Tuesday, January 20, 2009

അപ്പുവും ആദ്യാക്ഷരിയും... ഇന്ത്യന്‍ എക്സ്പ്രസ്സും

ദുബായിലെ ക്രീക്ക് പാര്‍ക്കിന്റെ പടങ്ങള്‍ വഴിയാണ് അപ്പുവിനെ ഞാന്‍ ആദ്യം ശ്രദ്ധിക്കുന്നത്... ആ പോസ്റ്റു തന്നെ അപ്പുവിനോട് അസൂയ തോന്നിപ്പിക്കുന്നതായിരുന്നു. ചെയ്യുന്ന കാര്യങ്ങളോട് അപ്പു പുലര്‍ത്തുന്ന നൂറു ശതമാനം ആത്മാര്‍ത്ഥത, അത് അപ്പുവിന്റെ ബ്ലോഗുകളും പോസ്റ്റുകളും ശ്രദ്ധിച്ചിട്ടുള്ള ആര്‍ക്കും മനസ്സിലാവും. വിമര്‍ശനങ്ങളേയും നിര്‍ദ്ദേശങ്ങളേയും മുഖവിലയ്ക്കെടുത്ത് കൂടുതല്‍ നന്നാക്കാനും അപ്പുവിന് ഒട്ടും മടി കണ്ടിട്ടില്ല.

വിശാലമനസ്കന്റെ കൊടകരപുരാണത്തിന്റെ പ്രകാശനദിവസമാണ് അപ്പുവിനെ നേരില്‍ പരിചയപ്പെടുന്നത്. എല്ലാത്തിനേയും ഗൗരവത്തോടെ സമീപിക്കുന്ന ഒരാളാണ് അപ്പുവെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്... അതു കൊണ്ട് തന്നെ മറ്റു പലരോടും എന്ന പോലെ അപ്പുവിന്റെ അടുത്തും വളിപ്പ് വിറ്റുകള്‍ അടിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അതെല്ലാം കയ്യിലിരുന്ന് പൊട്ടാറാണ് പതിവ് :). ബ്ലോഗുകളേയും അതേ ഗൗരവത്തോടെ തന്നെയാണ് അപ്പു സമീപിക്കുന്നത് എന്നത് വ്യക്തമാക്കുന്നതാണ് അപ്പു തുടങ്ങിയിട്ടുള്ള
'ആദ്യാക്ഷരി' എന്ന ബ്ലോഗ്.

തനിക്ക് ഇങ്ങിനെ എഴുതാനും അറിവുകള്‍ പങ്കുവെക്കാനും ഇടമൊരുക്കി തന്ന ബ്ലോഗ് എന്ന മാധ്യമത്തിലേക്ക് എത്തിപ്പെടുന്ന പുതുമുഖങ്ങള്‍ക്കും... ഒപ്പം തന്നെ, ടൈപ്പ് ചെയ്യുക... പബ്ലീഷ് ചെയ്യുക എന്നതില്‍ കവിഞ്ഞ് മറ്റുള്ള വശങ്ങളൊന്നും അറിയാത്തവര്‍ക്കും മാത്രമല്ല അറിഞ്ഞിട്ടും അവയെ ഉപയോഗിക്കാന്‍ താല്‍പര്യം കാണിക്കാത്തവര്‍ക്കും പ്രയോജനപ്പെടുന്ന വിധത്തിലാണ്, ബ്ലോഗിങ്ങിന്റെ ബാലപാഠങ്ങള്‍ മുതല്‍ ഉപരിപഠനം വരെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള
'ആദ്യാക്ഷരി' അപ്പു രൂപകല്പന ചെയ്തിട്ടുള്ളത്.

ഇന്നത്തെ ഇന്ത്യന്‍ എക്സ്പ്രസ്സില്‍ അപ്പുവിനേയും ആദ്യാക്ഷരിയേയും കുറിച്ച് വന്നിട്ടുള്ള പ്രസ്തുത ആര്‍ട്ടിക്കിള്‍ തികച്ചും നന്നായി... ബ്ലോഗിങ്ങിനെ പറ്റിയും അതിനു തുടക്കം കുറിക്കാന്‍ സഹായകരമാകുന്ന 'ആദ്യാക്ഷരി'യെ കുറിച്ചുമുള്ള ആ ആര്‍ട്ടിക്കിള്‍ മലയാളം ബ്ലോഗിങ്ങിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗുണകരമാകും. അപ്പുവിനെ കുറിച്ചു വന്ന ആ വാര്‍ത്ത, അതു വായിക്കാത്തവര്‍ക്കായി ഇവിടെ ചേര്‍ക്കാന്‍ എനിക്ക് തികഞ്ഞ സന്തോഷമുണ്ട്.

14 comments:

മുസ്തഫ|musthapha said...

അപ്പുവും ആദ്യാക്ഷരിയും... ഇന്ത്യന്‍ എക്സ്പ്രസ്സും...

ഒരു പുറം ചൊറിച്ചില്‍ :)

Kiranz..!! said...

ഇതൊരു പുറം ചൊറിച്ചിലാണെങ്കില്‍ ആ പുറം മാന്തിപ്പൊളിക്കാനുള്ള കണ്ടന്റ് എഴുതാന്‍ എനിക്ക് തരിക്കുന്നു.സമേന്‍ ഇല്ല. :(

ആശംസകള്‍...!!

thoufi | തൗഫി said...

“ആദ്യാക്ഷരി”യിലൂടെ ബ്ലോഗുലകത്ത് കാലെടുത്തുവെച്ചവരും കടന്നുവന്ന ശേഷം ഇതിന്റെ ഹിക്മത്ത് പിടികിട്ടിയവരുമെല്ലാം ഒരിക്കലും മറക്കില്ല, അപ്പുവെന്ന ഗുരുവിനെ.
അതിലൂടെ ലഭിക്കുന്ന ചാരിതാര്‍ത്ഥ്യത്തേക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്ന് എന്റെ പക്ഷം.

“ആദ്യാക്ഷരി”ക്ക് പിറകിലെ കഠിനാദ്ധ്വാനവും ക്ഷമയും ഒക്കെ വെച്ച് നോക്കുമ്പോള്‍ അപ്പുവിന് “ഇത്രയൊന്നും” കിട്ടിയാല്‍ പോരാ..

പിന്നാലെ കടന്നുവരുന്ന പുതിയ ബ്ലോഗ് തലമുറക്ക് എന്നും വെളിച്ചം വിതറി “ആദ്യാക്ഷരി”യെന്ന വിദ്യാലയവും അപ്പു എന്ന ഗുരുനാഥനും മുന്നില്‍ നടക്കട്ടെ.

ഓ.ടോ)ഈ പോസ്റ്റില്‍ പുറം ചൊറിച്ചില്‍ ബാന്‍ ചെയ്തിരിക്കുന്നു.അതിനാല്‍ ബ്ലോഗുടമക്ക് ആശംസയുമില്ല,ഭാവുകങ്ങളുമില്ലാ...പിന്നെയൊരു ചുക്കുമില്ലാ..

-- മിന്നാമിനുങ്ങ്

കുട്ടിച്ചാത്തന്‍ said...

അഭിനന്ദങ്ങള്‍ അപ്പുവണ്ണോ

ചാത്തനേറ്:“മറ്റു പലരോടും എന്ന പോലെ അപ്പുവിന്റെ അടുത്തും വളിപ്പ് വിറ്റുകള്‍ അടിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും” --- ഇതൊരു പുറം ചൊറിയല്‍ പോസ്റ്റാണെന്നോ സമ്മതിക്കൂല...
--- ഇതു താന്‍ അസ്സല്‍ ആത്മപ്രശംസാ പോസ്റ്റ്...
ഓടോ: വളിപ്പ് വിറ്റുകളും ഇവിടെ ബാന്‍ ചെയ്യുന്നുണ്ടോ?

ബഷീർ said...

ഇത്‌ അര്‍ ഹിക്കുന്ന ഒരു ചൊറിച്ചില്‍ തന്നെ..

അഭിനന്ദനങ്ങള്‍ അപ്പുവിന്
ആശംസകളും ..

പോസ്റ്റ്‌ ഉടമ അഗ്രജന്.. നന്ദി

ശ്രീ said...

അപ്പുവേട്ടനും ആദ്യാക്ഷരിയ്ക്കും അഭിനന്ദനങ്ങള്‍!

തറവാടി said...

ആശംസകള്‍.

പ്രിയ said...

അപ്പുവേട്ടന് ആശംസകള്‍ :)

സുല്‍ |Sul said...

അപ്പുവേ ആശംസകള്‍ (രണ്ടാമതും)

ഓടോ: അഗ്രുവിന് ഇതൊരു നല്ല ലേഖനമാണെന്ന് ആരാ പറഞ്ഞുകൊടുത്തത്?

-സുല്‍

nandakumar said...

അപ്പൂ, അഭിനന്ദനങ്ങള്‍.. ഞാന്‍ ഈയ്യിടെയാണ് ആദ്യാക്ഷരി നോക്കാന്‍ തുടങ്ങിയത്. നന്ദി

കുഞ്ഞന്‍ said...

അഗ്രു ഭായി..

അപ്പുവിനെ എന്റെ അഭിനന്ദനങ്ങളും അനുമോദനങ്ങളും അറിയിക്കൂ..ഇനിയും ശ്രീ അപ്പുവിന്റെ കഴിവുകള്‍ക്ക് ലോകം കൂടുതല്‍ അംഗീകാരങ്ങള്‍ നല്‍കട്ടെ.

ഈയപ്പു പുറം ചൊറിയാന്‍ വരുമൊ..?

ഏ.ആര്‍. നജീം said...

അപ്പൂമാഷേ മബ്റൂഖ്....

ഒപ്പം അക്കാര്യം അറിയിച്ച അഗ്രുവിനും ഒരു സ്പെഷ്യല്‍ താങ്ക്സ്.. :)

നിരക്ഷരൻ said...

അപ്പൂന് അഭിനന്ദനങ്ങള്‍.

നന്ദി അഗ്രൂ..

chithrakaran ചിത്രകാരന്‍ said...

അപ്പു അര്‍ഹിക്കുന്ന അഭിനന്ദനം!
ഇനിയും ആയിരങ്ങള്‍ക്കും, ലക്ഷങ്ങള്‍ക്കും
ആദ്യാക്ഷരി വഴികാട്ടിയാകട്ടെ.
ചിത്രകാരന്റെ ആശംസകള്‍ !!!
നന്ദി അഗ്രജന്‍.