Tuesday, February 26, 2008

പച്ച നിറമുള്ള മഞ്ഞപ്പട്ടം

പണ്ട് പണ്ട്, അതായത് വളരെ പണ്ട്… പണ്ഡിതന്മാരായ രണ്ട് സുഹൃത്തുക്കള്‍ ഒരു യാത്രയ്ക്കിടയില്‍ വിശ്രമിക്കുകയായിരുന്നു. ഇതിലിടയ്ക്കാണ് ഒരു പണ്ഡിതന്‍റെ ശ്രദ്ധ അടുത്തുള്ള മരത്തിന്‍റെ ശിഖരങ്ങളിക്കിടയില്‍ തങ്ങി നില്‍ക്കുന്നൊരു പട്ടത്തിലേക്ക് തിരിഞ്ഞത്.


‘ദേ… ആ മരത്തിലേക്ക് നോക്കൂ, എന്ത് ഭംഗിയാണല്ലേ ആ മഞ്ഞ പട്ടം കാണാന്‍…’ കൂട്ടുകാരനെ വിളിച്ച് ആ പണ്ഡിതന്‍ പറഞ്ഞു…

‘ശരി തന്നെ, ഞാനും കണ്ടു ആ പട്ടം…. പക്ഷെ അതിന്‍റെ നിറം പച്ചയാണല്ലോ…’ മറ്റേ പണ്ഡിതന്‍ പറഞ്ഞു.

‘ഹഹഹ മഞ്ഞ പട്ടം നോക്കി പച്ചയാണെന്ന് പറയുന്നോ… ഇത് നല്ല രസം…’ അയാള്‍ കൂട്ടുകാരനെ കളിയാക്കി ചിരിച്ചു.

‘എനിക്കെന്താ മഞ്ഞനിറവും പച്ചനിറവും തിരിച്ചറിയില്ലെന്ന് കരുതിയോ വിഡ്ഡീ…’ കളിയാക്കല്‍ മറ്റേയാളെ കോപാകുലനാക്കി.

രണ്ടും പണ്ഡിതന്മാര്‍, അവരവര്‍ പറഞ്ഞത് തന്നെ ശരിയെന്ന കടും പിടുത്തത്തില്‍ നിന്നു. സ്വാഭാവീകമായും ഭയങ്കര വഴക്കായി.

അപ്പോഴാണ്… ഒരു സാധാരണക്കാരനായ ഗ്രാമീണന്‍ അതുവഴിയെ വന്നത്. രണ്ട് പേരുടേയും വഴക്ക് കണ്ട അയാള്‍ വളരെ ഭവ്യതയോടെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

‘ആ കാണുന്ന മഞ്ഞ നിറമുള്ള പട്ടം കണ്ടില്ലേ… അതിന്‍റെ നിറം പച്ചയാണെന്ന് ഈ പമ്പര വിഡ്ഢി പറയുന്നു…. കഷ്ടം! പട്ടത്തെ ചൂണ്ടി അവരിലൊരാള്‍ പറഞ്ഞു…

ഇത് കേട്ടതും മറ്റേ പണ്ഡിതന് ദേഷ്യം കയറി…

‘ഈ പച്ച നിറമുള്ള പട്ടത്തിനെയാണോ ഈ വിവരം കെട്ടവന്‍ മഞ്ഞയെന്ന് പറയുന്നത്…‘

ഗ്രാമീണന്‍ രണ്ട് പേരുടേയും അടുത്ത് ചെന്ന് പട്ടത്തിനെ നിരീക്ഷിച്ചു… പിന്നെ അയാള്‍ ആ മരത്തില്‍ കയറി പട്ടമെടുത്ത് പണ്ഡിതന്മാരുടെ സമീപത്ത് വന്നു….

പട്ടത്തിന്‍റെ രണ്ട് ഭാഗവും മാറി മാറി കാണിച്ച് കൊടുത്തു. പട്ടത്തിന്‍റെ ഒരുവശം മഞ്ഞനിറവും മറുവശം പച്ചനിറവുമാണെന്ന് തിരിച്ചറിഞ്ഞ പണ്ഡിതന്മാര്‍ ലജ്ജിച്ച് തല താഴ്ത്തി…

* * * * * *

ഇല്ല, ഇതില്‍ നിന്നും നമുക്കെന്തു മനസ്സിലായി കൂട്ടുകാരെ എന്ന് ഞാന്‍ ചോദിക്കില്ല… കാരണം, ഇത് കുട്ടികളല്ലാത്തവര്‍ക്ക് മനസ്സിലാവാത്തൊരു കഥയാണ്!

32 comments:

മുസ്തഫ|musthapha said...

"പച്ച നിറമുള്ള മഞ്ഞപ്പട്ടം"

കുട്ടിക്കാലത്ത് വായിച്ച് മറന്ന ഒരു കുട്ടിക്കഥ… കുട്ടികളല്ലാത്തവര്‍ക്ക് മനസ്സിലാവാത്തൊരു കഥ!

Sharu (Ansha Muneer) said...

:) വായിച്ചില്ല...ആദ്യം തേങ്ങ.. ഠേ......... ഇനി വായിക്കാം

Sharu (Ansha Muneer) said...

വായിച്ചു, എനിച്ച് മനസ്സിലായി, ഞാന്‍ കുട്ടിയല്ലേ... ആ പട്ടം അപ്പൊ ചുമന്ന നിറത്തിലായിരുന്നു അല്ലേ?
:)

ശ്രീ said...

കുട്ടിയായതോണ്ടായിരിയ്ക്കും എനിയ്ക്കും എല്ലാം മനസ്സിലായി.

മണ്ടന്മാര്‍! നീല നിറം തിരിച്ചറിയാത്ത വിഡ്ഢികള്‍...ഹിഹി.

സന്തോഷ്‌ കോറോത്ത് said...

കളര്‍ ബ്ലൈണ്ട്നെസ് ആണ് കാരണം എന്ന് മനസിലായി :)

അപ്പു ആദ്യാക്ഷരി said...

ഇത് ഏതോ സോഫ്റ്റ് വെയറിനെപ്പറ്റിയുള്ള ഒരു കഥയാണെന്നു തോന്നുന്നല്ലോ അഗ്രജാ. എന്താ അതിന്റെ പേര് മറന്നുപോയല്ലോ.

പൊറാടത്ത് said...

കുട്ടിയല്ലാത്തോണ്ടോ എന്തോ..? എനിയ്ക്കൊന്നും മനസ്സിലായില്ല..
എന്താണുദ്ദേശിച്ചത്..?

വല്യമ്മായി said...

ഇതിപ്പോ എ യില്‍ നിന്നും ബിയിലേക്ക് പോകാന്‍ എണ്‍പത് മിനിട്ടും തിരിച്ച് വരാന്‍ ഒരു മണിക്കൂറ് ഇരുപത് മിനുട്ടെന്ന് പറഞ്ഞ പോലെയായല്ലോ :)

ആഴ്ചകുറിപ്പെവിടെ,നേരത്തിനിറക്കിയില്ലെങ്കില്‍ വരിസംഖ്യ തിരിച്ച് തരേണ്ടി വരും.

സുല്‍ |Sul said...

ഒരുമരത്തിലിരിക്കുന്ന പട്ടത്തിന്റെ രണ്ടുഭാഗങ്ങള്‍ രണ്ടുപേര്‍ക്ക് കാണണമെങ്കില്‍ അവര്‍ എത്ര ദൂരത്തിലായിരിക്കണം നില്‍ക്കുന്നത്?
“രണ്ട് സുഹൃത്തുക്കള്‍ ഒരു യാത്രയ്ക്കിടയില്‍ വിശ്രമിക്കുകയായിരുന്നു.“
അഗ്രു നിന്റെ കാര്യം നോക്കുകയാണെങ്കില്‍ ശരിയാ, ബ്ലോഗല്‍ വില്ലേജില്‍ വച്ച് നിന്നെ വിളിച്ച് പണം പോയതെന്റെ മൊബൈലില്‍ നിന്നല്ലേ :)

-സുല്‍

Rasheed Chalil said...

ഇതില്‍ പട്ടത്തിന്റെ സ്ഥാനത്ത് അഗ്രൂനെയും പണ്ഡിതന്മാരുടെ സ്ഥാനത്ത് ബ്ലൊഗേഴ്സിനേയും ആ പാവം ഗ്രാമീണന്റെ സ്ഥാനത്ത് അഗ്രജയേയും (പാച്ചുവും ആവാം) കണ്ടാല്‍ കുഴപ്പമില്ലല്ലോ... അഗ്രജാ....

എന്നെ വിളിക്കല്ലേ...

നിലാവര്‍ നിസ said...

എനിക്ക് മനസ്സിലായി!

ചിതല്‍ said...

ഇത് കുട്ടികളല്ലാത്തവര്‍ക്ക് മനസ്സിലാവാത്തൊരു കഥയാണ്!
ഞാന്‍ ഒരുപാട്‌ ആലോചിച്ചു. കുട്ടി അല്ല എന്ന് കരുതി, എനിച്ചും മനസ്സിലാവണ്ടേ.. ഇപ്പം മനസ്സിലാക്കി മനസ്സിലാക്കി ആകെ കണ്‍ഫ്യൂഷന്‍, ശരിക്കും എന്താ കളര്‍...

G.MANU said...

ഉള്‍ട്ടാ പുള്‍ട്ടാ നോക്കിയില്ലേല്‍ ചിന്താഗതിയും ഉള്‍ട്ടാ പുള്‍ട്ടാ ആവും..അത്രന്നെ

Ziya said...
This comment has been removed by the author.
നിരക്ഷരൻ said...

എനിക്കൊരുപാട് വയസ്സായി അഗ്രജന്‍സേ.
വയസ്സാകുമ്പോള്‍ കുട്ടിക്കാലത്തേക്ക് തിരിച്ച് പോകുമെന്നാണല്ലോ. പല്ല് കൊഴിഞ്ഞ്, നടക്കാന്‍ പറ്റാതെ..അങ്ങിനെ അങ്ങിനെ.
അപ്പോള്‍ ഞാനും ഒരു കുട്ടി തന്നെ.
ബാക്കി ഞാന്‍ പറയേണ്ടല്ലോ ?
:)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ചിന്തകള്‍ മനോഹരം അഗ്രജാ.
:)

കുറുമാന്‍ said...

ശ്ശെ ഞാന്‍ കണ്ടപ്പോള്‍ പട്ടതിനു ചുവന്ന നിറമായിരുന്നല്ലോ ദൈവമേ :)

പപ്പൂസ് said...

ടീവീയില്‍ ഒരു ഹിന്ദിപ്പടമോടുന്നു. ഞാനും സുഹൃത്തും കൂടി അടുക്കളയില്‍ ചപ്പാത്തിയുണ്ടാക്കുന്ന തിരക്കിലാണ്. പാട്ടുസീന്‍ തുടങ്ങി. ചുടുന്നതിനിടെ സുഹൃത്ത് ഓടിവന്നു നോക്കി.

"എടാ, ഇതാ ശില്‍പ്പാ ഷെട്ടി കുഞ്ഞുടുപ്പൊക്കെയിട്ട് ഡാന്‍സ് കളിക്കുന്നു."

അവനകത്തേക്കു വന്നു. ഒരു ചപ്പാത്തി കൂടി പരത്തിക്കഴിഞ്ഞ് ഞാന്‍ ടീവിക്കടുത്തേക്കു പോയി.

"എടാ, ഇതു ശില്‍പ്പാഷെട്ടിയൊന്നുമല്ല കരീനാ കപൂറാ..."

ഞാന്‍ തിരിച്ചു ചെന്ന് പരത്താന്‍ തുടങ്ങി. അടുത്ത ചപ്പാത്തി കല്ലിലിട്ട് അവന്‍ ടീവിക്കു മുന്നിലെത്തി.

"പോടാ, ഇതു ശില്‍പ്പാ ഷെട്ടി തന്നെ!"

അവനകത്തു വന്നു. ഞാന്‍ തിരിച്ചെത്തി.

"ശില്‍പ്പാഷെട്ടിയെ ഞാന്‍ കൊല്ലം കുറേയായി കാണുന്നു, ഇത് കരീനയാണെടേ..."

അടുക്കളയില്‍ കിടന്ന് ഞങ്ങളടിയായി. ഒടുക്കം ചപ്പാത്തി ചുടല്‍ നിര്‍ത്തി ഞങ്ങള്‍ രണ്ടു പേരും ടീവിക്കടുത്തേക്കു വന്നു. ഞാന്‍ നോക്കി നില്‍ക്കേ, ശില്‍പ്പാഷെട്ടി പ്രത്യക്ഷപ്പെട്ടു. അവനെന്നെ നോക്കി പുഞ്ചിരിച്ചു. ഞാന്‍ അദ്ഭുതം കൂറി. തൊട്ടു പിന്നാലെ വേറൊരു വരി പാടിക്കൊണ്ട് കരീന കടന്നു വന്നു. ഞാനവനെ നൊക്കി. അവനദ്ഭുതപ്പെട്ടു.

പിന്നെയാണ് ഞങ്ങള്‍ക്കു മനസ്സിലായത്, ആ പടത്തില്‍ ശില്‍പ്പയും കരീനയും ഒരുമിച്ചഭിനയിക്കുന്നുണ്ടായിരുന്നു. ;)

ഇന്നലെ നടന്നതാ... :-D

(എന്നെ തല്ലല്ലേ...!!!)

ദിലീപ് വിശ്വനാഥ് said...

അഗ്രജാ...ആ കാണുന്ന പട്ടത്തില്‍ ചുവപ്പ്, നീല, പച്ച എന്നിങ്ങനെ മൂന്നു നിറങ്ങളാണ് ഉള്ളത്. അതില്‍ മഞ്ഞ ഇല്ല. മനുഷ്യനെ കളിപ്പിക്കല്ലേ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

തല്ലു കൂടണ്ട ആരും. എനിക്കെല്ലാം മനസ്സിലായി. ആ പട്ടത്തിന് കറുപ്പ് നിറമാ.

ഏ.ആര്‍. നജീം said...

ആകാശത്തിലെ നീലിമയുടെ പശ്ചാത്തലത്തില്‍ രൂപം കൊള്ളുന്ന ഓസോണ്‍ പാളികള്‍ക്കിടയിലെ വിള്ളലിലൂടെ കടന്ന് വരുന്ന സപ്തവര്‍‌ണ്ണങ്ങള്‍ ചുവന്ന പട്ടത്തില്‍ തട്ടിത്തെറിക്കുമ്പോള്‍ തോന്നുന്ന ഒരു ആഗോള പ്രതിഭാസം മാത്രമാണിത്....


(ഹോ..! എന്നെ സമ്മതിക്കണം ..! )

ശെഫി said...

അല്ല എന്താപ്പത്?

ശെഫി said...

അല്ല എന്താപ്പത്?

എതിരന്‍ കതിരവന്‍ said...

ങാ‍ാഹാ ഇന്നാള് ദേശീയപതാകയുടെ നിറത്തിന്റെ നിര്‍വചങ്ങള്‍ കൊടുത്ത ആ ഇവാഞ്ജെലിസ്റ്റ് അഗ്രജനായിരുന്നു അല്ലെ? ഇപ്പം പതാക വിട്ട് പട്ടത്തേലായി പിടി. മഞ്ഞയും പച്ചയും ഒരു പട്ടത്തിന്റെ രണ്ടു വശങ്ങളാണത്രേ! ഹോ !

(ഈയിടെയായിട്ട് ഏത് എണ്ണയാ തേയ്ക്കുന്നത്?)

Sharu (Ansha Muneer) said...

ഈ പട്ടത്തിന്റെ നിറം എന്താ എന്നു തീരുമാനമായാല്‍ എന്നെ ഒന്ന് അറിയിക്കണം. വെറുതെ അല്ല...അറിയാല്‍ ഉള്ള ആഗ്രഹം കൊണ്ടാ‍ാ‍ാ‍ാ‍ാ..... :)

Sandeep PM said...

മനസ്സില്‍ ആയി

Mubarak Merchant said...

ഇതില്‍ നിന്ന് മനസ്സിലായത് എന്താണെന്ന് വച്ചാല്‍,
മേലാല്‍ പട്ടമുണ്ടാക്കുമ്പോള്‍ അടീലും മോളിലും ഒരേ കളര്‍ അടിക്കാന്‍ ശ്രദ്ധിക്കണം. കളററിയാന്‍ മരത്തിന്റെ മോളില്‍ കേറി പട്ടം താഴെക്കൊണ്ടരാനൊക്കെ എപ്പളും പറ്റീന്ന് വരില്ല.
(ഞാന്‍ ഓടുന്നൊന്നുമില്ല. ഇവിടെ നിന്നാല്‍ ഈ കാക്ക എന്നെ മൂക്കില്‍ വലിക്കുമോ എന്നൊന്നറിയണമല്ലോ)

മഴത്തുള്ളി said...

ഉം. സംഗതി കൊള്ളാം ;)

ഇപ്പോ ആകെ മൊത്തം കുഴപ്പമായി. എല്ലാം ഒരു കളര്‍ മയം. ഇനി ഇതിന്റെ കളര്‍ എന്താണെന്ന് കൊച്ചുകുട്ടികളു പോലും പറയില്ല ;)

ശ്രീ said...

ഈ പട്ടം സംഭവത്തില്‍ സംഭവിച്ചിരിയ്ക്കുന്നത് എന്തു പ്രതിഭാസമാണ് എന്ന് വ്യക്തമായി വിവരിച്ചിരിയ്ക്കുന്ന നജീമിക്കയ്ക്ക് 100 പോയന്റ്!

:)

അഭിലാഷങ്ങള്‍ said...

എച്ച്യൂസ്മി...

മൈ ഡിയര്‍ അഗ്രസീവ് അഗ്രൂസ്..

വാട്ട് യൂ മീന്‍ ബൈ “പട്ടം”?

ഐ ഹേഡ് അബൌട്ട് “പട്ട”, ബട്ട് ഫസ്റ്റ് ടൈം ഹിയറിങ്ങ് ദ വേഡ് “പട്ടം”!

എനിവേ.. ഏസ് ഐ ആം നോട്ട് എ കുട്ടി, ഐ ഡിഡ് നോട്ട് ഗെറ്റ് ദ മീനിങ്ങ് ഓഫ് യുവര്‍ പോസ്റ്റ്!

ബൈ ദ വേ, Mr.നജീം, യുവര്‍ വ്യൂ ഈസ് സോ നൈസ്, എക്സ്പ്ലൈനിങ്ങ് വണ്‍ ‘ആഗോളപ്രതിഭാസ ത്രൂ സയന്‍സ്’ ഈസ് വെരി നൈസ്. ഐ ആം ഷുവര്‍ ദാറ്റ് യു ആര്‍ BSc.ഫിസിക്സ് ആന്റ് MSc.എക്കണോമിക്സ്!

ഐ വാണ്ട് ടു ഓണ്‍ ദ സ്വിച്ച് ഓഫ് ആന്‍ ഓഫ് ടോപ്പിക്ക് :

ഏസ് ദേറീസ് നോ മലയാളം ഫോണ്ട് ഇന്‍ മൈ കമ്പ്യൂട്ടര്‍, ഐ ആം റൈറ്റിങ്ങ് ദിസ് കമന്റ് ഇന്‍ ഇംഗ്ലീഷ്.

പ്ലീസ് ഫോര്‍ഗിവ് മീ...ഗിവ് മീ...ഗിവ് മീ ...മീ...മീ‍.... (എക്കോ)

:-)

ഫോട്ടോഗ്രാഫര്‍::FG said...

അഗ്രൂ,
ഈ ടൈറ്റില്‍ തന്നെ തെറ്റല്ലേ?
മഞ്ഞ നിറമുള്ള പച്ചപട്ടം എന്നായിരുന്നില്ലേ വേണ്ടിയിരുന്നത്?
പക്ഷേ ഈ പോസ്റ്റ് ഉദ്ദേശിച്ചിടത്ത് എത്തിയോ?

sreeni sreedharan said...

ആ പട്ടമുണ്ടാക്കിയവനെ കയ്യില്‍ കിട്ടിയാല്‍ ഒന്നു തൊഴാമാര്‍ന്നു.
അതേയ് ഈ ബ്ലോഗിന്‍റെ അര്‍ത്ഥം വട്ടംചുറ്റിക്കല്‍ എന്നാണോ? (ഞാന്‍ നിക്കണോ... അതോ?? ;)