Tuesday, June 05, 2007

പശ്ചാത്താപം

2007 ഏപ്രില്‍ 21 ശനിയാഴ്ച ഗള്‍ഫ് മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട്:

18 വര്‍ഷത്തിനുശേഷം മോഷ്ടിച്ച വാഹനത്തിന്‍റെ വില തിരിച്ചുനല്‍കി
റിയാദ്: 18 വര്‍ഷം മുമ്പ് മോഷ്ടിച്ച വാഹനത്തിന്‍റെ വില ഉടമക്ക് തിരിച്ച് നല്‍കിക്കൊണ്ട് മോഷ്ടാവ് തന്‍റെ പശ്ചാതാപം തെളിയിച്ചു. മധ്യസ്ഥന്‍ മുഖേന വാഹനത്തിന്‍റെ ഉടമയെ ഫോണില്‍ വിളിച്ചാണ് വാഹനത്തിന്‍റെ വില നല്‍കി പ്രായശ്ചിത്തം ചെയ്യാനുള്ള സന്നദ്ധത യുവാവ് പ്രകടിപ്പിച്ചത്. പക്ഷെ, യഥാര്‍ത്ഥ ഉടമ സംഭവം എന്നോ മറന്നിരുന്നു.

മോഷ്ടിച്ച വ്യക്തി തന്‍റെ കുറ്റത്തില്‍ മനം നൊന്ത് കഴിയുകയാണെന്നും വാഹനത്തിന്‍റെ വില സ്വീകരിക്കണമെന്നും മധ്യസ്ഥന്‍ അറിയിച്ചപ്പോള്‍ “യഥാര്‍ത്ഥത്തില്‍ അദ്ദേഹം പശ്ചാതപിക്കുന്നുവെങ്കില്‍ ദൈവം അത് സ്വീകരിച്ചുകൊള്ളും” എന്നായിരുന്നു ഉടമയുടെ പ്രതികരണം. പക്ഷെ, വൈകാതെ വാഹനത്തിന്‍റെ വില താങ്കളിലെത്തുമെന്ന് മാത്രം പറഞ്ഞ് മധ്യസ്ഥന്‍ ടെലഫോണ്‍ സംസാരം അവസാനിപ്പിച്ചു. അല്പസമയത്തിന് ശേഷം അതേ നമ്പറില്‍ നിന്ന് ഫോണ്‍ ചെയ്ത് അറിയിച്ചു, താങ്കളുടെ വീടിന്‍റെ മുറ്റത്ത് ഇറങ്ങി പണം എടുത്തുകൊള്ളുക. മുറ്റത്തിറങ്ങിയ വാഹന ഉടമ കണ്ടത് പ്ലാസ്റ്റിക് കീശയിലിട്ട നിലയില്‍ മുറ്റത്ത് കിടക്കുന്ന 27,000 റിയാലാണ്.

തന്‍റെ കൌമാരപ്രായത്തിന്‍റെ വിവരക്കേടില്‍ ചെയ്തുപോയ കളവിന് പക്വതയെത്തിയപ്പോള്‍ പ്രായശ്ചിത്തം ചെയ്യാന്‍ യുവാവ് കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു മധ്യസ്ഥന്‍ മുഖേന നിറവേറ്റിയത്.

* * * * * *

ഇന്ന് പ്രാതല്‍ കഴിക്കുമ്പോള്‍ മേശയില്‍ വിരിക്കാനെടുത്തതായിരുന്നു ഈ പത്രം. അപ്പോഴാണ് ഈ വാര്‍ത്ത കാണുന്നത്. വായിച്ചപ്പോള്‍ ഹൃദയത്തില്‍ തട്ടി ഈ വാര്‍ത്താ ശകലം. എനിക്കെന്തെന്നില്ല്ലാത്ത ബഹുമാനം തോന്നുന്നു ആ മനുഷ്യനോട്.

തെറ്റുകള്‍ ചെയ്യാത്തവര്‍ ഉണ്ടാവില്ല തന്നെ. പക്ഷെ അതിനെ തിരിച്ചറിയാനും അതിന് പ്രായശ്ചിത്തം ചെയ്യാനും കഴിയുമ്പോഴാണ് മനുഷ്യന്‍ സ്വയം അറിയുന്നത്. എന്തൊരു കുറ്റമാണെങ്കിലും, കുറച്ച് കാലത്തേക്ക് അത് പ്രത്യാഘാതങ്ങള്‍ ഒന്നും സൃഷ്ടിച്ചില്ലെങ്കില്‍ പോലും തീര്‍ച്ചയായും ഒരു കാലത്ത് അത് നമ്മെ നോവിക്കാതെ കടന്നു പോകില്ല. ചിലപ്പോളത് കര്‍മ്മം കൊണ്ടാകാം, അല്ലെങ്കില്‍ കുറ്റബോധം കൊണ്ട് നീറുന്ന സ്വസ്ഥതയില്ലാത്ത ‍ഒരു ജീവിതം കൊണ്ടാവാം.

ആത്യാന്തികമായി പറഞ്ഞാല്‍ അവനവന് അര്‍ഹമല്ലാത്തതൊന്നും സ്വസ്ഥതയോടെ അനുഭവിക്കാന്‍ ആരേയും കാലം അനുവദിക്കാറില്ല. അതിന് തെളിവുകള്‍ക്കായി നമുക്ക് അധികമൊന്നും ചികയേണ്ടി വരില്ല. ചുറ്റും നടക്കുന്ന സംഭവങ്ങള്‍ തന്നെ അതിന്‍റെ നേര്‍സാക്ഷികള്‍.

എങ്കിലും എല്ലാ തെറ്റുകള്‍ക്കും മാപ്പുണ്ട്... ആത്മാര്‍ത്ഥമായ പാശ്ചാതാപം തന്നെയാണ് അതിലേക്കുള്ള വഴി!

18 comments:

അഗ്രജന്‍ said...

ഹൃദയസ്പര്‍ക്കായി തോന്നിയ ഒരു വാര്‍ത്താശകലം സമാനമനസ്കരുമായി പങ്കുവെക്കാന്‍ ഒരു പോസ്റ്റായി ഇട്ടിട്ടുണ്ട്!

തറവാടി said...

"എങ്കിലും എല്ലാ തെറ്റുകള്‍ക്കും മാപ്പുണ്ട്... ആത്മാര്‍ത്ഥമായ പാശ്ചാതാപം തന്നെയാണ് അതിലേക്കുള്ള വഴി!"

സത്യം!

അജി said...

നല്ല കാര്യം. കുറ്റം ചെയ്ത എല്ലാവരിലും, ഇങ്ങനെ പശ്ചാതാപം ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കാം.


വിചാരത്തിന്റെ ബാധ കൂടിയോ അഗ്രജന്, വിചാരമാണ്, പത്രവാര്‍ത്തകള്‍ പോസ്റ്റാക്കുന്നവരില്‍ ഒരാള്‍.

ആലപ്പുഴക്കാരന്‍ | Alappuzhakaran said...

:)

അപ്പു said...

അഗ്രജാ .. നന്ദി ഈ വാര്‍ത്ത പങ്കുവച്ചതിന്.
“പ്രാര്‍ത്ഥിക്കാനെത്തുന്നതിനു മുമ്പ്, നീ നിന്റെ സഹോദരനോട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആദ്യം അവനോട് യോജിപ്പിലെത്തിയതിനു ശേഷം മാത്രം വരിക“ എന്ന വാചകം ഓര്‍മ്മിപ്പിക്കുന്നു ഈ പോസ്റ്റ്.

Vanaja said...

എല്ലാവരും ഇങ്ങനെയാരുന്നെങ്കില്‍ ഈ ലോകം എന്നേ നന്നായിപ്പോയേനേ.തെറ്റു ചെയ്താല്‍ അതു സമ്മതിക്കുന്നവര്‍ വിരളം. സമ്മതിച്ചാല്‍ തന്നെ ക്ഷമിക്കുന്നവരും വിരളം..

ശാലിനി said...

ആ വാര്‍ത്ത പോസ്റ്റ് ചെയ്തത് നന്നായി.

kichu said...

agrajan..

abhinandanagal... ingane oru varthashakalam post aakkiyathinu.

ithu palarkum oru "vazhikatti" aakatte.

:):)

പൊതുവാള് said...

അഗ്രജാ,
നന്നായി ഇതു പങ്കു വെച്ചത്.

ചമ്പക്കാടന്‍ said...

Hello, Good post

അഞ്ചല്‍കാരന്‍... said...

ലോകം നിലനില്‍ക്കുന്നത് തന്നെ ഇങ്ങിനെയൊക്കെയുള്ള ചില നന്മകളുണ്ടായത് കൊണ്ടാണ്.

വക്കാരിമഷ്‌ടാ said...

ഒരു ജപ്പാന്‍ കാരന്‍ പണ്ടെങ്ങോ സിംഗപ്പൂര്‍ വെച്ച് ചെയ്ത കുറ്റത്തിന് കൊല്ലങ്ങള്‍ കഴിഞ്ഞപ്പോള്‍ സിംഗപ്പൂരില്‍ ചെന്ന് കുറ്റം ഏറ്റു പറഞ്ഞു. അയാളെ കോടതി വെറുതെ വിടുകയോ ഫൈന്‍ മാത്രം അടിപ്പിക്കുകയോ മറ്റോ ചെയ്തു.

G.manu said...

thanks for sharing this news agrajan

അഗ്രജന്‍ said...

തറവാടി
അജി
ആലപ്പുഴക്കാരന്‍
അപ്പു
വനജ
ശാലിനി
കിച്ചു
പൊതുവാള്
ചമ്പക്കാടന്‍
അഞ്ചല്‍കാരന്‍
വക്കാരിമഷ്ട
ജി മനു

ഈ പത്രപകര്‍പ്പ് വായിച്ച് അഭിപ്രായങ്ങള്‍‍ പങ്ക് വെച്ച എല്ലാവര്‍ക്കും സ്നേഹത്തോടെ നന്ദി അറിയിക്കട്ടെ :)

Siju | സിജു said...

:-)

ഇത്തിരി|Ithiri said...

നാന്നായി അഗ്രജാ...

Sul | സുല്‍ said...

അഗ്രജാ
അയാള്‍ചെയ്തതും നീ ചെയ്തതും നന്നായി.
-സുല്‍

:: niKk | നിക്ക് :: said...

ഇത്രയൊക്കെയായിട്ടും അന്നെടുത്തത്‌ തിരിച്ചു കൊടുത്തോ അഗ്രൂ? ;)