ഇന്ന് ദീപിക ഓണ്‍ലൈന്‍ എഡിഷനില്‍ കണ്ട വാര്‍ത്ത.
നേമം ഭാഗത്തു നിന്നും കിഴക്കേ കോട്ടയിലേക്ക് വരികയായിരുന്ന അനന്തപുരി ഫാസ്റ്റിനെയാണ് നിറമണ്‍കരയില്‍ മന്ത്രി തടഞ്ഞത്. നിറമണ്‍കരയ്ക്ക് സമീപമുള്ള കൈമനത്ത് യാത്രക്കാര്‍ കൈ കാണിച്ചിട്ടും ബസ്സ് നിറുത്താതെ പോവുകയായിരുന്നു.
പിന്നാലെ വരികയായിരുന്ന മന്ത്രിയുടെ വാഹനം ബസ്സിനെ ഓവര്‍ടേക്ക് ചെയ്ത് മുന്നില്‍ കയറി. മന്ത്രിയുടെ വാഹനം കണ്ടപ്പോള്‍ ഡ്രൈവര്‍ ബസ്സ് നിറുത്തി പുറത്തിറങ്ങി. ഇതിനിടയില്‍ ബസ്സിനുള്ളില്‍ നിന്നു കണ്ടക്ടറും എത്തിയിരുന്നു. അനന്തപുരി ബസ്സിനു സ്റ്റോപ്പില്ലാത്ത സ്ഥലമായതു കൊണ്ടാണ് യാത്രക്കാര്‍ കൈകാണിച്ചിട്ടും നിറുത്താതെ പോയതെന്നാണ് ഡ്രൈവറുടെ ന്യായം.
എന്നാല്‍ യാത്രക്കാര്‍ കൈ കാണിക്കുമ്പോള്‍ അത്തരം ന്യായങ്ങളൊന്നും നോക്കേണ്ടതില്ലെന്ന് മന്ത്രി ഡ്രൈവറോട് നിര്‍ദ്ദേശിച്ചു. ഇനി ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കിയ ശേഷമാണ് ബസ്സ് പോകാന്‍ മന്ത്രി അനുവാദം നല്‍കിയത്.
* * * * *
- കൈ കാണിച്ച യാത്രക്കാര്‍
- സ്റ്റോപ്പില്ലാത്തതിന്റെ പേരില്‍ നിറുത്താതിരുന്ന ഡ്രൈവര്‍
- ഇനി ഇതാവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കിയ മന്ത്രി
- ലിമിറ്റഡ് സ്റ്റോപ്പാണെന്ന ധാരണയില്‍ ആ ബസ്സില്‍ കയറിയിരിക്കുന്ന യാത്രക്കാര്‍
ഇവരില്‍ ആരുടെ ഭാഗത്താണിവിടെ ന്യായം?
30 comments:
കൈ കാണിച്ച യാത്രക്കാര്‍
സ്റ്റോപ്പില്ലാത്തതിന്റെ പേരില്‍ നിറുത്താതിരുന്ന ഡ്രൈവര്‍
ഇനി ഇതാവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കിയ മന്ത്രി
ലിമിറ്റഡ് സ്റ്റോപ്പാണെന്ന ധാരണയില്‍ ആ ബസ്സില്‍ കയറിയിരിക്കുന്ന യാത്രക്കാര്‍
ഇവരില്‍ ആരുടെ ഭാഗത്താണിവിടെ ന്യായം?
ഡ്രൈവര്‍
ഇനി 'നണ് ഓഫ് ദ എബൊവ്' ന്നു പറയാം
ആരാണ് വല്യ പുള്ളി എന്നനുസരിച്ച് മാറും.
മന്ത്രി പറഞ്ഞാല്‍ അപ്പീല്‍ ഇല്ല :)
"ലിമിറ്റഡ് സ്റ്റോപ്പാണെന്ന ധാരണയില്‍ ആ ബസ്സില്‍ കയറിയിരിക്കുന്ന യാത്രക്കാര്‍ ഉള്ള ബസ്സ്, സ്റ്റോപ്പില്ലാത്തതിന്റെ പേരില്‍ നിറുത്താതിരുന്ന ഡ്രൈവര്‍ "
സത്യത്തില്‍ ആല്‍ക്കൂട്ടത്തില്‍ ഒന്നും ഷൈന്‍ ചെയ്യാമെന്നു കരുതിയ മന്ത്രിയുടെ തന്ത്രം പൊട്ടിപ്പാളീസായി പോയി .. ശേഷം അവിടെ നിന്നും ചമ്മാതെ തടിതപ്പാന്‍ അങ്ങേരു പറഞ്ഞ ഒരു മുടന്തന്‍ ന്യായം.. അത്രന്നെ!!..
അങനെ വരുമ്പോ (മുടന്തന്‍) ന്യായം മന്ത്രീടെ ഭാഗത്തന്നെ!!!
ഡ്രൈവറുടെ ഭാഗത്താണ് ന്യായം.
ഇനി ഡ്രൈവര്‍ക്ക് വേണമെങ്കില്‍ മന്ത്രിയുടെ ഉത്തരവനുസരിച്ച് കാണുന്നിടത്തൊക്കെ നിര്‍ത്താം. പക്ഷേ ലിമിറ്റഡ് സ്റ്റോപ്പില്‍ ടിക്കറ്റെടുത്തിരിക്കുന്ന യാത്രക്കാരൊക്കെ ഊ..ഊ..അല്ലേ വേണ്ട ഊച്ചാളികളാകും..
ഊ...അല്ലേ വേണ്ട ഊശിയായിപ്പോയി മന്ത്രി :)
മന്ത്രിയുടെ വാഹനം അമിതവേഗതയില്‍ വന്നു
ഓവേര്‍ടേക്ക് ചെയ്തതു ന്യായം
മന്ത്രിയുടെ വാഹനം കണ്ടപ്പോള്‍ ഡ്രൈവര്‍ ബസ്സ് നിറുത്തിയതും കണ്ടക്ടര്‍ പുറത്തിറങ്ങിയതും ന്യായം
ലിമിറ്റഡ് സ്റ്റോപ്പിനു സ്റ്റോപ്പില്ലാത്തിടത്തു കൈ കാണിച്ചതും ന്യായം
ബസ് നിറുത്താതെ പോയതും ന്യായം
യാത്രക്കാര്‍ കൈ കാണിച്ചാല്‍ എവിടെയും നിറുത്തണം എന്ന താകീതും ന്യായം
മാഷെ ; ഇതു തേങ്ങ്യേടെ നാടാണ്. തെങ്ങ് ഒരു കല്‍പവൃക്ഷമാണ്. വേരിനെ വരെ റെസ്പെക്ട് ചെയ്യണം, ഇവിടെ മന്ത്രിപ്പണിയെടുക്കുന്നവന് ശംബളം കൊടുക്കണം. എങ്കിലേ നാട് നന്നാവൂ,
നാട്ടിലെ ട്രാന്‍സ്. ഡ്രൈവര്‍മാരെ അറിയുന്നോര്‍(മന്ത്രിയടക്കം) ആരെ കുറ്റപ്പെടുത്തുമെന്ന് ചോദിക്കണോ?
ബസ്റ്റോപ്പില്‍ വച്ച് റോഡിനു കുറുകെയുള്ള പരിചയക്കാരനെ കണ്ടാല്‍ പോലും ഇനി കൈ ഒന്നു പൊക്കി വിഷ് ചെയ്യാന്‍ പറ്റില്ലല്ലോ? വലിച്ചു കയറ്റില്ലേ ഈ കശ്മലന്മാര്‍ ലിമിറ്റഡ് സ്റ്റോപ്പ് കെയെസാര്‍ട്ടീസി ബസ്സില്‍!!
ന്യായവും അന്യായവും ആളും തരവും അനുസരിച്ച് മാറും. അല്ലെങ്കില്‍ മാറ്റും..
ബഷീര്‍ പറഞ്ഞതില്‍ അതിന്റേതായ ശരി ഇല്ലായ്കയില്ല.
ഏതു ബസ് ആയാലും അകത്ത് സീറ്റ് ഉണ്ടെങ്കില്‍ ആള്‍ക്കാര്‍ കൈ കാണിക്കുന്നിടത്ത് നിര്‍ത്തണമെന്ന് എപ്പൊഴോ ഒരു വിജ്ഞാപനം വന്നിരുന്നോ എന്നെനിക്കൊരു സംശയം......
മങ്ങിയ ഓര്‍മ്മയിലെ തെറ്റിദ്ധാരണയാവാം....
ഇതിവിടെ പോസ്റ്റിയ ആളിന്റെ ഭാഗത്തൊഴിച്ച് എല്ലാര്‍ട ഭാഗത്തും ന്യായണ്ട്!
ഓടോ: മന്ത്രീടെ കാര്‍ ഓവര്‍ടേക്ക് ചെയ്തെന്നാ..പുളു
നുമ്മട റാന്‍സോട്ട് ബസ്സാണെ...
ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് എന്നു പറഞ്ഞാല്‍ തന്നെ അതിന്റെ സ്റ്റോപ്പുകള്‍ നിജപ്പെടുത്തിയത് എന്നാണ് അര്‍ത്ഥം.
തിരുവനന്തപുരത്തെ കാര്യം അറിയില്ല, പക്ഷെ സ്റ്റോപ്പില്ലാത്ത സ്ഥലത്ത് നിര്‍ത്തി ആളെ എടുത്താല്‍ പുറകേ വരുന്ന സാദാ ബസ്സിന്റെ സ്റ്റാഫ്ഫില്‍ നിന്നും തെറികേള്‍ക്കും, പ്രൈവറ്റ് ബസ്സാണെങ്കില്‍ തല്ലും കിട്ടും, കാരണം ആ സ്റ്റോപ്പ് അവന് അവകാശപ്പെട്ടതാണ്.
agrajan enthokke paRanjnjaalum zari nyaayam ante bhagaththe thannEN..!
:-)
Upasana
മന്ത്രീം തിളങ്ങാന്‍ തുടങ്ങിയോ?
ഒരുമാതിരി സുരേഷ് ഗോപി സിനിമയിലെ തട്ട് പൊളിപ്പന്‍ സീന്‍ പോലെ...
ഡ്രൈവർ പറഞ്ഞതു ശരിയാണെങ്കിൽ തീർച്ചയായും അദ്ദേഹത്തിന്റെ ഭാഗത്താണ് ന്യായം. ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സുകൾ അവയ്ക്ക് അനുവദിച്ചിട്ടുള്ള സ്‌റ്റോപ്പുകളിൽ മാത്രമേ നിറുത്താവൂ.
ആരുടെ കഴുത്തറുത്തായാലും ലാഭം മാത്രം ലക്ഷ്യമാക്കുന്ന മന്ത്രിക്ക് ഇതൊന്നും നോക്കേണ്ടകാര്യം ഇല്ലല്ലൊ.
മന്ത്രിക്ക് പറ്റിയ അമളി തന്നെ എന്നുതോന്നുന്നു.
@shihab mogral
""ഏതു ബസ് ആയാലും അകത്ത് സീറ്റ് ഉണ്ടെങ്കില്‍ ആള്‍ക്കാര്‍ കൈ കാണിക്കുന്നിടത്ത് നിര്‍ത്തണമെന്ന് എപ്പൊഴോ ഒരു വിജ്ഞാപനം വന്നിരുന്നോ എന്നെനിക്കൊരു സംശയം......""
അങ്ങനെ കേട്ടിട്ടില്ല. രാത്രി പത്തുമണിക്ക് ശേഷം സൂപ്പര്‍ഫാസ്റ്റ് ആയാലും യാത്രക്കാരെ ഇറക്കാന്‍ എവിടെയും നിര്‍ത്തണം എന്ന ഒരു നിയമം ഉണ്ട് എന്നുതോന്നുന്നു.
ഇക്കാര്യത്തില്‍ ന്യായം ഡ്രൈവറുടെ ഭാഗത്തു തന്നെ.
shreyas,
there you are...!
ഡ്രൈവറെ കുറ്റം പറയാനാകുമെന്നു തോന്നുന്നില്ല. രാത്രിയില്‍ ഒന്നും അല്ലല്ലോ സംഭവം നടന്നത്...
ചട്ടങ്ങളനുസരിച്ച് വണ്ടിയോട്ടാനാണു് ഡ്രൈവറുടെ ജോലി - അതിന്‍പ്രകാരം സ്റ്റോപ്പില്ലാത്തിടത്ത് നിര്‍ത്തേണ്ട കാര്യമില്ല. അവിടെ ബസ്സ് പിടിച്ച് നിര്‍ത്തി, ഡ്രൈവര്‍ക്കിട്ട് ഡോണ്ട് റിപ്പീറ്റിറ്റ് എന്നൊക്കെ പറഞ്ഞു മുങ്ങിയ മന്ത്രിക്കാണു് അബദ്ധം പിണഞ്ഞത്.
എന്തായാലും അദ്ദേഹത്തിനു വ്യോമയാനങ്ങളുടെ ചുമതല ഇല്ലാഞ്ഞതു നന്നായി. നിലത്ത് നിന്നു കൈകൊട്ടിയാല്‍ നിര്‍ത്തണമെന്നും, ഇല്ലെങ്കില്‍ പൈലറ്റിനൊരു ഡോണ്ട് റിപ്പിറ്റിറ്റുമൊക്കെ.. ശ്ശൊ..! നാണക്കേടായേനെ..!
എന്റെയും നിങ്ങളുടെ നികുതിപ്പണമാണു്. ബഹു മന്ത്രീ, ഡോണ്ട് റിപ്പിറ്റിറ്റേ..!
എവിടെ? അയ്യഞ്ച് വര്‍ഷങ്ങളിലും ഒരു കാലിലെ മന്ത് മറുകാലില്‍.
പിന്നെ റിന്‍സ് ആന്റ് റിപ്പിറ്റിറ്റ് ആസ് നീഡഡ്.
മന്ത്രി ഓഫ് ദി ഇയെര്‍
ഒരാളുടെ ന്യായം മറ്റൊരാള്‍ക്ക് അന്യായമാകുന്നു.
യാത്രക്കാര്‍ ചിലപ്പോള്‍ ഒരു വണ്ടിയും കിട്ടാതെ കുറെ നേരം നില്‍ക്കുമ്പോള്‍ വണ്ടി നിറുത്താതെ പോകുന്നത് യാത്രക്കാരുടെയും മന്ത്രിയുടെയും കാഴ്ചപ്പാടില്‍ അന്യായം.
ബസ്സില്‍ മുഴുവന്‍ സീറ്റും കാലിയാണെങ്കില്‍ പോലും സ്റ്റോപ്പില്ല എന്ന നിയമപരമായ കാരണത്താല്‍ നിറുത്താതെ പോകുന്ന ഡ്രൈവറുടെ നടപടിയും ന്യായം. ഇതിനു രണ്ടിനുമിടക്ക് ഒരു സ്പേസ് ഉണ്ടോ?
സ്റ്റൊപ്പില്ലാത്തയിടത്തും, ബസിനു സ്റ്റോപ്പ് അനുവദിച്ചിട്ടില്ലാത്ത സ്ഥലങ്ങളിലും കൈകാണിക്കുന്നവരെ വേണം ആദ്യം പറയുവാന്‍.
ഒരു യാത്ര, സൂപ്പര്‍ എക്സ്‌പ്രസ്. ബസ്‌സ്റ്റാന്‍ഡുകളിലും, വളരെ പ്രമുഖമായ സ്ഥലങ്ങളിലും മാത്രം സ്റ്റോപ്പുള്ളത്. സൂപ്പര്‍ ഫാസ്റ്റിനു വരെ സ്റ്റോപ്പുള്ള ഒരിടത്ത് ഒരാള്‍ക്കിറങ്ങണം. കണ്ടക്ടര്‍ സമ്മതിച്ചില്ല. പിന്നെ വഴക്കായി, തെറിവിളിയായി... ഒരാള്‍ക്ക് നിര്‍ത്തിക്കൊടുക്കുവാന്‍ ഒരു മിനിറ്റ് മതി, പക്ഷെ അപ്പോള്‍ പിന്നെ എല്ലായിടത്തും, എല്ലാവര്‍ക്കും അതുപോലെ നിര്‍ത്തി കൊടുക്കേണ്ടി വരും. പിന്നെ സൂപ്പര്‍ എക്സ്‌പ്രസ്സ് എന്നു വിളിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ. ഇത് മനസിലാക്കുവാന്‍ യാത്രക്കാരും ശ്രമിക്കണം. ഇവിടെയും ഡ്രൈവറുടെ ഭാഗത്ത് (സ്റ്റോപ്പില്ലാത്ത സ്ഥലമാണെങ്കില്‍...) തന്നെയാണ് ന്യായം. പിന്നെ, ബസില്‍ തീരെ ആളില്ല, അനുവദനീയമല്ലാത്ത ഒരു സ്റ്റോപ്പില്‍ ആള്‍ക്കാര്‍ കൈകാണിക്കുന്നു; നിര്‍ത്തിക്കൊടുക്കണമെന്നു തന്നെ, ലിമിറ്റഡെന്നു കണ്ട് കയറിയിരിക്കുന്ന അതിനുള്ളിലെ യാത്രക്കാരനാണെങ്കില്‍ പോലും, ഞാന്‍ പറയും. ഡ്രൈവര്‍മാര്‍/കണ്ടക്ടര്‍മാര്‍ സാന്ദര്‍ഭികയുക്തിയനുസരിച്ച് പെരുമാറേണ്ടതുണ്ട്. നിയമങ്ങള്‍ ജനദ്രോഹത്തിനാവരുത്...
--
I would support the driver in this case, because its a limitted stop bus. people are getting in this bus with high fare entitiled to get better service. otherwise whats the differene in travelling local bus and limitted stop?
being said that, transport bus drivers are not so gentlemen by nature. they never take the bus in time. never wait for a second for a passenger who is about to reach to the stop. good amount of time stops far away from bus stop...
this list is never ending agru.
ന്യായം നോക്കിയിട്ട് കാര്യമില്ല.കേരളമാണ്.
ന്യായം ഡ്രൈവറുടെ ഭാഗത്ത് തന്നെ സംശയമില്ല.പക്ഷെ നമ്മുടെ നാട്ടില്‍ എല്ലാ ജോലിക്കാരും നിയമമനുസരിച്ചാണോ പ്രവര്‍ത്തിക്കുന്നത് ?.നിയമത്തിന് ചില മാനുഷിക വശങ്ങള്‍ കൂടിയുണ്ട്.ബസ്സില്‍ സീറ്റുണ്ടായിരുന്നെങ്കില്‍ ഏതെങ്കിലും ഒരു സ്റ്റോപ്പില്‍ നിന്നും ആളെ കയറ്റി അത് നിറച്ചിരുന്നുവെങ്കില്‍ അതു കൊണ്ട് ഡൈവര്‍ക്ക് ഒരു ശിക്ഷ കിട്ടുമായിരുന്നില്ല എന്നു തോന്നുന്നു.
പാവം മന്ത്രി :)
നിങ്ങെ പക്ഷം ഇടതാണെങ്കി ഞായം മന്ത്രീടെ ഫാഗത്തും അല്ല കാങ്ക്രസാണെങ്കി ഞായം മന്ത്രീടേ എതിര്‍ ഫാഗത്തും,
ജനങ്ങളുടെ പക്ഷത്ത് എന്തായാലും ഒരു ഞായവും ഇല്ല:)
സ്റ്റോപ്പില്ലാത്തിടത്ത് നിറുത്തികിട്ടിയെങ്കിലോ എന്നോര്‍ത്ത് കൈ കാണിക്കുന്ന യാത്രക്കര്‍, അവിടെ നിറുത്താതെ പോവുന്ന ബസ്സ് ഡ്രൈവര്‍, സ്റ്റോപ്പിലും ആളെയെടുക്കാതെ പാഞ്ഞു പോവുന്ന ഡ്രൈവര്‍മാരും ഉണ്ടെന്ന സത്യം അറിയാവുന്ന, അതിനെ ഓവര്‍ടേക്ക് ചെയ്ത് നിറുത്തിക്കുന്ന മന്ത്രി... ഇവരെല്ലാവരും ശരി തന്നെ. പക്ഷെ സ്റ്റോപ്പില്ലാത്തത് കൊണ്ടാണ് നിറുത്താതിരുന്നതെന്ന് ഡ്രൈവര്‍ പറയുമ്പോള്‍, ആളുകള്‍ കൈ കാണിക്കുമ്പോള്‍ ആ ന്യായമൊന്നും നോക്കേണ്ടതില്ല മേലില്‍ ഇതാവര്‍ത്തിക്കരുതെന്ന് മന്ത്രി പറയുന്നിടത്ത്... അവിടെയാണ് ശരികേട്. താല്‍ക്കാലീക ചമ്മലു മാറ്റാനാണെങ്കിലും ക്രമക്കേടുകളെ പ്രോത്സാഹിപ്പിക്കുന്ന ആ ഇടപെടല്‍ ഒരു നല്ല നടപടി ആയിരുന്നില്ല.
തറവാടി> പ്രിയ> nardnahc hsemus> സിയ> യരലവ> കൈതമുള്ള്> VM> ബഷീര്‍> shihab> പ്രയാസി> അനില്‍@ബ്ലോഗ്> ഉപാസന> അനുരൂപ്> മണികണ്ഠന്‍> ശ്രീ @ ശ്രേയസ്> Typist> ശ്രീ> evuraan> sreeNu> രാമചന്ദ്രന്‍> ഹരീ> മുക്കുവന്‍> സതീശ്> മുസാഫിര്‍> വടക്കൂടന്‍> ഋഷി... അഭിപ്രായങ്ങള്‍ പങ്കുവെച്ച എല്ലാവര്‍ക്കും നന്ദി :)
മന്ത്രി ഒന്നു ഷൈന്‍ ചെയ്തു പോയി..
Post a Comment