറഞ്ഞിരുന്നു.

മുസ്തഫ|musthapha said...

അങ്ങിനെയല്ല ദേവേട്ടാ... 2007 വര്‍ഷത്തില്‍ നല്ലതായി തോന്നിയ ബ്ലോഗറെ നിര്‍ദ്ദേശിക്കാം...

അതുല്യ said...

അഗ്രൂ എന്റെ വോട്ട് വക്കാരിയ്ക്കിയായിക്കൊട്ടെ ഇവിടെ. എന്തോരം സംവാദത്തില്‍ മുഷിയാണ്ടെ,ഘോരം ഘോരം കാര്യകാരണ സഹിതം പോസ്റ്റും കമന്റുമിട്ടാതാണു വക്കാരി. ഒരു ചര്‍ച്ച അവസാനിയ്കുന്നത് വരെ, ക്ഷമയോടേ വക്കാരി അവിടെയുണ്ടാവും.

സോ എന്റെ വോട്ട് ഈ പോസ്റ്റില്‍ വക്കാരിയ്ക്.

അതുല്യ said...

മോഡറേഷന്‍ മാറ്റാന്‍ പ്രതിഷേധം. മരണം വരെ പ്രതിഷേധം. എനിക്ക് വന്ന് വോട്ട് മറിച്ചിടാനുള്ള ഏര്‍പ്പാടാണിത്.

മുസ്തഫ|musthapha said...

കമന്‍റ് മോഡറേഷന്‍ എടുത്ത് മാറ്റുന്നു

വല്യമ്മായി said...

എനിക്കാരും വൊട്ട് ചെയ്യില്ല(ഞാന്‍ പോലും :))അതു കൊണ്ട് ഞാനും ആര്‍ക്കും വോട്ട് ചെയ്യുന്നില്ല.

തറവാടി said...

അഗ്രജാ ,

തിരഞ്ഞെടുത്താലും വേണ്ടില്ല ഇല്ലേലും വേണ്ടില്ല ബൂലോകത്ത് ഒരു സ്റ്റാറേയുള്ളൂ ഇന്നും എന്നും.

അതൈ പിന്നെ അഗ്രജാ ,

അപ്പോ എപ്പോഴാ ഒന്നു കാണുന്നത്? ഇന്ന് വൈകുന്നേരമായാലോ?

ഉപാസന || Upasana said...

My Vote goes to Vakkari and G Manu.
:)
upaasana

ആഷ | Asha said...

ഹായ് ബ്ലോഗേഴ്സ്,
ഈ വര്‍ഷം എനിക്ക് വിചാരിച്ച പോലെ പെര്‍ഫോം ചെയ്യാന്‍ പറ്റിയില്ല. ജഡ്ജസ്സ് പറഞ്ഞതൊക്കെ നിങ്ങള്‍ കേട്ടിരിക്കുമല്ലോ. ഇനി അടുത്ത റൌണ്ടിലേയ്ക്ക് പോവണമെങ്കില്‍ നിങ്ങള്‍ എല്ലാവരുടേയും വോട്ട് എനിക്ക് വളരെ അത്യാവശ്യമാണ്. പ്ലീസ് നിങ്ങള്‍ എല്ലാവരും എനിക്ക് വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

എനിക്ക് വോട്ട് ചെയ്യേണ്ട ഫോര്‍മാറ്റ് എസ്. എസ്.2007 സ്പേസ് മബു
എമ്മ്ം എ ബീ‍ീ യൂ‍ൂ‍ൂ

താങ്ക്യൂ!

Roby said...

കഴിഞ്ഞ വര്‍ഷത്തെ സൂപ്പറ് ബ്ലോഗര്‍ നമ്മുടെ അക്ഷരജാലകം ഫെയിം ഹരികുമാറാണെന്നതീനാര്‍ക്കാ സംശയം?

പോസ്റ്റിന്റെ ‘കനം‘ കൊണ്ടും, എണ്ണം കൊണ്ടും, കമന്റുകള്‍ കൊണ്ടൂം....എല്ലാം

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ബ്ലോഗിലെല്ലാരും നല്ലത് തന്നെ. പു തുമുഖങ്ങളിലേതില്‍ നല്ലത് എന്നു പറയുന്നവര്‍ എത്ര പുതിയ ബ്ലോഗുകള്‍ വായിച്ചിട്ടുണ്ട്‌?

സ്വയം പരിചയമുള്ളവരുടെ പേരില്‍ ചെയ്യുന്ന വോട്ടിനു പ്രസക്തിയുണ്ടോ

അപ്പു ആദ്യാക്ഷരി said...

ഇതിന്റെയൊക്കെ വല്ല കാര്യമുണ്ടോ എന്റഗ്രജാ..? ആരും ബ്ലോഗില്‍ എന്തെങ്കിലുമൊക്കെ എഴുതുകയും പോസ്റ്റുകയും ചെയ്യുന്നത് അത് മോശമാണെന്ന് സ്വയം വിശ്വസിച്ചുകൊണ്ടല്ലല്ലോ. അതുമല്ല, എല്ലാവരുടെയും പോസ്റ്റുകള്‍ എല്ലാവരും വായിക്കാറുമില്ല. അപ്പോള്‍പിന്നെ 2007 ലെ എല്ലാ ബ്ലോഗുകളും നല്ലതുതന്നെ എന്ന് പ്രഖ്യാപിച്ച് ഈ പോള്‍ അവസാനിപ്പിച്ചാല്‍ പോരേ... പിന്നെ നിര്‍ബന്ധമാണെങ്കില്‍..
ഏറ്റവും നല്ല ആഴ്ചക്കുറിപ്പുകള്‍ : അഗ്രജന്‍
ഏറ്റവും നല്ല ഫോട്ടോഗ്രാഫര്‍ : അഗ്രജന്‍

Vanaja said...
This comment has been removed by the author.
Vanaja said...

ആഷ ഒരു സ്റ്റ്രോങ്ങ് കണ്ടന്‍സ്റ്റന്റ് ആയിട്ടു കൂടി വോട്ടു ചെയ്യേണ്ട ഫോര്‍മാറ്റില്‍ എന്റെ പേരാണല്ലോ പറഞ്ഞത്..

എന്നോടുള്ള ആഷയുടെ നിര്‍മ്മലമായ സ്നേഹത്തിനു മുന്‍പില്‍








( ഗദ്ഗദ കണ്ഠയായതാ ഇത്രേം ഗ്യാപ്പ്)വായനക്കാരെ.......എനിക്കു.... വാക്കുകള്‍.... കിട്ടുന്നില്ല.

നിങ്ങളാരും എനിക്ക് വോട്ടു ചെയ്യാതെ ആഷയ്ക്കു തന്നെ നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്തൂ..
വോട്ട് ചെയ്യേണ്ട ഫോര്‍മാറ്റ് എസ്. എസ്.2007 സ്പേസ് മത
എം എ ടി എച്ച് എ

ശ്രീ said...

അഗ്രജേട്ടാ...

കാറ്റഗറി തിരിച്ച് തിരഞ്ഞെടുക്കാന്‍‌ പറഞ്ഞിരുന്നെങ്കില്‍‌ അതായിരുന്നു കൂടുതല്‍‌ നല്ലത്. ഇതിപ്പോ ഓര്‍ത്തെടൂക്കുമ്പോള്‍‌ ചിലതെല്ലാം വിട്ടു പോയേയ്ക്കാം.

എന്റെ അഭിപ്രായത്തില്‍-
ജനപ്രിയ ബ്ലോഗായി
1.മനുവേട്ടന്റെ ബ്രിജ് വിഹാരം.
2. കൊച്ചുത്രേസ്യയുടെ കൊച്ചുത്രേസ്യയുടെ ലോകം
3. കുട്ടിച്ചാത്തന്റെ കുട്ടിച്ചാത്തവിലാസങ്ങള്‍

ചിത്രബ്ലോഗുകളായി
1. ആഷ ചേച്ചിയുടെ ആഷാഢം
2. അപ്പുവേട്ടന്റെ അപ്പൂന്റെ ലോകം
3. നിക്കിന്റെ പിക്‌നിക്

വിജ്ഞാനപ്രദമായ ബ്ലോഗുകളില്‍‌
1.ജോസഫ് മാഷിന്റെ കുറിഞ്ഞി ഓണ്‍‌ലൈന്‍‌
2.ഹരീയുടെ സാങ്കേതികം
3.എതിരന്‍‌ കതിരവന്‍‌ മാഷിന്റെ എതിരന്‍‌ കതിരവന്‍‌

വ്യത്യസ്തമായ ബ്ലോഗുകളില്‍‌
1.ശ്യാമേട്ടന്റെ[ഹരിശ്രീ(ശ്യാം)] ചിത്രപ്രശ്നം
2.മന്‍‌സൂര്‍‌ ഭായ്‌യുടെ മഴത്തുള്ളിക്കിലുക്കം
3. സിയ ചേട്ടന്റെ മഷിത്തണ്ട്

കഥാബ്ലോഗുകളില്‍‌
1. വാണി ചേച്ചിയുടെ എന്റെ കിറുക്കുകള്‍‌, നീഹാരം...
2.അനോണി ആന്റണിയുടെ അനോണി ആന്റണി
3. സൂവേച്ചിയുടെ സൂര്യഗായത്രി
4.പി. ആര്‍‌. ചേച്ചിയുടെ നിറങ്ങള്‍‌, നിമിഷങ്ങള്‍‌
5.മൃദുലിന്റെ മഞ്ഞുതുള്ളികള്‍

കവിതാബ്ലോഗുകളില്‍‌
1.ചന്ദ്രകാന്തം ചേച്ചിയുടെ ചന്ദ്രകാന്തം
2.ലാപുടയുടെ ലാപുട
3.പ്രമോദിന്റെ പ്രമാദം
4. ദ്രൌപതിയുടെ ഓട്ടോഗ്രാഫ്, ദ്രൌപതി

കാര്‍‌ട്ടൂണ്‍‌ ബ്ലോഗുകളില്‍‌
1.സജ്ജീവേട്ടന്റെ കേരളാ ഹഹഹ
2.സുജിത്തിന്റെ വര@തല=തലവര
3.സുധീര്‍‌നാഥിന്റെ സുധീരലോകം

പഠന സഹായിയായ ബ്ലോഗുകളില്‍‌
1.സഹയാത്രികന്റെ നിങ്ങള്‍‌ക്കായ്
2.സിയ ചേട്ടന്റെ ഗ്രാഫിക്സ് ഡിസൈനിങ്ങ് പഠിയ്ക്കാം
3.അപ്പുവേട്ടന്റെ കാഴ്ചയ്ക്കിപ്പുറം

ബ്ലോഗുപരിചയം

1. അഞ്ചല്‍‌ക്കാരന്റെ വാരവിചാരം
2. കിനാവിന്റെ ബൂലോക വാരഫലം
3. സുജിത് ഭക്തന്റെ മലയാളം ബ്ലോഗ് റോള്‍‌

പുതിയ ബ്ലോഗുകളില്‍‌ (അവസാന മൂന്നു മാസം, അതായത് ഒക്ടോബര്‍‌ മുതലുള്ള ബ്ലോഗര്‍‌മാരില്‍‌ നിന്നും ഏറ്റവും മികച്ചതെന്നു തോന്നിയ മൂന്നു പേര്‍‌)
1.നിരക്ഷരന്‍‌ ചേട്ടന്റെ ചില യാത്രകള്‍‌
2.പ്രിയാ ഉണ്ണികൃഷ്ണന്റെ സ്വപ്നഭൂമി
3. മിനീസിന്റെ മിനീസ്

അതുല്യ said...

അയ്യത്തടീ മനമേ കരിങ്കാലി ശ്രീയേ.. അതങ്ങട് പള്ളീപോയ് പറഞാമതി,മനുഷ്യരാശിയ്ക് ഏറ്റവും ഉപേക്ഷിയ്കാന്‍ പറ്റാ‍ത്ത, പുകയും കരിയും വിയര്‍പ്പുമൊഴുക്കി ഞാന്‍ വച്ചുണ്ടാക്കണ പൂട്ടും, പറോട്ടേം പായസോം ഒന്നും വക വയ്ക്കാണ്ടേ, ചുമ്മ കതേം കവിതേനേം കൊഞ്ചിഞ്ച് ഇരുന്നാലു, എഴുതാന്‍ തുടങുമ്പോ മാല്‍ന്യൂറ്റ്രീഷ്യന്‍ ബാധിക്കൂലേ? നടക്കില്ലിവിടെ നടക്കില്ല ...

അതോ‍ണ്ട് മോസ്റ്റ് ജന ആവശ്യം ബ്ലോഗ്ഗ് എന്റെ ചമയലിടവും കരിവേപ്പിലേം തന്നെ തന്നെ. അതൊന്നും കൂട്ടാണ്ടേ ഏതവനാണിവിടേ വോട്ടിടാന്‍ വരണേന്ന് കാണണലോ. ങും.

ഞാന്‍ പോയി ലോക്കല്‍ സെക്രട്ടറീനെ ഒന്ന് കറക്കട്ടേ.

ശ്രീ said...

അയ്യോ...
അതുല്യേച്ചി ഓര്‍‌മ്മിപ്പിച്ചതു നന്നായി.

എഴുതി തുടങ്ങിയപ്പോ ഓര്‍‌ത്തെങ്കിലും എഴുതി വന്നപ്പോ പാചക ബ്ലോഗുകള്‍‌ വിട്ടുപോയി.
കറിവേപ്പില

അതുല്യാവിന്‍ ചമയലിടം

നളപാചകം

അതു പോലെ കൈപ്പള്ളി മാഷുടെ ചിത്ര ബ്ലോഗും കൈപ്പള്ളിഎണ്ണപ്പെട്ട ഒന്നു തന്നെ. പിന്നെ കുറുമാന്‍‌ജിയുടെ മേല്‍‌നോട്ടത്തിലുള്ള ബൂലോക കാരുണ്യം

അപ്പു ആദ്യാക്ഷരി said...

കാറ്റഗറി അങ്ങനങ്ങ് തീര്‍ക്കാതെ അഗ്രജാ.... തമാശക്കഥകള്‍, ആത്മകഥകള്‍, വാരാന്ത്യ എഴുത്തുകള്‍, മതപരം ആത്മീയം, ചെറുകഥകള്‍..... പിന്നെ.ങാ..മറന്നു...കുട്ടിക്കവിത (മത്സരാര്‍ത്ഥികള്‍ കുറവാ, ചരിത്രം, സാമൂഹ്യം, പലവക,

അപ്പു ആദ്യാക്ഷരി said...

അഗ്രജാ, ഞങ്ങളു പടം‌പിടിത്തക്കാരെല്ലാവരും കൂടെയങ്ങുനിന്നാല്‍ ഈ ബ്ലോഗ് നിറയും കേട്ടൊ.. ഇനിയും ഉണ്ട്.. കുട്ടൂന്റെലോകം, സപ്തവര്‍ണ്ണങ്ങള്‍, അപ്പൂസ് (എന്റെ അപരന്‍!), തുളസി, കുമാറേട്ടന്‍, ദിവാ, സ്വപ്നാടകന്‍,

കാറ്റഗറി നിര്‍ത്താന്‍ വരട്ടെ... ഒന്നാംതരം പാട്ടുകാരില്ലെ ഇവിടെ? കിരണ്‍സ്, ബഹുവ്രീഹി, അപ്പൂസ്, അഭിലാഷങ്ങള്‍, ശ്രീ... ഇവരെയൊക്കെ എന്തിനാ തഴഞ്ഞേ?

അപ്പു ആദ്യാക്ഷരി said...

ഹയ്യോ,, സാജനെ വിട്ടുപോയി (ഫോട്ടോ). ഇനിയും പപ്പരാസി, ഫോട്ടോഗ്രാഫര്‍, ഫൈസല്‍, കൃഷ്, നിക്ക് തുടങ്ങി പച്ചുവുംതക്കുവും അഗ്രുവരെ..... ആരാപ്പാ മോശം?

മുസ്തഫ|musthapha said...

അപ്പുവേ ഇനി എങ്ങനെ ബഹളം കൂട്ടിയിട്ടും കാര്യമില്ല... നമ്മുടെ അഞ്ചല്‍ക്കാരന്‍ ആദ്യം തന്നെ MSB 2007 AWARD എനിക്ക് തന്നു പോയി... ഇനി ഞാനതീന്ന് പിടി വിടൂലാ... :)

ദാ... കണ്ടില്ലേ പേരുകളങ്ങിനെ തുടരെ തുടരെ വരുന്നത്... അല്ലാതെ കുറച്ച് പേരുടെ പേരുകള്‍ മാത്രമിട്ട് ദാ... ഇവിടെ കുറച്ച് പേര്‍ അവരില്‍ നിന്നും നിങ്ങള്‍ തിരഞ്ഞെടുക്കൂ എന്ന് പറയുന്നതെന്തൂട്ട് പണിയാ... ല്ലേ :)

ഇത്രെന്നെ ഞാനും ഉദ്ദേശിച്ചുള്ളൂ... പൊതുഅഭിപ്രായം അറിയാതെ കുറച്ച് പേരെ സെലക്ട് ചെയ്യരുതെന്ന്...

അല്ലെങ്കി തന്നെ ഇവടെപ്പോ എന്തിനാ ഒരു അവാര്‍ഡൊക്കേ... ചുമ്മാ :)

ശ്രീ said...

ശ്ശൊ! അപ്പുവേട്ടന്‍‌ പറഞ്ഞതു പോലെ പാട്ടു ടീമിനെയും മറന്നു. ഇതെല്ലാം ആ കമന്റ് എഴുതിതുടങ്ങീപ്പോ ഓര്‍‌ത്തതാ... പക്ഷേ, വിട്ടു പൊയി.

കിരണ്‍‌സേട്ടന്‍‌, കല്ലറ ഗോപന്‍‌ മാഷ്, ശിശുവേട്ടന്‍‌, ഇന്ത്യാ ഹെറിറ്റേജ്, ബഹുവ്രീഹി, അഭിലാഷ് ഭായ്,അപ്പൂസ്...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

എന്നെ ഓര്‍ക്കാതെ പോയ ശ്രീക്കായ്‌ സ്വയം മറന്നുപോയോ? അതോ മനപൂര്‍വമോ?

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്റെ ശ്രീയേയ് ഈ പാവത്തിനെ മറന്നൊ ആവൊ..?
ങ്ങീ ങ്ങീ...........................................................

Eccentric said...

ഇതില്‍ മിക്കതും ഞാന്‍ വായിച്ചിട്ടില്ല.
വായിച്ചവ വച്ച്
1. കൊച്ചുത്രേസ്യ
2. മിനീസ്
3. ശ്രീ

sreeni sreedharan said...

ഓകെ, ഓകെ. ഇനി തര്‍ക്കം വേണ്ട!

നിങ്ങളുടെയൊക്കെ ആഗ്രഹം പോലെ, 2007 ലെ സൂപ്പര്‍ ബ്ലോഗ്ഗര്‍ ഞാന്‍ തന്നെ.
ഈ സ്നേഹത്തിനുമുന്നില്‍ ഞാന്‍ തലകുനിച്ചുപോയി.
(നാട്ടുകാര് കുനിച്ചു നിര്‍ത്തി ഇഡിച്ചൂന്നാല്ല.)

Mr. K# said...

കാറ്റഗറി തിരിച്ചാല്‍ മിനിമം 10 കാറ്റഗറിയെങ്കിലും വേണം. അതില്‍ നിന്ന് 5 പേരെ തിരഞ്ഞെടുക്കുക ബുദ്ധിമുട്ടു തന്നെ.

എന്തായാലും സുന്ദരന്‍, സാന്‍ഡോസ് എന്നീ രണ്ടു പേരുകള്‍ എല്ലാവരും മറക്കാന്‍ സാധ്യതയുള്ളത് കൊണ്ട് അതു കൂടി കൂട്ടിച്ചേര്‍ക്കുന്നു.

എതിരന്‍ കതിരവന്‍ said...

കാറ്റഗറി പ്രകാരം ഇതു വരെയുള്ള ഫലം:

വിജ്ഞാനം
എതിരന്‍ കതിരവന്‍

കഥ, നീണ്ടകഥ
എതിരന്‍ കതിരവന്‍

സംഗീതം, സിനിമ
എതിരന്‍ കതിരവന്‍

നര്‍മ്മം
എതിരന്‍ കതിരവന്‍
പാചകം
എതിരന്‍ കതിരവന്‍

ഇക്കൊല്ലത്തെ ധീരതയ്ക്കുള്ള അവാര്‍ഡ്:
(കൊച്ചു ത്രേസ്യയെ വെല്ലുവിളിച്ച പോസ്റ്റ്)
എതിരന്‍ കതിരവന്‍

എല്ലാവര്‍ക്കും വളരെ നന്ദി

ഇതില്‍ ഒരെണ്ണം എന്നേക്കായിലും അര്‍ഹിക്കുന്നെന്ന് തോന്നുന്ന കാര്‍ടൂണിസ്റ്റ് സജ്ജീവിനു കൊടുക്കുന്നു. അതുകൊണ്ട് സൌമനസ്യം, ദയ, വിനയം (അത് ധാരാളമുണ്ട്) ഇവയ്ക്കുള്ള ഒരേ ഒരു അവാര്‍ഡും എനിയ്ക്ക്.

അങ്ങനെ ഏറ്റവും കൂടുതല്‍ അവാര്‍ഡ് നേടിയ ബ്ലോഗര്‍ക്കുള്ള അവാര്‍ഡും

എതിരന്‍ കതിരവന്

(ഇതൊന്നഉം ഞാന്‍ പ്രതീക്ഷിച്ചതേ അല്ല എന്നു പറയാനുള്ള എളിമയോടെ)

അഗ്രജന്‍ said...

പ്രിയപ്പെട്ടവരെ...

ഇതാ... ഇതുവരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കയറിക്കൂടിയിട്ടുള്ളവര്‍...

പല മണ്ഢലങ്ങളിലേക്കും ഒരേ സമയം നിര്‍ദ്ദേശിക്കപ്പെട്ടവരും ഒരുപാടുണ്ട്...

പ്രയാസി ഉള്‍പ്പെടെയുള്ള സ്വതത്രസ്ഥാനാര്‍ത്ഥികളും രംഗത്തുണ്ട്...

എല്ലാ സ്ഥാനങ്ങളിലേക്കും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുള്ള ശ്രീമാന്‍ എതിരവന്‍ കതിരവനാണ് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നത്...

:)

മനുജി
അനോണി ആന്റണി
ശ്രീയും
ചാത്തനും
സജീവ്ജി
അഗ്രജനും
വക്കാരിജിയും
ജോസഫ് മാഷും
ആഷയും
അപ്പുവും.
പ്രമോദും
മനുവും
സിമിയും,
കൊച്ചുത്രേസ്യയും
സ്വാളോയും
അഞ്ചല്‍‌ക്കാരന്‍.
പ്രയാസി
അക്ഷരജാലകം ഫെയിം ഹരികുമാര്‍
മനുവേട്ടന്റെ ബ്രിജ് വിഹാരം.
കൊച്ചുത്രേസ്യയുടെ കൊച്ചുത്രേസ്യയുടെ ലോകം
കുട്ടിച്ചാത്തന്റെ കുട്ടിച്ചാത്തവിലാസങ്ങള്‍‌
ചിത്രബ്ലോഗുകളായി
ആഷ ചേച്ചിയുടെ ആഷാഢം
അപ്പുവേട്ടന്റെ അപ്പൂന്റെ ലോകം
നിക്കിന്റെ പിക്‌നിക്

വിജ്ഞാനപ്രദമായ ബ്ലോഗുകളില്‍‌
ജോസഫ് മാഷിന്റെ കുറിഞ്ഞി ഓണ്‍‌ലൈന്‍‌
ഹരീയുടെ സാങ്കേതികം
എതിരന്‍‌ കതിരവന്‍‌ മാഷിന്റെ എതിരന്‍‌ കതിരവന്‍‌

വ്യത്യസ്തമായ ബ്ലോഗുകളില്‍‌
ശ്യാമേട്ടന്റെ[ഹരിശ്രീ(ശ്യാം)] ചിത്രപ്രശ്നം
മന്‍‌സൂര്‍‌ ഭായ്‌യുടെ മഴത്തുള്ളിക്കിലുക്കം
സിയ ചേട്ടന്റെ മഷിത്തണ്ട്

കഥാബ്ലോഗുകളില്‍‌
വാണി ചേച്ചിയുടെ എന്റെ കിറുക്കുകള്‍‌, നീഹാരം...
അനോണി ആന്റണിയുടെ അനോണി ആന്റണി
സൂവേച്ചിയുടെ സൂര്യഗായത്രി
പി. ആര്‍‌. ചേച്ചിയുടെ നിറങ്ങള്‍‌, നിമിഷങ്ങള്‍‌
മൃദുലിന്റെ മഞ്ഞുതുള്ളികള്‍‌

കവിതാബ്ലോഗുകളില്‍‌
ചന്ദ്രകാന്തം ചേച്ചിയുടെ ചന്ദ്രകാന്തം
ലാപുടയുടെ ലാപുട
പ്രമോദിന്റെ പ്രമാദം
ദ്രൌപതിയുടെ ഓട്ടോഗ്രാഫ്, ദ്രൌപതി

കാര്‍‌ട്ടൂണ്‍‌ ബ്ലോഗുകളില്‍‌
സജ്ജീവേട്ടന്റെ കേരളാ ഹഹഹ
സുജിത്തിന്റെ വര@തല=തലവര
സുധീര്‍‌നാഥിന്റെ സുധീരലോകം

പഠന സഹായിയായ ബ്ലോഗുകളില്‍‌
സഹയാത്രികന്റെ നിങ്ങള്‍‌ക്കായ്
സിയ ചേട്ടന്റെ ഗ്രാഫിക്സ് ഡിസൈനിങ്ങ് പഠിയ്ക്കാം
അപ്പുവേട്ടന്റെ കാഴ്ചയ്ക്കിപ്പുറം

ബ്ലോഗുപരിചയം
അഞ്ചല്‍‌ക്കാരന്റെ വാരവിചാരം
കിനാവിന്റെ ബൂലോക വാരഫലം
സുജിത് ഭക്തന്റെ മലയാളം ബ്ലോഗ് റോള്‍‌

പുതിയ ബ്ലോഗുകളില്‍‌
നിരക്ഷരന്‍‌ ചേട്ടന്റെ ചില യാത്രകള്‍‌
പ്രിയാ ഉണ്ണികൃഷ്ണന്റെ സ്വപ്നഭൂമി
മിനീസിന്റെ മിനീസ്

പാചക ബ്ലോഗുകള്‍‌ വിട്ടുപോയി.
കറിവേപ്പില
അതുല്യാവിന്‍ ചമയലിടം
നളപാചകം

കൈപ്പള്ളി മാഷുടെ ചിത്ര ബ്ലോഗും
കുറുമാന്‍‌ജിയുടെ മേല്‍‌നോട്ടത്തിലുള്ള ബൂലോക കാരുണ്യം

പടം‌പിടിത്തക്കാരെല്ലാവരും കൂടെയങ്ങുനിന്നാല്‍
കുട്ടൂന്റെലോകം,
സപ്തവര്‍ണ്ണങ്ങള്‍,
അപ്പൂസ്,
തുളസി,
കുമാറേട്ടന്‍,
ദിവാ,
സ്വപ്നാടകന്‍,

പാട്ടുകാരില്ലെ ഇവിടെ?
കിരണ്‍സ്,
ബഹുവ്രീഹി,
അപ്പൂസ്,
അഭിലാഷങ്ങള്‍,

(ഫോട്ടോ ഇനിയും)
സാജന്‍
പപ്പരാസി,
ഫോട്ടോഗ്രാഫര്‍,
ഫൈസല്‍,
കൃഷ്,
നിക്ക്
പച്ചുവുംതക്കുവും അഗ്രുവരെ

കിരണ്‍‌സേട്ടന്‍‌,
കല്ലറ ഗോപന്‍‌ മാഷ്,
ശിശുവേട്ടന്‍‌,
ഇന്ത്യാ ഹെറിറ്റേജ്,
ബഹുവ്രീഹി,
അഭിലാഷ് ഭായ്,
അപ്പൂസ്...
സുന്ദരന്‍,
സാന്‍ഡോസ്

വിജ്ഞാനം
എതിരന്‍ കതിരവന്‍

കഥ, നീണ്ടകഥ
എതിരന്‍ കതിരവന്‍

സംഗീതം, സിനിമ
എതിരന്‍ കതിരവന്‍

നര്‍മ്മം
എതിരന്‍ കതിരവന്‍

പാചകം
എതിരന്‍ കതിരവന്‍

ഇക്കൊല്ലത്തെ ധീരതയ്ക്കുള്ള അവാര്‍ഡ്:
എതിരന്‍ കതിരവന്‍

ഏറ്റവും കൂടുതല്‍ അവാര്‍ഡ് നേടിയ ബ്ലോഗര്‍ക്കുള്ള അവാര്‍ഡും
എതിരന്‍ കതിരവന്

മുസ്തഫ|musthapha said...

ഈ ബൂലോഗത്തിനെ ആരു നയിക്കും എന്ന് തീരുമാനിക്കുന്ന ദിവസം അടുത്ത് കൊണ്ടിരിക്കയാണ് സുഹൃത്തുക്കളെ...

ഒരു പ്രത്യേയ്ക അറ്..റിയ്..യിപ്പ്...
ബൂത്ത് പിടുത്തത്തിനായ് ആളുകളെ ആവശ്യമുണ്ട്...
ബൂത്ത് പിടുത്ത കലയില്‍ മുന്‍ കാല പരിചയമുള്ളവര്‍ക്ക് മുന്‍ഗണന...

എതിരന്‍ കതിരവന്‍ said...

സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ ഞാനും പ്രയാസിയും ഒരു മുന്നണി രൂപീകരിച്ചിരിക്കുന്നു. പ്രകടനപത്രികയിലെ പ്രധാന ഭാഗം മാത്രം ഇവിടെ ഉദ്ധരിക്കട്ടെ:

ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഇതുപോലത്തെ പൊരിഞ്ഞ പോരാട്ടങ്ങള്‍ എല്ലാ മാസവും നടത്തുന്നതാണ്.

un said...

പരോപകാരത്തിനുള്ള അവാര്‍ഡ് ഗുപ്തനും പ്രോഫെറ്റിനും എനിക്കും.. അക്ഷരജാലകത്തിനെ ജനപ്രിയമാക്കിയതിന് !!

മുസ്തഫ|musthapha said...

എതിരന്‍ കതിരവന്‍, വനജയുടെ പോസ്റ്റില്‍ പറഞ്ഞത് പോലെ ഒരോരുത്തര്‍ക്കും അവരുടെ മനസ്സില്‍ ഓരോ ജേതാക്കളുണ്ടായിരിക്കും എന്നത് സ്ഥാപിക്കുക തന്നെയായിരുന്നു ഈ പോസ്റ്റിന്‍റെ ചെറിയ ലക്ഷ്യം. അത് ശരിയെന്ന് തെളിയിക്കുന്നതായിരുന്നു വന്ന കമന്‍റുകളെല്ലാം തന്നെ.

ഞാന്‍ നേരത്തെ കമന്‍റില്‍ സൂചിപ്പച്ചത് പോലെ ‘ഇതാ കുറച്ച് പേര്‍... അവരില്‍ നിന്നും നിങ്ങള്‍ തിരഞ്ഞെടുക്കൂ‘ എന്ന് പറഞ്ഞൊരു തെരെഞ്ഞെടുപ്പൊന്നും ഇവിടെ ആവശ്യമില്ല തന്നെ...

പ്രയാസി പറഞ്ഞത് പോലെ ഇവിടെ ആര്‍ക്കും വലിപ്പച്ചെറുപ്പമില്ല...!

അപ്പു പറഞ്ഞത് പോലെ ആരും ബ്ലോഗില്‍ എന്തെങ്കിലുമൊക്കെ എഴുതുകയും പോസ്റ്റുകയും ചെയ്യുന്നത് അത് മോശമാണെന്ന് സ്വയം വിശ്വസിച്ചുകൊണ്ടല്ല...!

സഹകരിച്ച എല്ലാവര്‍ക്കും നന്ദി - മറ്റൊരു തെരെഞ്ഞെടുപ്പില്‍ കാണും വരേയ്ക്കും അല്‍-വിട :)

Anonymous said...

ലോബികളുടെ പ്രവാചകന്മാരും അനുയായികളും ആരുടേയും ചിന്താമണ്ഢലത്തില്‍ പോലും വന്നില്ലേ?

jinsbond007 said...

ബായ്,

എന്തു ചെയ്യാം, മലയാളത്തിലെ ബ്ലോഗുകള്‍ മുഴുവന്‍ വായിച്ച് അഭിപ്രായം പറഞ്ഞവരെയൊക്കെ സമ്മതിച്ചിരിക്കുന്നു. കൂടുതലും വായിച്ച് കുറച്ചുമാത്രം എഴുതുന്ന എന്നെപ്പോലുള്ളവര്‍ക്ക് ഇത് ഒരു നല്ല ചൂണ്ടാണിയാണ്.

നന്ദി