Monday, August 18, 2008

പുരോഗതി

കുഞ്ഞീവിയും ചിരുതയും
എന്നും വഴക്കായിരുന്നു
പശു വിളവ് കടിച്ചാല്‍‍
‍കോഴി നെല്ല് തിന്നാല്‍...

എങ്കിലും,
പിണക്കത്തേക്കാള്‍ വേഗം
ഇണങ്ങുമായിരുന്നു
ആപത്ത് വന്നാല്‍
ഓടിയെത്തുമായിരുന്നു...

ഇന്ന് പിണങ്ങാറില്ല
പശു മതില്‍ പൊളിക്കാറില്ലത്രേ
കോഴിക്ക് തിന്നാന്‍ നെല്ലില്ല പോലും
വയ്യാത്ത വിവരം-
വല്ലോരും പറഞ്ഞറിഞ്ഞാലായി!


അടച്ചിട്ട പരീക്ഷണ ബ്ലോഗില്‍ നിന്നും മറ്റൊരെണ്ണം കൂടി

17 comments:

അഗ്രജന്‍ said...

മുന്‍പ് അഭിപ്രായം അറിയിച്ചവര്‍

തറവാടി said...
അര്‍ത്ഥമുള്ള വരികള്‍ :)
June 7, 2007 2:15 AM

വല്യമ്മായി said...
സത്യം
June 7, 2007 2:33 AM

പുട്ടാലു said...
കുഞ്ഞീബിയുടെ നാക്കിനും
ചിരുതയുടെ വാക്കിനും എന്തു പറ്റി മച്ചാ
പരാതി പറഞ്ഞ്‌ പറഞ്ഞ്‌
ഇപ്പ ഒന്നുല്ലാണ്ടായി
പകവാനേ ഇതു കൊള്ളാലോ
ഫ്രണ്ടേ
ഇതെന്തര്‌ പുരോഗതി
നാട്ടുകാരാട്‌ ചോദീര്‌ ല്ലേ
June 8, 2007 6:11 AM

ഉറുമ്പ്‌ /ANT said...
കര്‍ത്താവിന്റെ മനസ്സില്‍ തോന്നുന്ന വികാരം അനുവാചകരിലേക്കു‍‍ പകര്‍ന്നു നല്‍കുക എന്നതാണ് ഏതു കലാരൂപത്തിന്റെയും ലക്ഷ്യം. ആ അര്‍ഥത്തില്‍ ഈ കവിത ലക്ഷ്യം കാണുന്നു. അത്യധുനികന്മാരുടേതുപോലെ വാക്കുകള്‍കൊണ്ടു കസര്‍ത്തു കാണിക്കുന്നില്ല.
ആശയ സമ്പുഷ്ടവും സംവേദനക്ഷമവുമായ ഒരു നല്ല രചന.
July 22, 2007 1:42 PM

പ്രിയ ഉണ്ണികൃഷ്ണന്‍ said...
നല്ല ആശയം

ഭാവുകങ്ങള്‍
January 4, 2008 10:39 AM

ഗോപന്‍ said...
വളരെ നല്ല വരികള്‍
January 4, 2008 5:15 PM

Friendz4ever // സജി.!! said...
നന്നായിരിക്കുന്നൂ.!!
January 5, 2008 12:04 AM

akberbooks said...

കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com

ബൈജു സുല്‍ത്താന്‍ said...

പിണക്കത്തേക്കാള്‍ വേഗം ഇണങ്ങുമായിരുന്നു...മനസ്സുകളുടെ വലുപ്പം..

അല്ഫോന്‍സക്കുട്ടി said...

അത് അന്തക്കാലം, ഇത് ഇന്തക്കാലം. അല്ലാതെന്തു പറയാന്‍

കാവലാന്‍ said...

"പശു മതില്‍ പൊളിക്കാറില്ലത്രേ"

അഗ്രജാ ഈയൊരൊറ്റ വരി എല്ലാം പറയുന്നു എല്ലാം.

കാലം പോയി അഗ്രജാ ശരിക്കും പോയി, ഇങ്ങനെ ചില വരികള്‍ കാണുമ്പോള്‍ വീണ്ടും ഓര്‍മ്മകള്‍ നിലയ്ക്കാത്ത അല പോലെ വരുന്നു.

തമനു said...

അഗ്രജാ ....
:)

കൊള്ളാലോ ഈ കവിത.

[Shaf] said...

പിണക്കത്തേക്കാള്‍ വേഗം ഇണങ്ങുമായിരുന്നു...മനസ്സുകളുടെ വലുപ്പം..

NITHYAN said...

ഒരു കടല്‍ കൈക്കുമ്പിളിലൊതുക്കാവുന്ന വാക്കുകളുടെ ടെക്‌നിക്‌ മനോഹരം

Sharu.... said...

നല്ല വരികള്‍... :)

Sharu.... said...

നല്ല വരികള്‍... :)

കുഞ്ഞന്‍ said...

കോഴീം പശൂം ണ്ടൊപ്പെ..?

ചെറുതും ലളിതവും എന്നാല്‍ കൂടുതല്‍ അര്‍ത്ഥവും ആഴവും ഉള്ളത്.

നന്ദകുമാര്‍ said...

ഇതാണു പുരോഗതി !! അധോഗതിയാണെന്നു തിരിച്ചറിയാത്ത പുരോഗതി :)

മുസാഫിര്‍ said...

സത്യം ! പല്ലി ചിലച്ചു. അയ്യൊ അല്ല അത് പല്ലീടെ ശബ്ദത്തിലുള്ള കോളിങ്ങ് ബെല്ലായിരുന്നു.ചുവരില്‍ അക്രിലിക് പെയിന്റടിച്ച് ജനലില്‍ നെറ്റും ഇട്ടപ്പോള്‍ പല്ലിയും വരണില്ല.

ശ്രീ said...

അഗ്രജേട്ടാ...

ഇഷ്ടായീട്ടൊ... ചിന്തിപ്പിയ്ക്കുന്ന വരികള്‍

നിഷ്ക്കളങ്കന്‍ said...

ന‌ന്നായി അഗ്രജാ :(

മാണിക്യം said...

ഇന്നത്തെ പശു കാലിതീറ്റയാതിന്നുന്നേ
ബ്രോയിലറ് ചിക്കന്‍ ഒരു മാസം കൊണ്ട് ഒരുകിലൊ എത്തണം ..അപ്പോ
നെല്ല് തിന്നു വളരാന്‍ എപ്പൊ നെരം ?

മക്കളുടെ ഫ്ലാറ്റില്‍ പൂട്ടിയിട്ട് വളത്തുന്ന
ചിരുതയ്ക്ക് കുഞ്ഞീവിയെ കാണാന്‍
ഇപ്പോ വിസാ വേണം പോല്‍
ഒന്നു വഴക്കു പിടിക്കാന്‍ കൊതിയാത്രേ!!

പിങ്കി said...

ആശയ ഗംഭീരം... ഇഷ്ട്ടായി.. :):):)