Sunday, October 22, 2006

താപ്പാന

ഒറ്റയാനയെ തളച്ച വീരഗാഥ നാട്ടുകാര്‍ക്ക് വിവരിച്ചു കൊടുത്തു റപ്പായിമാപ്ല...!

‘...മ്മളൊരു നീളം കൂട്യേ കമ്പക്കയറെടുത്ത് ഒരറ്റം മരത്തീ‍ കെട്ടി. ബാക്കി ഒരുണ്ടപോലാക്കി ചുരുട്ടി ശര്‍ക്കര പൊതിഞ്ഞ് ആന വരണ വഴീല് വെച്ചിട്ട് പതുങ്ങി ഇരുന്നു. ശര്‍ക്കരുണ്ട കണ്ട ആനണ്ടാ വിട്വാ... അവനത് പുഷ്പം പോലെ അകത്താക്കി. കമ്പക്കയറാണ്... അത്ണ്ടാ ദഹിക്കണേ. അവന് തൊടങ്ങില്ലേ വിമ്മിഷ്ടോം വെപ്രാളോം. വിചാരിച്ച പോലെ അവന്‍ പിണ്ടമിട്ടു... മ്മള് പതുങ്ങി പതുങ്ങിച്ചെന്ന് പിണ്ടത്തീന്ന് കയറ് കൊടഞ്ഞെടുത്തു. അപ്രറത്ത് കണ്ട മരത്തിലങ്ങട്ട് കൂട്ടിക്കെട്ടി - പിന്നെണ്ടാ അവനെളകാന്‍ പറ്റണ്’.

റപ്പായിമാപ്ല പറഞ്ഞ് നിറുത്തി... നട്ടുകാര്‍ പരസ്പരമൊന്ന് നോക്കി.

തൊഴിയൂര്‍ക്കാര്‍ക്ക് റപ്പായിമാപ്ല അന്നുമുതല്‍ ‘താപ്പാന’ യായി.

21 comments:

അഗ്രജന്‍ said...

‘താപ്പാന’
ഒരു കുഞ്ഞു പോസ്റ്റ്!

ഇത്തിരിവെട്ടം|Ithiri said...

ഹ ഹ ഹ ... ഇത് കലക്കി ഗഡീ. പാവം ആന.

ഓ.ടോ : ആ തേങ്ങ ഇതാ തിരിച്ച് തന്നു. ഇനി ‘ച്ചു’ പറയരുത്.

Sul | സുല്‍ said...

അഗ്രജാ ജ്ജൊരു താപ്പാന തന്നെ.
നുണയന്‍.

വല്യമ്മായി said...

പെരുന്നാളായിട്ട് തേങ്ങക്കൊക്കെ നല്ല ചെലവ്,എന്നാലും ഈ നല്ല പോസ്റ്റിന് ഒരു തേങ്ങ വെറുതെയാവില്ല ഠേ ഠേ

വല്യമ്മായി said...

അയ്യോ,ഈ തേങ്ങയും പോയി,ഇനി ഞാന്‍ ഇവിടെ തേങ്ങയെറിയില്ല

കര്‍ണ്ണന്‍ said...

അയ്യോ ഞാന്‍ ജനിച്ച നാട്ടില്‍ പണ്ട് കാട്ടാന ശല്യം ഉണ്ടാവുമായിരുന്നു. അന്നേരം ആ കാട്ടാനകളെ ഓടിക്കാന്‍ വേണ്ടി തമാശ രീതിയില്‍ എല്ലാവരും തന്നെ പരസ്പരം പറഞ്ഞിരുന്ന കാര്യമായണിത്... അഗ്രജന്റെ കഥ വായിച്ചപ്പോഴാണ് ആ കാര്യമെല്ലാം ഓര്‍മ്മ വന്നത്.... നന്ദി അഗ്രജാ... എന്റെ ഓര്‍മ്മകളെ തിരിച്ചു തന്നതിന്.....

ഇടങ്ങള്‍|idangal said...

അഗ്രജാ,
ഇത് സൂപ്പര്‍,

രസകരമായി അവതരിപ്പിച്ചിരിക്കുന്നു,

-അബ്ദു-

കിച്ചു said...

ആനക്കഥ കൊള്ളാം... അഗ്രജാ... ആ കമ്പകയര്‍ കെട്ടിയ മരമേതാണെന്ന് ഒന്നു പറയോ....? വല്ല കമ്മ്യൂണിസ്റ്റ് അപ്പ വല്ലതുമാണോ എന്നറിയാനാ...:):)

പാര്‍വതി said...

രസിച്ചിരിക്കുന്നൂ...രസിച്ചിരിക്കുന്നൂ..

എന്താ കളി മാപ്ലേം പോക്കറും ഒക്കകൂടി അങ്ങ തകര്‍ക്കാണല്ലേ അരങ്ങ്..

രസിച്ചിരിക്കണൂ

-പാര്‍വതി.

അലിഫ് /alif said...

ജ്ജ് ആളൊരു താപ്പാന തന്നെ അഗ്രജാ, കുഞ്ഞ് പോസ്റ്റ് കലക്കന്‍. ആശംസകള്‍.

കുട്ടന്മേനൊന്‍::KM said...

താപ്പാന കിടിലന്‍.
അഗ്രജനും കുടുംബത്തിനും ഈദാശംസകള്‍

ദില്‍ബാസുരന്‍ said...

അഗ്രജേട്ടാ,
കൊള്ളാം. നന്നായിട്ടുണ്ട്.

വേണു venu said...

‘താപ്പാനമാപ്ല’ പുരാണം ഇഷ്ടപ്പെട്ടു.
ഈദാശംസകള്‍ .

അഗ്രജന്‍ said...

... ഈ വൈകിയ വേളയില്‍ എന്‍റെ വാക്കുകള്‍ ദീര്‍ഘിപ്പിക്കുന്നില്ല... വായിച്ചതിലും കമന്‍റിയതിലും വളരെ സന്തോഷം :).

ഇനി ഈദവധി (രണ്ട് ദിവസം) കഴിഞ്ഞ് കാണാം ‌(ഇന്‍ഷാ അള്ളാ).

ഇത്തിരി:
സുല്‍:
വല്യമ്മായി:
കര്‍ണ്ണന്‍:
ഇടങ്ങള്‍:
കിച്ചു:
പാര്‍വ്വതി:
ചെണ്ടക്കാരന്‍:
കുട്ടമ്മേനോന്‍:
ദില്‍ബു:
വേണു:

എല്ലാവര്‍ക്കും നന്ദി :)

എല്ലാ ബ്ലോഗ് കൂടപ്പിറപ്പുകള്‍ക്കും അഗ്രജന്‍റേയും കുടുംബത്തിന്‍റേയും സ്നേഹം നിറഞ്ഞ പെരുന്നാളാശംസകള്‍ :)

അവറാച്ചന്‍ said...

ഇതു ഞങ്ങള്‍ പാലാക്കാര്‍ പണ്ടേ പറയുന്ന കഥയാണ്.ഇതിന്റെകൂടെ ആനയുടെ കൊമ്പൂരിയ കഥകൂടിയുണ്ട്.

പുള്ളി said...

അഗ്രജാ, താപ്പാന കഥ കൊള്ളാം. പെരുന്നാളാശംസകള്‍
ഓ. ടോ. അവറാച്ചാ, നാടന്‍ കഥകള്‍ക്ക് കോപ്പീറൈറ്റൊന്നുമില്ലല്ലോ..

അഗ്രജന്‍ said...

അവറാച്ചാ: ശരിയായിരിക്കും... പക്ഷേ, ഞങ്ങടെ പഴയ തലമുറക്കാരെല്ലാം ചേര്‍ന്ന് നാട്ടിലെ ഒരു പാവത്തിന്‍റെ പേരില്‍ പാസ്സാക്കിയെടുത്തിട്ടുണ്ട് ഈ കഥ :))

പുള്ളി: നന്ദി... പെരുന്നാള്‍ ഉഷാറായിരുന്നു എന്ന് വിശ്വസിക്കുന്നു :)

ikkaas|ഇക്കാസ് said...

അഗ്രജാ, താപ്പാനമാപ്ല അടിപൊളി.
പിന്നെ ഈദ് അടിപൊളിയായി ആഘോഷിച്ചല്ലോ അല്ലേ?

അരീക്കോടന്‍ said...

റപ്പായി മാപ്പള്‍നെ ഇച്ച്‌ നല്ലോം പുട്ച്ചിട്ടോ....താപ്പനനെ നല്ലോം കെട്ടീട്ട്ല്ലേ...ഇച്ച്‌ പേടി ആവ്ണ്ട്‌..

അഗ്രജന്‍ said...

നന്ദി... ഇക്കാസ് :)
അല്‍ഹംദുലില്ലാ... ഈദ് നന്നായിരുന്നു.


ആബിദ്: വായിച്ചതില്‍ സന്തോഷം :)

മുരളി വാളൂര്‍ said...

അഗ്രേസരാ, താപ്പാന ഉഗ്രന്‍.....!!