Saturday, November 29, 2008

മാപ്പ്...!

നമ്മുടെ ഇന്ത്യയെ നശിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയവര്‍ക്കെതിരെ, പരിമിതമായ സന്നാഹങ്ങളും പരിമിതിയില്ലാത്ത രാജ്യസ്നേഹവും മാത്രം കൈമുതലാക്കി പടപൊരുതിയ, ജീവന്‍ കളഞ്ഞ ധീരജവാന്‍മാരെ... പിടിപ്പുകെട്ട കുറേ ഭരണാധികാരികളെ പടച്ച് വിടുന്നതിന്റെ നാണക്കേടില്‍ തലയുയര്‍ത്താനാവുന്നില്ലെങ്കിലും... ഞങ്ങള്‍ക്ക് വേണ്ടി പൊരുതിയ ധീരന്മാരെ, നിങ്ങളെയോര്‍ത്ത് ഞങ്ങള്‍ അഭിമാനം കൊള്ളുന്നു...

എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് ജീവന്‍ ബലി കഴിക്കേണ്ടി വന്നതെന്നതിനെ പറ്റി ഞങ്ങള്‍ ചര്‍ച്ചകളും അന്വേഷണങ്ങളും ആരംഭിച്ച് കഴിഞ്ഞു... പ്രഖ്യാപനങ്ങളും ആഹ്വാനങ്ങളും നടത്തിക്കഴിഞ്ഞു... അതിന്റെ ആലസ്യത്തില്‍ ഇനി ഞങ്ങള്‍ മയങ്ങിക്കോട്ടെ... വീണ്ടും നിങ്ങളുതിര്‍ക്കുന്ന വെടിയൊച്ചകളും ചിന്തുന്ന ചോരയുടെ നനവും ഞങ്ങളുടെ ഉറക്കത്തിന് ഭംഗം വരുത്തുന്നത് വരെ...

മാപ്പ്...!