Wednesday, June 20, 2007

പിന്മൊഴിക്ക് നന്ദി



http://groups.google.com/group/blog4comments/web/null

ഇത്രയും കാലം പിന്മൊഴിയുടെ സേവനം ഉപയോഗപ്പെടുത്താന്‍ അവസരം തന്നതിന്,

ഏവൂരാനും അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു.

16 comments:

മുസ്തഫ|musthapha said...

ഇത്രയും കാലം പിന്മൊഴിയുടെ സേവനം ഉപയോഗപ്പെടുത്താന്‍ അവസരം തന്നതിന്, ഏവൂരാനും അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു.

അപ്പു ആദ്യാക്ഷരി said...

പിന്മൊഴി നിര്‍ത്തിയോ അഗ്രജാ.. എപ്പോള്‍?

മുസ്തഫ|musthapha said...

അപ്പു, നിറുത്തിയിട്ടില്ല... നിറുത്തുന്നു എന്ന്!

chithrakaran ചിത്രകാരന്‍ said...

പിമൊഴി ഇപ്പോള്‍ കാണാനാകുന്നില്ലല്ലോ !!

chithrakaran ചിത്രകാരന്‍ said...

ഇപ്പോള്‍ കണ്ടു . മറ്റൊരുവഴിയിലൂടെ പോയപ്പോള്‍. തനിമലയാളത്തില്‍ ലിങ്കു കാണാഞ്ഞാണ്‌ ഞാന്‍ വിഷമിച്ചത്‌.

G.MANU said...

nandi ente vaka koodi

ആവനാഴി said...

ഉപയോഗിക്കാന്‍ ഏറ്റവും എളുപ്പമായ ഒരു സ്ങ്കേതമായിട്ടാണ് പിന്മൊഴി എനിക്കനുഭവപ്പെട്ടിട്ടുള്ളത്.

അതിന്റെ ഉപ്ജ്ഞാതാക്കള്‍ അതടച്ചു പൂട്ടുകയാണെങ്കില്‍ അതവരുടെ ഇഷ്ടം.

അതല്ല, നിലനിര്‍ത്തുന്നുവെങ്കില്‍ വളരെ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഒരു സങ്കേതമാണത്.

kichu / കിച്ചു said...

ശരിക്കും സങ്കടംണ്ട്......

ഓരോ തീരുമാനങ്ങളു കണ്ട് വിഷമിക്കനല്ലേ പറ്റൂ.

ഈ കോലാഹലങ്ങളില്‍ നിന്ന് ആര് എന്തു നേടി???

കാത്തിരുന്നു കാണാം.

വിചാരം said...

അങ്ങനെ സംഭവിക്കുമോ അഗ്രജാ.. ഇല്ലാന്നാണെന്റെ വിശ്വാസം

അഞ്ചല്‍ക്കാരന്‍ said...

പിന്മൊഴി അടച്ചു പൂട്ടാന്‍ കൊട്ടേഷന്‍ എടുത്തവര്‍ അത് ഭംഗിയായി നിര്‍വഹിച്ചു. ഈ പോസ്റ്റിടുമ്പോള്‍ അഗ്രജന് അനുഭവപെട്ട ആ നനുത്ത നൊമ്പരം ബൂലോകത്തിന്റെ മൊത്തം നൊമ്പരമാണ്. ഇപ്പോള്‍ പിന്മൊഴിക്ക് നിരവീഴുന്നു. ചിലതിന് പകരമാകാന്‍ മറ്റൊന്നിനുമാവില്ലല്ലോ? പിന്മൊഴിക്ക് പകരം വന്നതൊന്നും പിന്മൊഴിയാകുന്നില്ല എന്നും ബൂലോകം മനസ്സിലാക്കുന്നു. ഓ “ബൂലോകം” അതും ഏകദേശം അവസാനിക്കുന്നുവെന്നു വേണം കരുതാന്‍.

അഗ്രജന്‍ ക്ലബ്ബിലിട്ട പോസ്റ്റിന് മേലെ ഞാന്‍ “പറയാതെ വയ്യ” ഇട്ടത് ഇത് മുന്നില്‍ കണ്ട് തന്നെയായിരുന്നു. അനാഥന്റെ എരിയുന്ന ചിതയുടെ അരികില്‍ ചിത കത്തിയമരുന്നതും കാത്ത് ആരും നില്‍ക്കാറില്ലല്ലോ? ക്ലബ്ബിന്റെ ചിത എരിഞ്ഞു തുടങ്ങി. ആരും കാവലില്ലാതെ അത് നീറിപുകയുന്നു. വാഴവെട്ടാന്‍ ഈ അവസരം ചിലര്‍ നന്നായി ഉപയോഗിക്കുന്നു. നടക്കട്ടെ....

ക്ലബ്ബ് ഒരു കൂട്ടായ്മയായിരുന്നു എന്റെ സങ്കല്‍പം ശരി തന്നെയായിരുന്നു എന്നാണ് ഞാനിപ്പോശും കരുതുന്നത്. “സാങ്കേതികത്വം” കൊണ്ട് അങ്ങിനെയല്ലയെന്ന് സമര്‍ത്ഥിക്കാന്‍ കഴിയുമായിരിക്കും. പക്ഷേ “ബൂലോകാ ക്ലബ്ബിന്” ഒരാത്മാവ് ഉണ്ടായിരുന്നു.

പിന്മൊഴിപോലൊന്നിന് ജന്മം കൊടുത്ത് ഈ “കൂട്ടായ്മക്ക്” കരുത്തേകിയ ഏവൂരാന് അഭിമാനിക്കാം. ഒപ്പം നന്ദിയും ഇങ്ങിനെയൊരു സാങ്കേതം കാല്‍കാശ് വരിപണമില്ലാതെ ഉപയോഗിക്കാന്‍ തന്നതിന്.

തനിമലയാളത്തില്‍ “പിന്മൊഴി” കാണുന്നില്ല. പൂട്ടിയിട്ടില്ലായെന്നും തോന്നുന്നു.

ദാണ്ടെ
ഇതിലേ പോയാല്‍ പിന്മൊഴിയിലെത്തുന്നുണ്ട്.

ഇട്ടിമാളു അഗ്നിമിത്ര said...

അപ്പൊ അങ്ങിനെ ആണല്ലെ.. ഒരു മരണം കൂടി.. എന്നാണാവോ അന്ത്യക്രിയ...സത്യം എനിക്ക് വല്ലാതെ വിഷമം തോന്നുന്നു.. എന്തിനാന്നു ചോദിച്ചാല്‍ അറിയില്ല... വെറുതെ .. എന്തിനെന്നറിയാത്ത ഒരു വിഷമം ..

ഞാന്‍ ഒരിക്കലും പോയിട്ടില്ലാത്ത കൊല്ലം തെങ്കാശി മീറ്റര്‍ ഗേജ് തീവണ്ടി മെയ് മാസത്തില്‍ ഓട്ടം നിര്‍ത്തിയെന്ന് പറഞ്ഞപ്പോള്‍ അന്നും ഞാന്‍ സങ്കടപ്പെട്ടു .. എന്തിനെന്നറിയാതെ.. അതിലെ സ്ഥിരം യാത്രക്കാരനായിരുന്ന എന്റെ സുഹൃത്തിനു പോലും തോന്നാത്ത വിഷമം എനിക്കെന്തിനെന്ന് എന്റെ കൂട്ടുകാരി കളിയാക്കി...

പക്ഷെ ഇവിടെ.. ഈ പിന്മൊഴിയില്‍ ഞാനും ഒരു യാത്രക്കാരിയായിരുന്നല്ലൊ...

അത്തിക്കുര്‍ശി said...

പിന്മൊഴി
പിന്‍ വിളി വിളിച്ചാലും
പിന്തിരിഞ്ഞു നോക്കാതെ
പിന്നിലേക്ക്‌..!

എന്നാലും..
നിന്റെ അവസാന ശ്വാസം വരെ ഞാനും കൂടെ ?

നന്ദി...
എല്ലാ പിന്മൊഴി പ്രവര്‍ത്തകര്‍ക്കും..
പിന്നെ,
പിന്മൊഴിയിലെ മൊഴികള്‍ക്ക്‌ മുമ്പെ 'തിരിപ്പന്‍' തിരുകിയവര്‍ക്കും..


പിന്മൊഴീെ..
നിന്നാസന്നമൃതിയില്‍ നിനക്കാത്മ ശാന്തി!

അഞ്ചല്‍ക്കാരന്‍ said...

പിന്മൊഴി നിലനിര്‍ത്താന്‍ നമ്മുക്കായിട്ടെന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?

salil | drishyan said...

:-(
:-(
:-(
:-(
:-(
:-(

പിന്മൊഴി നിലനിര്‍ത്താന്‍ ഏതെങ്കിലും തരത്തില്‍ എനിക്ക് സഹകരിക്കാനാവുമെങ്കില്‍ അറിയിക്കുക-ആരായാലും.

ദു:ഖത്തോടെ
ദൃശ്യന്‍

ആവനാഴി said...

ഉപയോഗിക്കാന്‍ എളുപ്പമായ സങ്കേതം എന്ന നിലയില്‍ പിമൊഴിയെ ഞാന്‍ വളരെ ഇഷ്ടപ്പെടുന്നു. അതു നില നിന്നു കാണണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"ജാതസ്യ ഹി ധ്രുവോ മൃത്യുഃ"
ജനിച്ചവന്‌ മറണം ഉറപ്പാണ്‌. അതിപ്പോള്‍ പിന്മൊഴിക്കും ബാധകമായി എന്നു മാത്രം .
"തസ്മാദപരിഹാര്യേര്‍ത്ഥേ
ന ത്വം ശോചിതുമര്‍ഹസി"

അതുകൊണ്ട്‌ പരിഹാരമില്ലാത്തതായ ഇക്കാര്യത്തില്‍ നിങ്ങള്‍ വിഷമിക്കേണ്ട എന്ന്‌

സ്വല്‍പം വിഷമത്തോടു കൂടി

ഏവൂരാനും അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു.

പണിക്കര്‍