Monday, December 17, 2007

എന്തുകൊണ്ട് പൂട്ടുന്നു!

ചുമ്മാ കേറി സന്തോഷിക്കേണ്ട, ഞാന്‍ ബ്ലോഗ് പൂട്ടുന്ന കാര്യമൊന്നുമല്ല :)

കുറച്ച് ദിവസങ്ങളായി വിചാരിക്കുന്നതാണെങ്കിലും പലപല തിരക്കുകള്‍ കാരണം പറ്റാതിരുന്നതാണ്.
ഇനിയും നീട്ടിവെച്ചാല്‍ കാണാന്‍ ബോറയിരിക്കും എന്നതിനാലാണ് അന്ന് തന്നെ അതിനായി ഇറങ്ങിത്തിരിച്ചത്.
അവിടെ എത്തിയപ്പോഴാണ് കട പൂട്ടിക്കിടക്കുന്നത് കണ്ടത്...!
ഇതെന്തു പറ്റി?

“മനീഷ് തുറന്നില്ലേ ഇതുവരെ...” അടുത്ത കടയില്‍ കയറി ചോദിച്ചു...
“അതിനിന്ന് ചൊവ്വാഴ്ചയല്ലേ...”
അപ്പോഴാണോര്‍ത്തത് ചൊവ്വാഴ്ച മുടക്കമാണെന്ന കാര്യം!

നമ്മുടെ നാട്ടില്‍ ഏറെക്കുറെ എല്ലാവരും ഞായറാഴ്ച മുടക്കമാവുമ്പോള്‍ ബാര്‍ബര്‍ ഷോപ്പുകള്‍ മാത്രം ചൊവ്വാഴ്ചകളിലാണ് പൂട്ടിയിടുന്നത്. അതിനെന്തെങ്കിലും പ്രത്യേക കാരണം കാണുമല്ലോ... ആരെങ്കിലും വെറുതെയങ്ങട്ട് പൂട്ടുമോ! ഇല്ല...

ഇതിന്‍റെ കാരണം പല ബാര്‍ബര്‍മാരോട് ചോദിച്ചു... അത് പണ്ട് മുതലേ അങ്ങനെ തന്നെ, അത് പോലെ ഞങ്ങളും തുടരുന്നു എന്ന രീതിയിലുള്ള മറുപടിയാണ് കിട്ടിയത്...!

പക്ഷെ എനിക്ക് തോന്നുന്നത്, കൂടുതല്‍ കസ്റ്റമേഴ്സിനെ കിട്ടാനുള്ള ഒരു ലക്ഷ്യത്തോട് കൂടിയായിരിക്കും അങ്ങിനെ ചെയ്യുന്നത് എന്നാണ്... ഞായറാഴ്ചകളില്‍ അവധിയുള്ള ബഹുഭൂരിപക്ഷത്തിനെ ലക്ഷ്യം വെച്ചായിരിക്കണം മറ്റൊരു അവധി ദിവസം ബാര്‍ബര്‍മാര്‍ തിരെഞ്ഞെടുത്തത്!

ഇനി അതിന് പിന്നില്‍ വല്ല കഥകളോ ഐതീഹ്യമോ ഉണ്ടോ ആവോ!

30 comments:

Appu Adyakshari said...

ഭയങ്കരാ... ബ്ലോഗ് പൂട്ടുന്നു എന്ന സന്തോഷത്തിലാണ് ഇങ്ങോട്ട് വന്നത്. മനുഷ്യരെ പറഞ്ഞു പറ്റിക്കുന്നോ?

അഭിലാഷങ്ങള്‍ said...

അപ്പൂ, എന്ത്?

അഗ്രജന്‍ ബ്ലോഗ് പൂട്ടുന്നൂന്ന് വിചാരിച്ചെന്നോ? അയ്യഡാ , അങ്ങിനെ ഇപ്പോ സമാധാനത്തോടെ ജീവിക്കേണ്ട.. ട്ടാ!

പിന്നെ, ചൊവ്വാഴ്ചത്തെ കാര്യമല്ലേ അഗ്രജാ?

അതെനിക്കറിയാം, നേരെ ചൊവ്വേ നടക്കാത്ത (അഗ്രജനെ പോലുള്ള എന്ന് ഞാന്‍ പറഞ്ഞേ ഇല്ല എന്ന് പ്രത്യേകം നോട്ട് ചെയ്യൂ..) ആളുകള്‍ മുടിമുറിക്കാന്‍ വരിക സാധാരണ ചൊവ്വാഴ്ചകളിലായതിനാലാവാം..! അല്ലേലും, പണ്ടേ ഈ ‘ചൊവ്വ’ , ‘വെള്ളി’ എന്നീ ദിവസങ്ങള്‍ തലയ്ക്കകത്തും പുറത്തും പ്രശ്നം സൃഷ്ടിക്കാറുണ്ട്. (എന്റെ അനുഭവം എന്ന് ഞാന്‍ പറഞ്ഞില്ല എന്ന് പിന്നേം പ്രത്യേകം നോട്ട് ചെയ്യൂ..)

ശ്ശൊ.. എന്റെ ഒരൊ കണ്ടുപിടുത്തങ്ങള്‍...

-അഭിലാഷ്

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: വേറൊരു ദിവസവും കിട്ടീലെ മുടിവെട്ടിക്കാനിറങ്ങാന്‍?

Ziya said...

ദൈവമേ,
ഇങ്ങേരെ പിടിച്ചു പൂട്ടാന്‍ ആരുമില്ലേ???

chithrakaran:ചിത്രകാരന്‍ said...

ക്ഷൌരം ചെയ്യാന്‍ ഏറ്റവും നല്ലദിവസമായി കണക്കാക്കുന്നത് ചൊവ്വാഴ്ച്ചയായിരിക്കണം. മറ്റൊരു ശുഭകാര്യത്തിനും കൊള്ളാത്ത ദിവസമായും ചൊവ്വാഴ്ച്ചക്ക് ദോഷമുണ്ടാകാം.
(പണ്ടത്തെ വിശ്വാസങ്ങളെ പരിശോധിക്കേണ്ടിവരും.)
പ്രമാണിമാരെ വീട്ടില്‍ ചെന്ന് ക്ഷൌരം ചെയ്തുകൊടുക്കുന്ന സംബ്രദായമായിരുന്നല്ലോ പണ്ടുണ്ടായിരുന്നത്. അതിനുള്ള തിരഞ്ഞെടുക്കപ്പെട്ട ദിവസമാകാം ചൊവ്വാഴ്ച്ച.

കുറുമാന്‍ said...

പൂട്ടിയത് തുറപ്പിക്കാനും, തുറപ്പിക്കുന്നത് പൂട്ടാനും ഇബടെ ആള്‍ക്കാരുണ്ട് ഭായ് ....അതിനാല്‍ അക്കാര്യം സ്വയം തീരുമാനിക്കല്ലെ :)

പിന്നെ ചൊവ്വാഴ്ച മുടിവെട്ട് മുടക്കം.......നോര്‍ത്ത് ഇന്ത്യയില്‍ ബാര്‍ബര്‍ഷാപ്പ് മുടക്കം മാത്രമല്ല, അന്നേ ദിവസം, ഇറച്ചി മീന്‍ തുടങ്ങിയ്‌വയൊന്നും കഴിക്കാന്‍ പാടില്ല എന്നൊരു വിശ്വാസത്തെ പിന്‍ തുടരുന്നവര്‍ ഒരുപാട് പേരുണ്ട്..

അന്ധവിശ്വാസം തന്നെയായിരിക്കണം മൂലഹേതു.

മുസാഫിര്‍ said...

ചൊവ്വ എന്നത് ഏട്ടയുടെ ദിവസമാണ്.ആയുധങ്ങള്‍ എടുത്ത് പെരുമാറാന്‍ നന്നല്ല.പലരുടേയും കഴുത്തില്‍ കത്തി വക്കുന്നതല്ലേ !എന്റെ സ്വന്തം തിയറിയാണേ !

( കരാമയില്‍ ഉള്ള ഒരു ബാര്‍ബറെ പണ്ട് മെഡിക്കലില്‍ എയിഡ്സ് ആണെന്നു കണ്ടതിനെ തുടര്‍ന്ന് നാട്ടില്‍ കയറ്റി വിട്ടതും അവിടെ സ്ഥിരമായി മുടി വെട്ടിച്ചിരുന്ന ഒരു കക്ഷി പേടിച്ച് മൂന്നു മാസത്തോളം മനസ്സുരുകി നടന്നതും ഓര്‍ക്കുന്നു.)

asdfasdf asfdasdf said...

ചൊവ്വാഴ്ച സാധാരണ ചാത്തനും(കുട്ടിച്ചാത്തനല്ല, പച്ചച്ചാത്തനുമല്ല) മറുതയും ഇറങ്ങുന്ന ദിവസമാണ്. ഇക്കണ്ട ബാര്‍ബര്‍മാരെല്ലാം നീട്ടിപ്പിടിച്ച കത്രികയുമായി നിന്നാല്‍ ചാത്തനും മറുതയ്ക്കും ചെത്തി നടക്കാന്‍ വിഷമമാണ്. അതുകൊണ്ട് ആള്‍ ഇന്‍ഡ്യാ ബാര്‍ബര്‍ യൂണിയന്‍ (aibu) എടുത്ത തീരുമാനമാണ് ചൊവ്വ മുടക്കം.
സംശയമൊക്കെ നീങ്ങിയില്ലേ ?
(ഓടോ : ഉണ്ടിരിക്കുന്ന ആര്‍ക്കോ മുടിവെട്ടാന്‍ തോന്നിയാല്‍ അത് ചൊവ്വാഴ്ച തന്നെ വേണമെന്ന് എന്താ ഇത്ര നിര്‍ബന്ധം ? ഞാന്‍ ലീവിലാ. :) )

ശ്രീ said...

അഗ്രജേട്ടന്‍‌ പറഞ്ഞതു പോലെ ഞായറാഴ്ച പോലുള്ള അവധി ദിവസങ്ങളില്‍‌ കൂടുതല്‍‌ കസ്റ്റമേഴ്സിനെ കിട്ടുമല്ലോ എന്നുള്ളതു കൊണ്ട് ചൊവ്വ ആക്കിയതാകണം.

:)

Mubarak Merchant said...

ഇതിന്‍റെ കാരണം പല ബാര്‍ബര്‍മാരോട് ചോദിച്ചു... അത് പണ്ട് മുതലേ അങ്ങനെ തന്നെ, അത് പോലെ ഞങ്ങളും തുടരുന്നു എന്ന രീതിയിലുള്ള മറുപടിയാണ് കിട്ടിയത്...!
സിയയോട് ചോദിച്ചാപ്പോരായിരുന്നോ മുസ്തഫാക്കാ? കറക്റ്റ് മറുപടി തരുമായിരുന്നല്ലോ :)

krish | കൃഷ് said...

ചൊവ്വാഴ്ചകളില്‍ ബാര്‍ബര്‍ ഷാപ്പ് മിക്കയിടങ്ങളിലും മുടക്കമാണ്. പിന്നെ, ശനിയാഴ്ച ചിലര്‍ മുടിവെട്ടിക്കാറില്ല. എന്താന്നറിയില്ല.

Areekkodan | അരീക്കോടന്‍ said...

ഇതെന്താ കഥ ???

Rasheed Chalil said...

അഗ്രജാ നിനക്ക് ഇനി അന്നും ജോലി ചെയ്യണോ.... ?

ഓടോ:
ഞാന്‍ ഓടി ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു

സുല്‍ |Sul said...

ബൂലോഗത്തെ ആദ്യത്തെ മുടിവെട്ടുകാരന്‍ ഒരു ചൊവ്വാദോഷക്കാരനായിരുന്നു. കൂടാതെ അയാള്‍ ഒരു മലയാളി കൂടിയായിരുന്നു. ചൊവ്വാഴ്ച മുടിവെട്ടിയിട്ട് ചൊവ്വാവുന്നില്ലെന്ന് അണ്ടനും അടകോടനും ഒപ്പം ഒപ്പത്തിനൊപ്പം പറയാന്‍ തുടങ്ങിയപ്പോള്‍, മുടിവെട്ടി മുടിയാതിരിക്കാനായി ചൊവ്വാഴ്ച മുടിവെട്ടിനവധി കൊടുത്തു. തുടര്‍ന്നു വന്ന ‘ബാര്‍ബാര്‍മാര്‍’ അതു ബറാബറ് കൊണ്ടു നടന്നു.

അറിയിപ്പ്:
അഭിലാഷിനു പെണ്ണുതിരയുന്നു. പെണ്ണ് ചൊവ്വാ ദോഷക്കാരിയാവരുത്. മാത്രമല്ല ‘വെള്ളി‘ ദോഷവും പാടില്ല. സ്വര്‍ണ്ണം തന്നെ വേണമത്രേ :)

-സുല്‍

Ziya said...

പ്രിയ ഇക്കാസ്,
നാക്ക് വാടകക്ക് കൊടുക്കരുത്.
താങ്കള്‍ക്ക് ചൊവ്വാഴ്‌ച അസൌകര്യമുണ്ടെങ്കില്‍ അത് സ്വയം പറയുന്നതല്ലേ നല്ലത് :)
നന്ദി നമസ്കാരം :)

Ziya said...
This comment has been removed by the author.
മുസ്തഫ|musthapha said...

ഇത്തിരിവെട്ടം said...
അഗ്രജാ നിനക്ക് ഇനി അന്നും ജോലി ചെയ്യണോ.... ?

ആയ്..., താന്‍ ചൂണ്ടാവേണ്ടിഷ്ടോ... ഞാന്‍ നിന്നെ നിര്‍ബ്ബന്ധിച്ചൊന്നുമില്ലല്ലോ... ഞാനൊരു സംശയം ഉന്നയിച്ചതല്ലേ... നീ ജോലി ചെയ്യേണ്ടാന്നേയ്... :)

അഭിലാഷങ്ങള്‍ said...

ഒരു ഓഫ്:

സുല്ലേ... നാളെ ചൊവ്വാഴ്ച ആയത് കൊണ്ട് ഇന്ന് ഒന്നും പറയുന്നില്ല. പിന്നെ കണ്ടോളാം കേട്ടോ! ഇവിടെയൊക്കെ കാണുമല്ലോ അല്ലേ?

:-) അഗ്രജാ ഓഫിന് മാപ്പ്!

(ഇന്ത്യയുടെ മാപ്പും,കുന്നംകുളം ഉള്ള വേള്‍ഡ് മാപ്പും)

ഉപാസന || Upasana said...

നസറുദ്ദീനോട് ചോദീര്
:)
ഉപാസന

മൂര്‍ത്തി said...

ട്രേഡ് സീക്രട്ടൊന്നും ആരും പറഞ്ഞുതരില്ല...:)

Ralminov റാല്‍മിനോവ് said...

ഞങ്ങളുടെ നാട്ടില്‍ ചൊവ്വാഴ്ച ക്ഷുരകന്മാര്‍ വീട്ടില്‍ വന്നു് ക്ഷൌരം ചെയ്തു് തരും. കട അവധി തന്നെ.

പ്രയാസി said...

കൊള്ളാം നല്ല വെടിക്കാരന്‍.. (കൊള്ളേണ്ടിടത്തു കൊണ്ടാല്‍)

അല്ല.. തെറ്റിയതാണേ നല്ല വടിക്കാരന്‍..:)

വേണു venu said...

സുല്ലിന്‍റെ കമന്‍റ് രസിപ്പിച്ചു.
കുറുമാനേ ഇപ്പോള്‍‍ നോര്‍ത്തില്‍‍ ചൊവ്വയും കട അടവില്ല.പൌവ്വര്‍‍ കട്ട് അവര്‍ക്കു് ചൊവ്വാ കട്ട്(അവധി), നിര്‍ത്താന്‍ പ്രേരിപ്പിച്ചു എന്ന് തോന്നുന്നു.
അല്ല അഗ്രജന്‍ ഭായീ ഈ താക്കോല് നാട്ടില്‍‍ വച്ച് മറന്നതാണോ.?

ഏ.ആര്‍. നജീം said...

ഓഹോ 23 കമന്റ് .!

ഇപ്പോ ഒരുകാര്യം മനസിലായി ആനകമ്പക്കാര്‍ കൂടുന്നിടത്തെ പ്രധാന ചര്‍ച്ച ആനക്കാര്യം ആയിരിക്കും എന്നുള്ളത് കറക്‌ട് ആണ്..

ഇനി ഇതിന്റെ പിന്നിലെ രഹസ്യം, അതൊന്നും ഓര്‍ത്ത് ഞാന്‍ വറീഡ് ആകാറില്ല കാരണം ചൊവ്വാഴ്ചയും പലയിടത്തും എമെര്‍ജന്‍സി സര്‍‌വീസ് ഇപ്പോള്‍ ആവശ്യത്തിനുണ്ട്. ചാര്‍ജ്ജ് അല്പം കൂടും എന്നെയുള്ളൂ.

മാന നഷ്ടത്തിന് കേസ്സു കൊടുക്കാന്‍ വല്ല പ്ലാനും ഉണ്ടെങ്കില്‍ പറയണേ..ഒന്ന് ഓടാനാ...

ദിലീപ് വിശ്വനാഥ് said...

ബ്ലോഗ് പൂട്ടുന്നില്ല എന്നറിഞ്ഞതില്‍ സന്തോഷം.
പിന്നെ, എന്തുകൊണ്ട് പൂട്ടുന്നു എന്നു ചോദിച്ചാല്‍ അതിനു ഉത്തരം തരാ‍ന്‍ ഇവിടെ ഒരുപാട് പേര്‍ ഉണ്ടല്ലോ.

നവരുചിയന്‍ said...

മുടിവെട്ട്‌ ഹ : ചൊവ്വ ഹ: വേണ്ട ഹ: ന ഹ : .. എന്നാണല്ലോ ... ചൊവ്വ വേദത്തില്‍ പറഞ്ഞിരികുന്നത് ... അത് കൊണ്ടു ആയിരിക്കും

വിചാരം said...

Test-6

ഇടിവാള്‍ said...
This comment has been removed by the author.
ഇടിവാള്‍ said...

അഗ്രജാ , സത്യം പറയട്ടേ, ങ്ങളു ബ്ലോഗു പൂട്ടീന്ന സന്തോഷത്തിലാ ഞാണ്‍ ഓടി വന്നത് ..ശ്ശേ നിരാശയായി ;)

ഇനി ചൊവ്വാഴ്ച ബാര്‍ബര്‍ ഷാപ്പ് പൂട്ടുന്നതിന്റെ പിന്നില്‍ ഒരു വല്യ കഥയുണ്ട്. ഞാന്‍ പറഞ്ഞു തരാം ആ രഹസ്യം. (ആരോടും പറയരുത് ട്ടാ..)

എന്റെ മുത്തച്ഛന്‍ നാട്ടിലെ ഒരു പേരുകേട്ട മന്ത്രവാദിയായിരുന്നു. ചൊവ്വാഴചയൊഴിക ബാക്കി ദിവസങ്ങളിലെല്ലാം പുള്ളീ ബിസിയായിരിക്കും.അ9പൂജ/മന്ത്രവാദം എറ്റ്സിറ്റ്രാ)

അന്നാട്ടിലെ ബാര്‍ബര്‍ വാസു ഞങ്ങടെവീട്ടില്‍ വന്നു മുറ്റത്തിരുത്തിയാണു മുത്തച്ഛന്റെ ക്ഷൌരം ചെയ്യാറ്‌. ചൊവ്വാഴച ദിവസമേ വരാവൂ എന്നു വാസുവിനെ താക്കീതു നല്‍കിയിട്ടുണ്‍ മുത്തച്ഛന്‍.. അല്ലെങ്കില്‍ ബാര്‍ബറെ ശപിച്ച് തവളയാക്കും എന്നായിരുന്നു ഭീഷണി...

ഇതു കേട്ടു പേടിച്ച വാസു, എല്ലാ ചൊവ്വാഴ്ചയും കട പൂട്ടി വരാറുണ്ട്,

പിന്നെ വാസുവിന്റെ കടയോടു ചേര്‍ന്ന്ന് മണി എന്നൊരു വിദ്വാന്‍ ഗോമ്പറ്റീഷനായി ഒരു ബാര്‍ബര്‍ ഷാപു കൂടു തുടങ്ങി... വാസുവിന്റെ സിസ്റ്റം പിന്‍ തുടര്‍ന്നു, മണിയും ചൊവ്വാഴ്ച കടമുടക്കമാക്കി..

വൈകാതെ കുമാരനും മറ്റൊരു ബാര്‍ബര്‍ ഷാപ്പു തുടങ്ങി.. അതും ചൊവ്വാഴ്ച മുടക്കമാക്കി.. പിന്നെ കേരളാ ബാര്‍ബര്‍ അസ്സോസിയേഷന്‍ ആ സിസ്റ്റം അങ്ങു പിന്‍ തുടന്നു പോന്നു.. സിമ്പിള്‍!


എന്തു പറയാനാ.. ഇത്രേമ്ം ബാര്‍ ബാര്‍ ഷാപ്പുണ്ടായിട്ടു പോലും, വെങ്കിടങ്ങില്‍ ഒരു ബാര്‍ ഇല്ല എന്നത് അപലപനീയം തന്നെ.

ഒന്നു മിനുങ്ങണമെങ്കില്‍ മ്മടെ കുട്ടമേനന്റെ നാടായ പാവര്‍ട്ടീല്‍ പോണം.. എന്താ പാവര്‍ട്ടിക്കാരുടെ ഒരു അഹങ്കാരം!!!

ഓടോ:: സിണറായ് വിജയന്റെ കമന്റ് കലക്കി.. പിക്കാസേ.. നാവ് വാടകക്ക് മണിക്കൂറിനെന്നാ വെല ??? ഒരുത്തനെ നല്ല കല്ലന്‍ തെറീ വിളിക്കാനായിരുന്നു ഹിഹി ;)

വിചാരം said...

അഗ്രുവേ.. നിനക്കിപ്പോഴും അറിയില്ലേ എന്തുകൊണ്ടാ പൂട്ടുന്നത് എന്ന് .. ഡാ താക്കോലും പൂട്ടും കൊണ്ട് അല്ലാതെന്ത് കൊണ്ട് പൂട്ടാനാ ..
ഞാന്‍ ഈ നാട്ടുക്കാരന്‍ അല്ലേ.. അല്ല (നിനക്ക് ഞാന്‍ അജിയുടെ പോസ്റ്റില്‍ വെച്ചിട്ടുണ്ട് പോയി എടുത്തോടാ..)