Thursday, February 14, 2008

കൊഞ്ചനം കുത്താം - ഇങ്ങിനേയും!


ഒരു മുനിസിപ്പാലിറ്റി ഓഫീസില്‍ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന വിധം!
അനേകം പേരുടെ പഴകി തുരുമ്പിച്ച പ്രശ്നങ്ങളുടെ മാറാപ്പുകള്‍!
ശക്തമായ ഒരു മഴക്കോ കാറ്റിനോ ഇവയെ വിസ്മൃതിയിലേക്ക് തള്ളാം!
നികുതി കൊടുക്കുന്ന ജനത്തിന് നേരെ ഇങ്ങിനേയും കൊഞ്ചനം കുത്താം!

28 comments:

മുസ്തഫ|musthapha said...

കൊഞ്ചനം കുത്താം - ഇങ്ങിനേയും!

Sharu (Ansha Muneer) said...

വളരെ നല്ല പോസ്റ്റ്...കാലം ആവശ്യപ്പെടുന്ന ഒന്ന്... നന്നായി :)

Mubarak Merchant said...
This comment has been removed by the author.
Mubarak Merchant said...

ഇക്കസോട്ടോ said...
അതൊക്കെ ഓഫീസുകള്‍ പേപ്പര്‍ലെസ് ആക്കുന്നതിന്റെ ഭാഗമായി ഡേറ്റ മുഴുവന്‍ പകര്‍ത്തി എടുത്ത ശേഷം ഉപേക്ഷിച്ച കടലാസുകളാണെന്ന് കരുതാന്‍ പാടില്ലേ? കേരളത്തിലെ പരാധീനതകളെക്കുറിച്ചും പരിമിതികളെക്കുറിച്ചും അലംഭാവത്തെക്കുറിച്ചും പ്രതികരിക്കുന്നവര്‍ കേരളത്തില്‍ ദ്രുതഗതിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും അത് മൂലം എല്ലാ തലങ്ങളിലുമുള്ള ജനവിഭാഗങ്ങള്‍ക്ക് നല്‍കുന്ന അനല്പമായ നേട്ടങ്ങളെക്കുറിച്ചും ഒന്നും ഒരിടത്തും മിണ്ടാറില്ല. ചിലയിടങ്ങളിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളെക്കുറിച്ച് വിലപിക്കുന്നവര്‍ അവിടെത്തന്നെയുള്ള കണ്ണാടി പോലുള്ള റബ്ബറൈസ്ഡ് റോഡുകളെ കണ്ടില്ലെന്ന് നടിക്കുന്നു. വിലക്കയറ്റത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്നവന്‍ അരിവില കുറഞ്ഞാല്‍ സ്വന്തം പണിക്കൂലി കുറയ്ക്കാന്‍ തയ്യാറാവുമോ? കാലം ആവശ്യപ്പെടുന്ന പോസ്റ്റ് എന്ന് കമന്റ് കണ്ടതുകൊണ്ടാണിത്രയും എഴുതിയത്. കാലം ആവശ്യപ്പെടുന്നത് ഇതൊന്നുമല്ല ഹേ.

1:01 AM

Unknown said...

ഇതു താന്‍ഡാ തെയ്യത്തിന്റെ സ്വന്തം നാട്:)

krish | കൃഷ് said...

അഗ്രൂ.. ഇതൊന്നും കണ്ട് അതിശയിക്കേണ്ട. മിക്ക സര്‍ക്കാര്‍ ആപ്പീസുകളിലേയും സ്ഥിതി ഇതുപോലൊക്കെ തന്നെയാ. ഈ മുറ പോലെ മുറ പോലെ എന്നൊക്കെ കേട്ടിട്ടില്ലേ!!

Ziya said...

ഇക്കസോട്ടോയുടെ കമന്റിനു എന്റെ ശക്തമായ കയ്യൊപ്പ് പതിക്കുന്നു.

കേരളത്തെക്കുറിച്ച് ശുഭമായി ചിന്തിക്കാന്‍ നമുക്ക് കഴിയട്ടെ.
ക്രിയാത്മകമായ മാറ്റങ്ങളെ സ്വാഗതം ചെയ്യാന്‍ നമുക്ക് കഴിയട്ടെ!
പരാധീനതകളില്‍ അന്യനെ കൊഞ്ഞനം കുത്താതെ വികസനോന്മുഖമായ ചിന്തകള്‍ അവനവനില്‍ തന്നെ ഉണ്ടാവട്ടെ.

ദോഷൈകദൃക്‌കുകളായ മലയാളികള്‍ ഒന്നു മാറി ചിന്തിച്ചാല്‍ , നാടിന്റെ വികസനം തന്റെയും ദൌത്യമാണെന്ന് നാം തിരിച്ചറിഞ്ഞാല്‍ കേരളം നന്നാവുക തന്നെ ചെയ്യും.

ശ്രീനാഥ്‌ | അഹം said...

kollaam tto..

ശ്രീ said...

ഇതിലും മോശമായ അവസ്ഥയില്‍ ഫയലുകള്‍ സൂക്ഷിച്ചിരിയ്ക്കുന്നത് (?)കാണാനുള്ള (നിര്‍)ഭാഗ്യം എനിയ്ക്കും ഉണ്ടായിട്ടുണ്ട്, നാട്ടില്‍ വര്‍ക്ക് ചെയ്തിരുന്ന കാലത്ത്.

ബയാന്‍ said...

സിയ: ഈ ‘ദോഷൈകദൃക്കുകളായ മലയാളികള്‍‘ ആരാ.

കേരളതിനു എന്തിന്റെ കുറവാ - പഠിപ്പിനു പഠിപ്പു,പണത്തിനു പണം. കാണാനും കുഴപ്പമില്ല, എന്തെങ്കിലും കാര്യവുമായിട്ടു പോയാല്‍ ഉത്തരാധുനികതയില്‍ കുറഞ്ഞതൊന്നും പറ്റില്ല. ന്താ പോരെ.

കരിമണല്‍ ഇപ്പോഴും അവിടെ ഉണ്ടോ ആവോ..

നിലാവര്‍ നിസ said...

ഭീകരം.. ഇതൊക്കെ കണ്ടു കണ്ട് നമ്മള്‍ ഈ അവസ്ഥകളോട് ഇണങ്ങിച്ചേരുമെന്നു പ്രതീക്ഷിക്കുന്നുണ്ടാവാം.. ഇന്ത്യക്കാറ്ക്ക് അഴിമതി ഫോക് ലോര്‍ പോലെയാണെന്ന് പറഞ്ഞത് ഗുണ്യാര്‍ മെറ്ദല്‍ എന്ന സാമൂഹ്യ ശാസ്ത്രജ്ഞനാണെന്ന് ഓര്‍മ.. നമ്മളിതീനെ ഇങ്ങനെ കരഞ്ഞും ചിരിച്ചും ആഘോഷിക്കുന്നു..

Joker said...

ഉപയോഗിച്ചു കഴീഞ്ഞ തീര്‍പ്പായ കടലാസുകള്‍ ആണെങ്കില്‍.

അരജന്‍ ബി പോസിറ്റീവ്

നിലാവര്‍ നിസ said...

ഓ ടോ : തീര്‍ച്ചയായും, പരാധീനതകളുടെ നേറ്ക്കാഴ്ചകള്‍ നമുക്ക് ആവശ്യമാണ്‍.. അതിനെ മിണ്ടാതിര്‍ക്കാനുള്ള ലൈസന്‍സ് ആയി കാണരുതെന്നു മാത്രം. എല്ലാ മേഖലകളിലും സംഭവിക്കുന്ന പുരോഗതികള്‍! കേരളത്തിലൂടെ കണ്ണു തുറന്ന് ഒന്നു നടന്നാല്‍ എങ്ങനെ പറയാന്‍ കഴിയുമിത്..? ഇക്കാസോട്ടോയുടെ ബ്ലോഗില്‍ അതൊന്നു ലിസ്റ്റ് ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നു..

വെള്ളെഴുത്ത് said...

ഇക്കസോട്ടോ പരഞ്ഞതു പോലെ ശുഭമായും ചിന്തിക്കാം പക്ഷേ മനുഷ്യത്വം ഉള്‍പ്പടെ സര്‍വതും ഉണങ്ങാന്‍ വച്ചിരിക്കുന്ന സര്‍ക്കാരാപ്പീസുകളെപ്പറ്റി ശുഭമായി ചിന്തിക്കാന്‍ കഴിയാതിരുന്നാല്‍ അത് ഒരു രോഗമായി കണക്കാക്കേണ്ടതില്ല.

ഒരു “ദേശാഭിമാനി” said...

നിരുത്തര‍വാദ പരമായി ഉപേക്ഷിച്ച പോലെ !

Rasheed Chalil said...

ഇക്കാസേ ... ഈ കൂട്ടിയിട്ട ഫയല്‍ കെട്ട് കണ്ട് ശുഭമാവും എന്ന് ചിന്തിക്കാന്‍ കാണുന്നവര്‍ കണ്ണ്പൊട്ടനും മൂക്ക് പൊട്ടനും ആവേണ്ടി വരും.

ഈ അഗ്രൂന് എപ്പഴാ ഇതിനൊക്കെ സമയം കിട്ടിയത്.

~nu~ said...

അഗ്രൂ! കേരളത്തില്‍ ഇതല്ല, ഇതിലപ്പുറവും നടക്കും. സര്‍ക്കാരാപ്പീസ് എന്നുവെച്ചാ എന്താ..! മറ്റു സംസ്ഥാനങ്ങളുടെ വികസനങ്ങള്‍ കണ്ട് നെടുവീര്‍പ്പിടാനേ കേരള ജനതയ്ക്ക് യോഗമുള്ളൂ.

Kaithamullu said...

ദാ പ്പൊ നന്നായെ. അപ്പൊ സര്‍ക്കാരാപ്പീസീലൊന്നും പോയിട്ടില്ലേ, അഗ്രൂ?

പ്രയാസി said...

കൊയ്യാ കൊയ്യാ..പ്പ്പൂന്റെ സ്റ്റൈലില്‍ കൊഞ്ഞനം കുത്തിയതാ..:)

ഉപാസന || Upasana said...

അഗ്രജന്‍

കേരള ഗവണ്മെന്റിന്റെ കണ്ണിലെ കരടാകുന്നു.
:)
ഉപാസന

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇതൊന്നുമില്ലേല്‍ എന്തു സര്‍ക്കാര്‍

ദിലീപ് വിശ്വനാഥ് said...

അഗ്രജാ, അഗ്രസ്സീവ് ആവുകയാണോ? നമ്മുടെ സര്‍ക്കാരല്ലേന്ന്. ഇതൊക്കെ കാണും. പിന്നെ, ഇക്കസോട്ടോ പറഞ്ഞതിനോട് യോജിപ്പില്ല. രേഖകള്‍ കമ്പ്യൂ‍ട്ടിറില്‍ പകര്‍ത്തിയാലും, പേപ്പറുകള്‍ നശിപ്പിച്ചുകളയാന്‍ പാടില്ല.

കണ്ണൂരാന്‍ - KANNURAN said...

ഇതൊരു മുനിസിപ്പാലിറ്റിയാണേല്‍ ഇക്കാസ് പറഞ്ഞതു പോലെ ആവാന്‍ യാതൊരു സാധ്യതയുമില്ല, 97ല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്ക്കുന്നതിനു രൂപീകരിച്ച ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനെ കൊണ്ട് ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കലല്ലാതെ മറ്റൊരു ജോലിയും ചെയ്യാനായിട്ടില്ല. ഈ ഫയലുകളുടെ കോലം കാണുമ്പോള്‍ മിക്കവാറും കാലവധി കഴിഞ്ഞവ നശിപ്പിക്കാനായി മാറ്റിയിട്ടതാണെന്നു തോന്നുന്നു. വിവരവാകാശ നിയമമൊക്കെ വന്നതിനുശേഷം ‘ബോധ’മുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ‘രേഖ’കള്‍ ഇങ്ങനെ സൂക്ഷിക്കാന്‍ സാധിക്കില്ല. അഗ്രൂ ഇതേത് മുനിസിപ്പാലിറ്റി????

നിരക്ഷരൻ said...

ഒരുപാട് മനുഷ്യ ജന്മങ്ങളുടെ സ്വപ്നങ്ങളുടെ കൂമ്പാരങ്ങളാണതിനകത്ത്.
:(

siva // ശിവ said...

good post

തറവാടി said...

പുറം നാട്ടില്‍ പ്രത്യേകിച്ചും വിദേശത്ത് താമസിക്കുന്ന ഒരാള്‍ നാട്ടില്‍ ചെന്ന് ഏതെങ്കിലും സര്‍ക്കാരാഫീസിലോ (ചില സ്വകാര്യ അപീസുകളിലും!) ഒരിക്കലെങ്കിലും പോകേണ്ടിവന്നാല്‍ ,

ദൈവമേ ഇനി അവിടേക്ക് പോകാന്‍ സാഹചര്യമുണ്ടാക്കല്ലെ എന്ന് ആത്ഥമാര്‍ത്ഥമായി പ്രാര്‍ത്തിക്കുന്നവരേ കാണൂ എന്നാണെനിക്കു തോന്നിയിട്ടുള്ളത്.

എന്നാല്‍ നാട്ടില്‍ താമസിക്കുന്നനല്ലൊരു വിഭാഗം ആളുകള്‍ക്കും ഇങ്ങിനെ തോന്നാറില്ല അതിനുള്ള കാരണം അവര്‍ ഈ രീതികളോട് പൊരുത്തപ്പെട്ടുകഴിഞ്ഞിരിക്കുന്നു.


വിദേശമെവിടെ സ്വദേശമെവിടെ എന്ന് ചോദിക്കേണ്ട , നല്ല സേവനം കൊടുക്കാന്‍ മനസ്സുമാത്രം മതി അതാണു നാട്ടിലെ പലര്‍ക്കുമില്ലാത്തതും.

ഇത്തരം അവസ്ഥയില്‍ , ഒരു ചെറിയ ചിരി നാട്ടിലുള്ള വനെ മത്തുപിടിക്കുന്നുണ്ടാവും

എന്നാല്‍ ഒരു ചിരി മാത്രമല്ല വേണ്ടത് എന്ന തിരിച്ചറിവ് വിദേശത്തുപോകാതേയും നാട്ടിലുള്ളവര്‍ക്ക് കിട്ടുമ്പോളാണ് ,

നിങ്ങള്‍ക്ക് തോന്നുന്ന ,

' നാട്ടില്‍ പുരോഗമനം ആയി'

എന്ന് സമ്മതിക്കാന്‍ തരമുള്ളൂ.

ഏ.ആര്‍. നജീം said...

അവരെ തല്ലണ്ടമ്മാവാ.. അവരു നന്നാവില്ലെന്നേ..

ചുമ്മതല്ല സര്‍ക്കാറൊഫീസില്‍ എന്തിന് ചെന്നാലും പിന്നെയും പിന്നെയും 'അതിന്റെ ഒരു ഫോട്ടോസ്റ്റാറ്റ് കോപ്പി കൂടി വേണം ഇതിന്റെ ഒരു ഫോട്ടൊസ്റ്റാറ്റ് കോപ്പികൂടി വേണം എന്നൊക്കെ പറയുന്നത്'

ഇക്കസോട്ടൊ പറഞ്ഞത് പോലെ ചിന്തിക്കാം ആദ്യമായി കേരളത്തില്‍ എത്തുന്നവര്‍ക്ക് മത്രം..

Ziya said...

എന്നെത്തല്ലണ്ടമ്മാവാ, ഞാന്‍ നന്നാവില്ല എന്നു വാശിപിടിക്കുന്ന മലയാളിക്ക് ചൂട്ടു പിടിക്കുന്ന കമന്റുകള്‍ തന്നെ മുകളില്‍.
ഹാ! കഷ്‌ടം :)