Thursday, July 26, 2007

അസ്തമയം!

ചിലപ്പോള്‍
നിലനിന്ന സമയമത്രയും
വെളിച്ചമേകി
അവസാന നിമിഷങ്ങള്‍‍
ചായക്കൂട്ടൊരുക്കി
സുന്ദരമായ മരണം.

ചിലപ്പോള്‍
വെട്ടം വിതറാനാവാതെ
മേഘങ്ങളൊരുക്കിയ
കെണിയില്‍ കുടുങ്ങി
അരണ്ട വെളിച്ചമായൊടുങ്ങും.

ചിലപ്പോള്‍
കാറും കോളും നിഷ്പ്രഭമാക്കിയ
വെളിച്ചത്തെയോര്‍ത്ത്
ആരുമറിയാതെ ചക്രവാളത്തിലേക്കൂളിയിടും
മറ്റൊരു ലോകത്തേക്ക് ...

17 comments:

അഗ്രജന്‍ said...

“അസ്തമയം“

പുതിയ ഒരെണ്ണം!

സഹിക്കുക! സഹകരിക്കുക!

പൊതുവാള് said...

സഹിക്കുക തന്നെ അല്ലാതിപ്പൊ എന്താ ചെയ്ക?:)
ഇതാ തേങ്ങ എന്റെ വക.....

ഒരു രാത്രിക്കു ശേഷം പൂര്‍വാധികം ശോഭയോടെ തിരിച്ചു വരട്ടെ.....

ഇത്തിരിവെട്ടം said...

ഒരു യാത്രപറയലിന്റെ ഭാവഭേദങ്ങള്‍... അഗ്രുവേ സഹിച്ചു... സഹകരിച്ചു.

ഇക്കു said...

അഗ്രുവേ..നന്നായിട്ടുണ്ട്ട്ടാ‍..

മഴത്തുള്ളി said...

അഗ്രജാ,

അസ്തമയത്തേക്കുറിച്ചുള്ള കവിത കൊള്ളാം.

ഇനി ഉദയം ആയിരിക്കും അടുത്തത് അല്ലേ ;)

പോരട്ടങ്ങനെ പോരട്ടെ........

അപ്പു said...

അഗ്രജാ സഹിച്ചൂ.....
ഇക്കഴിഞ്ഞ ഫോട്ടോഗ്രാഫി മത്സരത്തിലെ ഫോട്ടോകളെല്ലാം കൂടി കണ്ടു കഴിഞ്ഞ്, ബോസില്ലാ‍ത്ത തക്കം നോക്കി തട്ടിക്കൂട്ടിയതല്ലേ ഈ അസ്തമയ കവിത. പിന്നല്ല!!

ikkaas|ഇക്കാസ് said...

ഉവ്വ. ഇക്കണക്കിനു പോയാല്‍ ഒരുപാട് സഹകരിക്കും. ആഴ്ചക്കുറിപ്പിന് ഉള്ള കമന്റ് കൂടി ഇല്ലാണ്ടാക്കല്ലെ അഗ്രുമാമാ.

SAJAN | സാജന്‍ said...

അഗ്രജാ, നന്നായി.. സിമ്പിള്‍ ആയത് കൊണ്ടാവാം എനിക്കും മനസ്സിലായി..:)

::സിയ↔Ziya said...

കവിത നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍!
ഇമ്പ്രൂവ്‌‌മെന്റിനായി സുന്ദരമായ ബിംബ കല്‍പ്പനകള്‍ തരാം.
ഉദാ:-(അവസാന നിമിഷങ്ങള്‍‍
ചായക്കൂട്ടൊരുക്കി
സുന്ദരമായ മരണം)
പകലോളം പണിയെടുത്ത്
ചോര ഛര്‍ദ്ദിച്ചര്‍ക്കന്‍
ചക്രവാളം ചോരക്കളമാക്കി
ഒരു ചുമയില്‍ കുരുങ്ങിയ മരണം.
-മെയിലയക്കുമല്ലോ?

ശ്രീ said...

അസ്തമയം നന്നായി
:)

chithrakaran ചിത്രകാരന്‍ said...

അഗ്രജന്‍,
നല്ലത്‌.
സൂര്യനാണെന്നു പറഞ്ഞിട്ടെന്താകാര്യം... പലപ്പോഴും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല.
എല്ലാം ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ !!!

പുള്ളി said...

അഗ്രജാ, ഇഷ്ടപ്പെട്ടു.
ചക്രവാളചിത്രങ്ങളില്‍ കുറച്ചധികം നോക്കിയിരുന്നുവല്ലേ? ഏതായാലും റ്റെക്നിക്കാലിറ്റി ഒഴിവാക്കി ചിത്രങ്ങളിലെ കവിതകാണാന്‍ കഴിഞ്ഞത് ഭാഗ്യമായികരുതിക്കോളൂ...

Labels: മര്‍മ്മം, പോത്ത്, അടി

കൃഷ്‌ | krish said...

“...ആരുമറിയാതെ ചക്രവാളത്തിലേക്കൂളിയിടും..”
നാളെ വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ.

പ്രതീക്ഷകള്‍ മങ്ങാതിരിക്കട്ടെ.

സാല്‍ജോҐsaljo said...

മറ്റൊരസ്തമയംവരെ പ്രതീക്ഷകള്‍ കൊണ്ടുപോകാം...കൊള്ളാം.

അഗ്രജന്‍ said...

പൊതുവാള്:
ഇത്തിരിവെട്ടം:
ഇക്കു:
മഴത്തുള്ളി:
അപ്പു:
ikkaas|ഇക്കാസ്:
SAJAN | സാജന്‍:
::സിയ↔Ziya:
ശ്രീ:
chithrakaran ചിത്രകാരന്‍:
പുള്ളി:
കൃഷ്‌ | krish:
സാല്‍ജോҐsaljo:

ഈ വരികള്‍ എഴുതുമ്പോള്‍ എന്‍റെ മനസ്സില്‍ സൂര്യന്‍ ഒരു പ്രതീകം മാത്രമായിരുന്നു... വിജയിച്ചും ജയപരാജയങ്ങളിലൂടേയും അമ്പേ പരാജയമടഞ്ഞും കടന്ന് പോകുന്ന മനുഷ്യജീവിതങ്ങളെ ആണ് ഉദ്ദേശിച്ചിരുന്നത്... അത് വായനക്കാര്‍ക്ക് മനസ്സിലായെങ്കില്‍ എന്‍റെ വിജയവും മനസ്സിലാവാതെ പോയെങ്കില്‍ അതെന്‍റെ പരിപൂര്‍ണ്ണ പരാജയവും :)

വായിച്ച് അഭിപ്രായങ്ങള്‍ പങ്ക് വെച്ച എല്ലാവര്‍ക്കും സ്നേഹത്തോടെ നന്ദി അറിയിക്കട്ടെ :)

Sul | സുല്‍ said...

അഗ്രജാ
കവിത നന്നായിരിക്കുന്നു.
“ഈ വരികള്‍ എഴുതുമ്പോള്‍ എന്‍റെ മനസ്സില്‍ സൂര്യന്‍ ഒരു പ്രതീകം മാത്രമായിരുന്നു... വിജയിച്ചും ജയപരാജയങ്ങളിലൂടേയും അമ്പേ പരാജയമടഞ്ഞും കടന്ന് പോകുന്ന മനുഷ്യജീവിതങ്ങളെ ആണ് ഉദ്ദേശിച്ചിരുന്നത്...“ ഇതു പറയുന്നിടത്ത് കവി മരിക്കുന്നു. :(

-സുല്‍

വല്യമ്മായി said...

കവിതയും ആശയവും നന്നായി.ചിലപ്പോള്‍ എന്ന് ഇത്രയധികം വേണമായിരുന്നോ.

സുല്ലിന്റെ അഭിപ്രായം ഞാനും ശരി വെക്കുന്നു.കവി ഉദ്ദേശിച്ചതിനേക്കാള്‍ അര്‍ത്ഥതലങ്ങള്‍ കണ്ടെത്താനുള്ള ആസ്വാദകന്റെ സ്വാതന്ത്ര്യം വിട്ടു തരിക.