Friday, October 27, 2006

നോനി

ഞാന്‍ മുമ്പൊരു പോസ്റ്റില്‍ പറഞ്ഞത് പോലെ ഗള്‍ഫിലെത്തിയ ആദ്യനാളുകളില്‍ ഭാഷ വല്ലാത്തൊരു കുഴക്കുന്ന സംഭവം തന്നെയാണ്... പോരാത്തതിന് വെറും പത്താം ക്ലാസ്സും ഗുസ്തിയും മാത്രമാണ് ഡിഗ്രിയെങ്കില്‍ പറയാനുമില്ല. ഈ പ്രശ്നങ്ങളൊക്കെ വെറും നാലഞ്ച് മാസം കൊണ്ട് ശരിയാവും എന്നതാണ് അതിലും രസകരം... ഒരോരോ വാക്കുകളായി നമ്മള്‍ പുരോഗമിച്ചു കൊണ്ടിരിക്കും.

എന്‍റെ ഒരു അടുത്ത കൂട്ടുകാരന്‍ നാട്ടില്‍ നിന്നും വന്ന സമയം. ഒരു റഷ്യക്കാരന്‍റെ സ്ഥാപനത്തിലാണ് ജോലി. ഭാഗ്യത്തിന് റഷ്യക്കാരനും എന്‍റെ കൂട്ടുകാരനും തമ്മില്‍ ഇംഗ്ലീഷിന്‍റെ കാര്യത്തില്‍ നല്ല ജാതകപൊരുത്തം.

ദിവസങ്ങള്‍ കടന്നു പോകുന്നു!

‘എടാ, ഈ ‘നോനി’ടെ അര്‍ത്ഥം എന്താ’ ഒരു ദിവസം കൂട്ടുകാരന്‍ എന്നോട് ചോദിച്ചു.

അതെന്താ ആ വാക്ക്... ഞാനാലോചിച്ചു നോക്കി. മറ്റുള്ളവരെപ്പറ്റി പരദൂഷണം പറയുന്നതിന് ഞങ്ങളുടെ നാട്ടില്‍ പ്രായം ചെന്നവര്‍, പ്രത്യേകിച്ചും മുസ്ലിങ്ങള്‍ ‘നോനി പറയ്വാ’ എന്ന് പ്രയോഗിക്കാറുള്ളത് ഓര്‍മ്മ വന്നു.

‘നോനീന്ന് വെച്ചാല്‍ പരദൂഷണമല്ലേ’ ഞാന്‍ പറഞ്ഞു.

‘അതല്ലെടാ, ഈ വാക്ക് റഷ്യക്കാരനാ പറഞ്ഞത്’

ഇനിയിപ്പോ റഷ്യക്കാരും പരദൂഷണത്തിന് ആ വാക്ക് തന്നേയാണാവോ ഉപയോഗിക്കുന്നത്... ഞാന്‍ ആശയകുഴപ്പത്തിലായി.

ഭാഗ്യം, എന്‍റെ മണ്ടയില്‍ സ്റ്റാര്‍ട്ടര്‍ മിനുങ്ങിക്കൊണ്ടിരിക്കുന്നു.

‘ഏത് സന്ദര്‍ഭത്തിലാ ഈ വാക്കയാള്‍ പ്രയോഗിച്ചത്’ ഞാന്‍ ചോദിച്ചു.

‘നമ്മളെന്തെങ്കിലും വേണോന്ന് ചോദിക്കുമ്പളാണ് അയാളത് പറയുന്നത്... ചെലപ്പോ ചായ വേണോന്ന് ചോദിക്കുമ്പോളും പറയും ‘നോനീ’ന്ന്’... കൂട്ടുകാരന്‍ പറഞ്ഞു.

ഗള്‍ഫില്‍ വന്നിട്ടൊരാറു കൊല്ലം കഴിഞ്ഞത് കൊണ്ട് ആ ‘നോനി’ ‘നോ നീഡ്’ ആണെന്ന് പെട്ടെന്നെനിക്ക് കത്തി.

23 comments:

മുസ്തഫ|musthapha said...

‘നോനി’ ഒരു കുഞ്ഞു പോസ്റ്റ്!

Rasheed Chalil said...

അഗ്രൂ അപ്പോള്‍ ട്യൂബ് ലൈറ്റ് അല്ല അല്ലേ...

ഓ ടോ:
ഈ തേങ്ങ ആവശ്യപെടുമ്പോള്‍ മടക്കി തരേണ്ടതാണ്.

വാളൂരാന്‍ said...

അഗ്രേപശ്യാമി.....
സത്യം പറഞ്ഞാല്‍ പോസ്റ്റിന്റെ ടൈറ്റില്‍ കണ്ടപ്പോള്‍ ആദ്യം മനസ്സില്‍ ഓടിയത്‌ ഒരു വീകേയെന്‍ ഫലിതമാണ്‌. ദേവയാനി എന്നാണ്‌ മകളുടെ പേരെന്നു പറഞ്ഞപ്പോ സര്‍ചാത്തു പറഞ്ഞ ഒരു തിരുമൊഴിയാണ്‌. സംഭവം അശ്ലീലമായതുകൊണ്ട്‌ ഒഴിവാക്കുന്നു. വീകേയെന്നെ വായിച്ചിട്ടുള്ളവര്‍ പെട്ടെന്ന്‌ ഓര്‍ക്കുന്നുണ്ടാകും. എന്തായാലും പോസ്റ്റ്‌ ഗംഭീരമെന്ന്നു പറയേണ്ടല്ലോ...
ഈ ഇത്തിരിയുടെ കയ്യില്‍ തെങ്ങുമ്പറമ്പ്‌ കുറെയുണ്ടെന്നു തോന്നുന്നുകെട്ടോ. കുറച്ച്‌ വില്‍ക്കടേയ്‌, ഇപ്പോ നല്ല വിലയുണ്ട്‌...!

മുസാഫിര്‍ said...

ഡാ എന്നു പറഞ്ഞാല്‍ യെസ് എന്നാണെന്നു അറിയാമായിരുന്നു.ഇപ്പോള്‍ ഒരു വാക്കു കുടി
പഠിച്ചു.

മുസ്തഫ|musthapha said...

മുസാഫിര്‍ ഭായ് തെറ്റിദ്ധരിച്ചതാണോന്ന് വര്‍ണ്ണ്യത്തിലാശങ്ക... അത് റഷ്യന്‍ വാക്കല്ല... ഒന്നൂടെ വായിച്ചു നോക്കിക്കേ... പ്രത്യേകിച്ചും അവസാനത്തെ വരി :)

Siju | സിജു said...

കൊള്ളാം ..

Mubarak Merchant said...

അഗ്രൂ, നോനി അടിപൊളിയായി.
കൊങ്ങിണി ഭാഷ പഠിപ്പിച്ചുതരാന്‍ തയ്യാറുള്ള ആരെങ്കിലും നുമ്മടെ ബൂലോഗത്തുള്ളതായി അറിയുമോ? സംഗതി അടിപൊളിയാണ്.

Unknown said...

അഗ്രജേട്ടാ,
കൊള്ളാം ഈ നുറുങ്ങും.

വാളൂര്‍ മുരളിയേട്ടാ,
വി.കെ.എന്‍ ഫലിതം അറിയാം. :-D

മുസാഫിര്‍ ഭായ്,
റഷ്യന്‍ ഭാഷയില്‍ നോ എന്നതിന് ‘ന്യെറ്റ്‘ എന്നാണെന്ന് തോന്നുന്നു.

സുല്‍ |Sul said...

എന്റെ സഹ പ്രവര്‍ത്തകകളായ ലെബനോന്‍ മങ്കമാരെ “ഹായ് ഡീ” “ഹൌ ആര്‍ യു ഡീ” എന്നാണ് ഞാന്‍ സംബോധിക്കാറ്. അവര്‍ക്ക് ഡിയര്‍ വിളികേട്ടതിന്റെ ചാരിതാര്ത്ഥ്യം, എനിക്കു ഡീ എന്നു ഓപ്പണ്‍ ആയി വിളിചതിന്റെം.

അഗ്രൂ ഏതായാലും ഉഗ്രന്‍.

സൂര്യോദയം said...

നോനി കൊള്ളാം :-)

മുസ്തഫ|musthapha said...

ഇത്തിരി, മുരളി, മുസാഫിര്‍, സിജു, ഇക്കാസ്, ദില്‍ബു, സുല്‍, സൂര്യോദയം...

നോനി വായിച്ചതിലും കമന്‍റിയതിലും സന്തോഷം! വായിച്ച എല്ലാവര്‍ക്കും നന്ദി :)

ശനിയാഴ്ച വീണ്ടും കാണാം [ഇന്‍ഷ അള്ളാ]

വല്യമ്മായി said...
This comment has been removed by a blog administrator.
വല്യമ്മായി said...

ഞാന്‍ പണ്ടു ജോലി ചെയ്തിരുന്ന കമ്പനിയില്‍ പാകിസ്താനി ഡ്രാഫ്റ്റ്സ്മാന്‍ ഖുറം “ഐ ആം അ പൊട്ടന്‍“ എന്നു ഉറക്കെ പാടാറുണ്ടായിരുന്നു.ഒരിക്കല്‍ ഞാന്‍ ചോദിച്ചു ഇതെവിടെ നിന്നും കിട്ടി എന്ന്.വളാഞ്ചേരിക്കാരന്‍ മുജീബാണത്രെ അവനെ “പോടാ പൊട്ടാ” എന്നു വിളിച്ചപ്പോള്‍ അവനതിന്‍റെ അര്‍ത്ഥം ചോദിക്കുകയും ചെയ്തു.മുജീബ് പറഞ്ഞു കൊടുത്തു പൊട്ടന്‍ എന്നാല്‍ സ്മാര്‍ട് ബോയ് എന്നാണ്‍ അര്‍ത്ഥമെന്ന്.അതിനു ശേഷമാണ് കുറം തന്നെ കുറിച്ച് അഭിമാനം തോന്നുന്ന നിമിഷങ്ങളിലെല്ലാം ഇങ്ങനെ പാടാന്‍ തുടങ്ങിയത്.

ഏറനാടന്‍ said...

ചുറ്റുവട്ടത്തെത്തുവാന്‍ ഇന്നല്‍പം വൈകി. "നോനി" നന്നായി. ഒരു പടത്തില്‍ ദിലീപ്‌ ചുമ്മാ കന്നഡയില്‍ പറഞ്ഞ ഡയലോഗ്‌ പോലെയായില്ലല്ലോ, സമാധാനം. (നിന്ന കൂടെ നിദ്രബേക്കു: നിന്ന നില്‍പില്‍ കൂട നല്ലോണം നിറക്കുക എന്നുദ്ധേശിച്ച്‌ പറഞ്ഞതിന്റെ ശരിയര്‍ത്ഥം പടം കാണുമ്പോള്‍ പിടികിട്ടും)

Areekkodan | അരീക്കോടന്‍ said...

റഷ്യക്കാരും പരദൂഷണത്തിന് ആ വാക്ക് തന്നേയാണാവോ ഉപയോഗിക്കുന്നത്... ഞാന്‍ ആശയകുഴപ്പത്തിലായി.
ഇത്ച്ച്‌ പെരുത്തിസ്ട്ടായി

thoufi | തൗഫി said...

കൊള്ളാല്ലോ,അഗ്രൂ
ഇത്‌ നന്നായിട്ടോ.അങ്ങനെ പുതിയ
കുറച്ച്‌ ഷോര്‍ട്ട്‌ വാക്കുകള്‍ ഇതില്‍നിന്ന് പഠിച്ചു.
അല്ല,വല്ല്യമ്മായി,ഈ വളാഞ്ചേരിക്കാരന്‍ മുജീബേതാ..?അല്ലെങ്കിലും ആ നാട്ടുകാര്‍ക്ക്‌ ഇത്തരം ആളെപ്പൊട്ടീസ്സാക്കല്‍ അല്‍പം കൂടുതലാ.

Aravishiva said...

ഹ ഹ...നോനി കലക്കി...

തറവാടി said...

അഗ്രജാ എന്നോട് ചോദിച്ച സംശയമെന്തിനാ പോസ്റ്റാക്കിയത്

:: niKk | നിക്ക് :: said...

ഗള്‍ഫില്‍ വന്നിട്ടൊരാറു കൊല്ലം കഴിഞ്ഞത് കൊണ്ട് ആ ‘നോനി’ ‘നോ നീഡ്’ ആണെന്ന് പെട്ടെന്നെനിക്ക് കത്തി.

ഈ കത്തിയടിയെങ്ങന്യാ സഹിക്യ ശിഷ്യാ ?
(ചുമ്മാ ഒരു പാരയിരിക്കട്ടേല്യേ ഇക്കാ?)

;)

തണുപ്പന്‍ said...

ആരാ ഇവിടെ റഷ്യന്‍ പറഞ്ഞ് കളിക്കുനന്നത്? അക്കളി ഇക്കളി തീക്കളിയോര്‍ത്തോ.. ഉമേഷ് ഗുരോ, ഗെറ്റ് റെഡി !!!

‘ഡാ‘ എന്നാല്‍ എല്ലോരും വിളിക്കുന്ന ഡേ,പോഡേ തന്നെ. യെസ് എന്ന് കേള്‍ക്കാന്‍ ‘ദാ’ന്ന് പറയണം.നോ എന്നതിന്‍ നിയത്ത് എന്ന് പറയും.

ഡ, ട എന്നീ ശബ്ദങ്ങള്‍ റഷ്യനില്‍ ഇല്ല.അതിന്‍റെ സോഫ്റ്റ് സൌണ്ടായ ദ, ത ആണ് ഉള്ളത്. റഷ്യനില്‍ ഏറ്റവും മനോഹരമായ അക്ഷരം ‘ж‘ കണാനും ചുള്ളന്‍, വായിച്ച് കേട്ടാ അതിലും സുഖം.ഷ്ഴ എന്നാണ് ഉച്ചാരണം



ഓ: ടോ : വന്ന കാര്യം പറയാന്‍ മറന്നു. പോസ്റ്റ് കലക്കി.അതൊന്ന് മനസ്സിലാക്കിയെടുക്കാന്‍ എന്നാലും കൊല്ലം ആറ് കഴിഞ്ഞല്ലോ.

മുസ്തഫ|musthapha said...

വല്യമ്മായി, ഏറനാടന്‍, ആബിദ്, മിന്നാമിനുങ്ങ്, അരവിശിവ, തറവാടി, നിക്ക്, തണുപ്പന്‍... വായിച്ചതിലും കമന്‍റിയതിലും സന്തോഷം... എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി :)

മുസാഫിര്‍ said...

അഗ്രജന്‍,
മനസ്സിലായി,ചുമ്മാ റഷ്യന്‍ ഭാഷാ പരിജ്ഞാനം കാണിച്ചതല്ലെ.

ദില്‍ബു,
ഇതു വരെ പരിചയപ്പെട്ട റഷ്യക്കാരൊക്കെ ‘ദാ‘എന്നെ പറഞ്ഞിട്ടുള്ളൂ.അതുകൊണ്ടു ‘ന്യെറ്റ്’ പടിച്ചില്ല.

തണുപ്പാ,

എയര്‍ഫോഴ്സില്‍ ഉണ്ടയിരുന്നപ്പോള്‍ റഷ്യന്‍ അക്ഷരങ്ങള്‍ കാണാപ്പാഠം പഠിക്കേണ്ടീ വന്നിട്ടുണ്ട്.പഹയന്മാര്‍ എല്ലാ സാധങ്ങളുടേയും പാര്‍ട് നമ്പറുകള്‍ റഷ്യനില്‍ മാത്രമേ എഴുതു.

മനോജ് കുമാർ വട്ടക്കാട്ട് said...

ബാംഗ്ലൂരില്‍ വന്നകാലത്ത്‌ ഒരു സുഹൃത്ത്‌ എന്നോട്‌ പറഞ്ഞു- മൂന്ന് കന്നഡ വാക്കുകളുണ്ടെങ്കില്‍ ഇവിടെ കഷ്ടിച്ച്‌ രക്ഷപ്പെടാം. ഒന്ന് സാക്കു(മതി), രണ്ട്‌ ബേക്കു(വേണം) മൂന്ന് ഓഡേന്‍(ബസ്സില്‍നിന്നും ടെമ്പോവില്‍നിന്നും ഇറങ്ങാന്‍)

കുറേ മാസങ്ങള്‍ കഴിഞ്ഞതില്‍പ്പിന്നെയാണ്‌ 'ഓഡേന്‍' കന്നഡ വാക്കല്ല എന്നും hold on എന്ന ഇംഗ്ലീഷ്‌ വാക്കാണ്‌ എന്ന് എനിക്കും എന്നെ പഠിപ്പിച്ച്‌തന്ന സുഹൃത്തിന്നും മനസ്സിലായത്‌!