Saturday, September 23, 2006

നോമ്പുതുറ

നാട്ടിലെ പ്രമുഖനും പ്രമാണിയുമായ ഹാജിയാരുടെ വിഭവസമൃദ്ധമായ സമൂഹ നോമ്പുതുറ.
മഹല്ലിലെ എല്ലാ വീട്ടുകാര്‍ക്കും ക്ഷണമുണ്ടായിരുന്നു.
മുന്നിലണിനിരന്ന വിഭവങ്ങളില്‍ നോക്കി നിസംഗനായി അയാളിരുന്നു.
വെള്ളം കൊണ്ട് നോമ്പ് തുറന്ന് കഞ്ഞിയും കുടിച്ച് വിശപ്പകറ്റുന്ന ഉമ്മയും സഹോദരങ്ങളുമായിരുന്നു അപ്പോഴയാളുടെ മനസ്സില്‍.
ഇതെല്ലാം പൊതിഞ്ഞെടുത്താലോ... അയാളാലോചിച്ചു.
ഇല്ല, അല്ലലൊന്നും പുറംലോകത്തെ അറിയിക്കാതെ ഉള്ളത് കൊണ്ട് ജീവിക്കാന്‍ പഠിപ്പിച്ച ഉമ്മാക്കത് സഹിക്കാനാവില്ല.
വിഭവങ്ങളോരോന്നും രുചിയറിയാതെ കഴിച്ച് തീര്‍ക്കുമ്പോഴും അയളുടെ മനസ്സ് വിങ്ങുകയായിരുന്നു.

30 comments:

അഗ്രജന്‍ said...

ഒരു നുറുങ്ങ്... ‘നോമ്പുതുറ’

സു | Su said...

അതെ. പലരും അങ്ങനെയാണ്. സുഭിക്ഷതയിലും മനസ്സ് തേങ്ങുന്നവര്‍.

(ആദ്യത്തെ കമന്റ് എവിടെപ്പോയീ?)

അഗ്രജന്‍ said...

സൂ
ആദ്യത്തെ പോസ്റ്റ് ഡിലീറ്റിയിരുന്നു... അതാവാനാ സാധ്യത... സോറി

ഇടിവാള്‍ said...

അയാലു ചെയ്തതു ശരിയല്ലെന്നാ എന്റെ അഭിപ്രായം അഗ്രജാ !

അത്രക്കു മനസ്സു വിങ്ങിയിരുന്നെങ്കില്‍ അയാലും കൂടി കഴിക്കരുതായിരുന്നു !

അഗ്രജന്‍ said...

ഇടിവാള്‍, അങ്ങിനെയെങ്കില്‍ ഇവിടെ ഈ ഗള്‍ഫില്‍ എത്ര പേര്‍ ഒന്നും കഴിക്കാതിരിക്കണമായിരുന്നു.

അയാളുടെ ആ ഗതികേടാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്.

ikkaas|ഇക്കാസ് said...

പോസ്റ്റ് നന്നായി അഗ്രജാ, ഈ റമദാനില്‍ എല്ലാ വിശ്വാസികളുടെയും കണ്ണുതുറപ്പിക്കുന്നതാകട്ടെ ഈ പോസ്റ്റ്. റമദാന്‍ മുബാറക്.

ഇടിവാള്‍ said...

ഓ... അയാളു ഗള്‍ഫുകാരനായിരുന്നോ ?

ഞാനോര്‍ത്തു എല്ലാവരും നാട്ടില്‍ തന്നേയുള്ളതാണെന്നു !

അപ്പോള്‍ ശെരിയാ, മനസ്സു വിങ്ങിക്കാണും !

ikkaas|ഇക്കാസ് said...

വേറൊന്ന്; കഥയില്‍ ചോദ്യമുണ്ടെങ്കില്‍, നാട്ടിലെ പ്രമാണിയായ ഹാജിയാരുടെ വീട്ടിലെ നോമ്പുതുറയ്ക്ക് വിളമ്പിയ വിഭവങ്ങള്‍ കണ്ടപ്പോളെങ്കിലും വീട്ടില്‍ അരവയറുമായി നോമ്പുനോക്കുന്ന ഉമ്മയേം പെങ്ങളേം അഗ്രജന്റെ കഥാപാത്രം ഓര്‍ത്തുവല്ലോ, അതു തന്നെ ഭാഗ്യം. അവിടുത്തെ നോമ്പുതുറയ്ക്ക് പോകുന്നതിനു മുന്‍പെന്തേ അയാള്‍ അവരെപ്പറ്റി ചിന്തിക്കാഞ്ഞത്?

പാര്‍വതി said...

ഈ അവസ്ഥ ഉണ്മ തന്നെ അഗ്രജാ,പല വേളകളില്‍,പല ഭാവങ്ങളില്‍ നമ്മളിങ്ങനെ നോക്കുകുത്തികളാകാറുണ്ട്..എനിക്ക് അപ്പോഴൊക്കെ ജോക്കറിനെയാണ് ഓര്‍മ്മവരുക.ചിരിക്കുന്ന മുഖമ്മൂടി.

-പാര്‍വതി.

അഗ്രജന്‍ said...

ഇടിവാളേ കണ്‍ഫ്യൂഷനാക്കല്ലേ...കണ്‍ഫ്യൂഷനാക്കല്ലേ...
കഥാപാത്രങ്ങളെല്ലാം തന്നെ നാട്ടില്‍ തന്നെ :)

ഇവിടെ ഒരു നുറുങ്ങിടാനും സ്വാതന്ത്ര്യമില്ലേയ്... ;)

ഇത്തിരിവെട്ടം|Ithiri said...

ഒരു നുറുങ്ങില് ഒത്തിരി കാര്യങ്ങള്‍ പറഞ്ഞല്ലോ അഗ്രജാ...
നോമ്പുകാലത്തിലെ നൊമ്പുതുറകള്‍ ആര്‍ഭാടത്തിലേക്ക് മാറികൊണ്ടിരിക്കുമ്പോള്‍ ആരും ഓര്‍ക്കാറില്ല ഇത്തരം നൊമ്പരങ്ങള്‍.

നന്നായിരിക്കുന്നു.

ദില്‍ബാസുരന്‍ said...

അഗ്രജേട്ടാ,
നുറുങ്ങ് നന്നായി. കഷ്ടപ്പെടുന്നവരെ പറ്റി ഓര്‍ക്കാനുള്ള അവസരമാണല്ലോ റമദാന്‍.

(ഓടോ: കെ എഫ് സി യുടെ ഡെലിവറി വാന് കടന്ന് ചെല്ലാന്‍ കഴിയാത്ത ഒരു ഇടവഴിയിലെ വീട്ടില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാതെ മരിച്ച് പോയ ഒരു മലയാളി യുവാവിനെ പറ്റി ഞാന്‍ ഒരു കഥ എഴുതുന്നുണ്ട്. ലോകസാഹിത്യത്തില്‍ ഒരു ഓളം സൃഷ്ടിച്ചേക്കാവുന്ന കൃതി) :-)

ഇടിവാള്‍ said...

അതു വായിച്ച് വായനക്കാരുടെ തലയുടെ ഓളവും തെറ്റുമായിരിക്കും ! അല്ലേ ദില്‍ബൂ ;)

മുരളി വാളൂര്‍ said...

....പഠിപ്പിച്ച ഉമ്മാക്കത്‌ സഹിക്കാനാവില്ല.

വിങ്ങുന്ന മനസ്സോടെ ഒരു കവിള്‍ വെള്ളം കുടിച്ചപ്പോഴേ അയാളുടെ വയറു നിറഞ്ഞു. ഭക്ഷണങ്ങളുടെ ആ സമൃദ്ധിയെ അവഗണിച്ച്‌ അയാള്‍ തിരിഞ്ഞു നടന്നു.

അഗ്രജന്‍ said...

സു> എന്‍റെ നുറുങ്ങ് വരികളെ മനസ്സിലാക്കിയല്ലോ... നന്ദി

ഇടിവാള്‍ & ഇക്കാസ്> നന്ദി. ഞാനയാളുടെ ഗതികേടാണ് കണ്ടത്... അതായിരുന്നു ഈ നുറുങ്ങിനുള്ള പ്രചോദനവും.

പാര്‍വ്വതി> സൂവിനോട് പറഞ്ഞത് തന്നെ പറയട്ടെ... എന്‍റെ നുറുങ്ങ് വരികളെ മനസ്സിലാക്കിയല്ലോ... നന്ദി.

ഇത്തിരിവെട്ടം> നന്ദി. ഞാന്‍ കാണാത്ത തലങ്ങളും താങ്കളിവിടെ കുറിച്ചിരിക്കുന്നു.

ദില്‍ബു> നന്ദി... അതെ ദില്‍ബു, പക്ഷേ ആ പുണ്യമാസത്തിന്‍റെ ഉദ്ദേശ്യശുദ്ധി ശരിക്കും മനസ്സിലാക്കാതെ പലരും എന്തൊക്കെയോ ചെയ്യുന്നു.

ആ കെ.എഫ്.സി. ആക്സിഡന്‍റില്‍ പങ്കുള്ള കറുത്ത കൈകള്‍ വെളിച്ചത്ത് കൊണ്ട് വരേണ്ടത് തന്നെ... ഭാവുകങ്ങള്‍

അരവിശിവ. said...

നോമ്പൂതുറ വലിയൊരു നൊമ്പരമാക്കി അവതരിപ്പിച്ചുവല്ലോ...നോമ്പ് ആചരിയ്ക്കുന്നതു തന്നെ നമുക്കു ചുറ്റും കഷ്ടപ്പെടുന്നവരുടെ നൊമ്പരങ്ങള്‍ മനസ്സിലാക്കുവാനും ഈശ്വരനുമായി കൂടുതലടുക്കാനാണെന്നാണ് ഞാന്‍ കേട്ടിട്ടുണ്ട്.ആ വേളയില്‍ നമുക്കു ചുറ്റിനുമുള്ളവരുടെ നൊമ്പരങ്ങളെക്കുറിച്ചോര്‍മ്മിപ്പിച്ചത് എന്തുകൊണ്ടും ഉചിതമായി...സ്വന്തം സുഖ സുഷുപ്തിയിലൊളിയ്ക്കാതെ അന്യന്റെ വേദനകള്‍ നമുക്കും പങ്കു വയ്ക്കാം...വളരെ നന്നായി...

മുസാഫിര്‍ said...

അവസരോചിതമായി,അഗ്രജാ.

കുഞ്ഞിരാമന്‍ said...

നോമ്പുതുറ നന്നായിരിക്കുന്നു,സമുഹത്തില്‍ ഒറ്റപ്പെട്ടു പൊയവര്‍,തെരുവിന്റ്റെ മക്കള്‍ അവര്‍ക്കെല്ലാം ഒരു നേരമെങ്കിലും സുഭിഷത കിട്ടട്ടെ....

കുട്ടന്മേനൊന്‍::KM said...

നോമ്പുതുറ നന്നായി. എല്ലാവരുടെയും കണ്ണുതുറപ്പിക്കട്ടെ. ഇന്നലെ സുല്‍ത്താന്‍ സെന്ററില്‍ പൂരത്തിന്റെ തിരക്ക്. എനിക്കത് വല്ലാതെ തോന്നി.

അലിഫ് /alif said...

ഇത്തിരിനുറുങ്ങിലെ ഒത്തിരി കാര്യങ്ങള്‍, നല്ല ചിന്തയും ആശയവും. ഫാഷനാവുന്നു ഇന്നു നോമ്പു തുറ ചടങ്ങുകള്‍.
മുരളിയുടെ കമന്റുക്കൂടിചേര്‍ത്തുവായിച്ചാല്‍ മറ്റൊരു അര്‍ത്ഥതലവും. മനോഹരം.

വിശാല മനസ്കന്‍ said...

‘നോമ്പുതുറ‘ റ്റച്ചിങ്ങ്!

KANNURAN - കണ്ണൂരാന്‍ said...

മനസ്സിന്റെ ഉള്ളറകളെ മൃദുവായി തഴുകി ഉണര്‍ത്തീ ഈ നുറുങ്ങ്....

അനംഗാരി said...

നന്നായി അഗ്രജന്‍. ഇല്ലാത്തവന് എന്നും നോമ്പ് തന്നെയാണ് അഗ്രജന്‍. ഇല്ലാത്തവന്റെ വേദനകള്‍ ഉള്ളവന്‍ അറിയുന്നില്ലല്ലോ?

കലേഷ്‌ കുമാര്‍ said...

:(

കരീം said...

വളരെ നന്നായി അഗ്രജന്‍...

അഗ്രജന്‍ said...

മുരളി> അങ്ങിനെയൊന്ന് ചിന്തിക്കാതിരുന്നില്ല. പക്ഷെ അയാളില്‍ കണ്ട ആ ഗതികേടിലൂടെയാണ് എനിക്കീ നുറുങ്ങിന് ആശയം കിട്ടിയത്. നന്ദി :)

അരവിശിവ> ശരിതന്നെ അരവി. പക്ഷേ പലരും അതിന്‍റെ അന്തസത്ത ഉള്‍ക്കൊള്ളുന്നില്ലെന്ന് മാത്രം... നന്ദി:)

മുസാഫിര്‍> കുഞ്ഞിരാമന്‍> കുട്ടമ്മേനോന്‍> ചെണ്ടക്കാരന്‍> വിശാലമനസ്കന്‍> കണ്ണൂരാന്‍> അനംഗാരി> കലേഷ്> കരീം> നന്ദി :)

വായിച്ചവര്‍, കമന്‍റിയവര്‍, എല്ലാവര്‍‍ക്കും നന്ദി.

ഏറനാടന്‍ said...

അഗ്രജന്റെ "നോമ്പുതുറ" നന്നായിട്ടുണ്ട്‌. നോമ്പിന്റെ അന്തസത്തയറിയാതെ നോമ്പെടുക്കുന്നവര്‍ക്കും പട്ടിണിപാവങ്ങളെ വിസ്‌മരിച്ചുള്ള ഇഫ്‌താര്‍പാര്‍ട്ടി നടത്തിപ്പുകാര്‍ക്കും ഇതൊരു eye opener ആവണം, ആകും ഉറപ്പ്‌.

കരീം മാഷ്‌ said...

അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചുണ്ണുന്നവന്‍ ഇസ്‌ലാമല്ല എന്ന നബി വചനം വളരെ വ്യാപ്‌തിയുള്ളത്‌

പുള്ളി said...

നല്ല നുറുങ്ങു ചിന്ത അഗ്രജാ

അഗ്രജന്‍ said...

ഏറനാടന്‍> കരീം മാഷ്> പുള്ളി> നന്ദി.
ഈ ചെറിയ നുറുങ്ങ് പങ്ക് വെച്ച് വലിയ അര്‍ത്ഥങ്ങള്‍ പകര്‍ന്ന് തന്നതിന് നന്ദി - എല്ലാവര്‍ക്കും.