Saturday, October 07, 2006

അയാള്‍ ചിരിച്ചതെന്തിന്?

ദുബായിലെ ബനിയാസ് സ്ക്വയറില്‍ നിന്നും ഷര്‍ജയിലേക്കുള്ള ബസ്സിനുള്ള നീണ്ട ക്യൂ...
ഇന്നാട്ടില്‍ ബ്ലാക്കില്‍ ടിക്കറ്റൊന്നും കിട്ടാത്തത് കൊണ്ടെല്ലാവരും ക്യൂവില്‍ കുഞ്ഞാടുകളായി...

ഇപ്പോ കയറ്റാം എന്ന് കൊതിപ്പിച്ചു വന്നൊരു മിനിബസ്സ് ആളെയിറക്കി ഓടിച്ചു പോയി...
അതിന്‍റെ അടുത്ത ട്രിപ്പ് ഫുജൈറയ്ക്കാണു പോലും.

ക്യൂവില്‍ നിന്നും സിഗരറ്റ് പുകച്ചു വിട്ടിരുന്നൊരു പാവത്തിനോട് മാറി നില്‍ക്കാന്‍ പറഞ്ഞ് ഞാന്‍ മിടുക്കനായി.
അപ്പുറത്ത് നിന്ന് വലിക്കുന്ന തടിയനായ നൈജീരിയക്കാരന്‍റെ പുകച്ചുരുളുകള്‍ എന്നിലേക്കെത്തുന്നില്ല എന്നെന്നെ സ്വയം ആശ്വസിപ്പിച്ചു.

കുറേ നേരത്തെ കാത്തുനില്പിനു ശേഷം വന്ന മിനി ബസ്സില്‍ അനുസരണയോടെ ടിക്കറ്റെടുത്തു കയറിയിരുന്നു.
എന്‍റെ ഇടത് ഭാഗത്തൊരു പഠാണിയും വലതു ഭാഗത്തൊരു സര്‍ദാര്‍ജിയുമിരുന്നു... ആനന്ദലബ്ധിക്കിനിയെന്തു വേണം.

സിറ്റിസെന്‍ററിന്‍റെ സിഗ്നല്‍ കഴിഞ്ഞതും വണ്ടികളെല്ലാം ‘ഒച്ചി’ന് പഠിക്കാന്‍ തുടങ്ങി.
ബ്ലോഗിലിടേണ്ട അടുത്ത പോസ്റ്റിനെ പറ്റി ചിന്തിച്ചു ചിന്തിച്ചു ഞാനെപ്പോഴോ മയങ്ങിപ്പോയി...!

ആരുടേയോ പൊട്ടിച്ചിരിയാണെന്നെ ഉറക്കത്തില്‍ നിന്നുമുണര്‍ത്തിയത്...
എന്‍റെ തൊട്ടു മുന്നിലത്തേതിനു മുന്നിലെ സീറ്റില്‍ നിന്നാണാ ചിരി വരുന്നത്.
എല്ലാവരും അയാളെതന്നെയാണ് ശ്രദ്ധിക്കുന്നത്... പക്ഷേ, അയാളിതൊന്നും അറിഞ്ഞ മട്ടില്ല.

പലരുടെ ചുണ്ടിലും ഇവനു വട്ടാണോ എന്നര്‍ത്ഥം വരുന്ന ഒരു പുഞ്ചിരി തെളിഞ്ഞിരുന്നു.
ഞാന്‍ പറ്റാവുന്നത്ര കഴുത്ത് നീട്ടി എത്തിവലിഞ്ഞൊന്ന് നോക്കി. കണ്ടിട്ടൊരു മലയാളി ലുക്കുണ്ട്.
ടിയാന്‍ എന്തോ വായിച്ചാണ് ചിരിക്കുന്നത്... അപ്പോള്‍ വട്ടല്ല കേസ്... സ്ഥലകാല ബോധമില്ലാതായിപ്പോയതാണ്.
എനിക്കാകാംക്ഷ കൂടി... ഇയാളെ ഇങ്ങിനെ ചിരിപ്പിക്കാന്‍ പോന്ന എന്താണയാളുടെ കയ്യില്‍...!

ഷാര്‍ജ്ജ സിറ്റി സെന്‍ററിന്‍റെ സ്റ്റോപ്പില്‍ അയാളിറങ്ങാനായി എഴുന്നേറ്റു.
അയാളുടെ കയ്യില്‍ മടക്കിപിടിച്ചിരിക്കുന്ന കടലാസിലേക്ക് ഞാനൊന്ന് ഒളികണ്ണിട്ടു നോക്കി...
എന്തായിരിക്കും അയാളെ രസിപ്പിച്ച കാര്യം എന്നറിയാനെനിക്ക് താല്പര്യം കൂടി.
ഒളിച്ചുനോട്ടത്തിനൊടുവില്‍ അതിലെ വലിയ അക്ഷരങ്ങളെനിക്ക് വായിച്ചെടുക്കാന്‍ പറ്റി.

അത് വായിച്ച എന്‍റെ ചുണ്ടിലും ചിരി വിടര്‍ന്നു...!

അതെ, അത് നമ്മളേവരേയും കുടുകുടെ ചിരിപ്പിക്കുന്ന വാക്ക് തന്നെയായിരുന്നു...!
>
>
>
>
>
>
>
>
>
>
>
>
>
>

കൊടകര പുരാണം...!

13 comments:

മുസ്തഫ|musthapha said...

അതെ, അയാള്‍ ചിരിച്ചതെന്തിന് ?

വല്യമ്മായി said...

ഹി ഹി അതു നന്നായി.

ഉത്സവം : Ulsavam said...

ആ കടലാസില്‍ കൊടകര പുരാണമാണെങ്കില്‍ സംഭവം സത്യമായിരിക്കും. ഞാന്‍ കൊടകര പുരാണം വായിച്ച് ഓഫീസില്‍ ഇരുന്ന് ചിരിക്കുന്നത് കണ്ട് ജപ്പാന്‍കാര്‍ എനിക്ക് വട്ടാണോ എന്ന ഭാവത്തില്‍ നോക്കിയിട്ടുണ്ട്.

മരണവീട്ടിലാണെങ്കില്‍ പോലും അതു വായിച്ചാല്‍ ആരും ചിരീച്ചു പോകും.

Rasheed Chalil said...

അഗ്രൂ ഇത് അസ്സലായി... കൊടകര പുരാണം വായിച്ച് ചിരിക്കാത്തവരുണ്ടാവുമോ...

ഇടിവാള്‍ said...

ഹ ഹ .. സത്യം ! ഓഫീസിലിരുന്ന് കണ്ട്രോളു പോകാതിരിക്കാന്‍ ഞാന്‍ പെടുന്ന പാട്‌ എനിക്കല്ലേ അറിയാവൂ !

വിശാലാ.. താങ്ക്യൂ ഡിയര്‍ !

മുസ്തഫ|musthapha said...

വല്യമ്മായി, ഉത്സവം, ഇത്തിരി, ഇടിവാള്‍...

ആ ചിരി എന്‍റേതായിരുന്നു !

കഴിഞ്ഞ ദിവസം,വിശാലന്‍റെ ‘സ്വയം വരം’ വരേയുള്ള എല്ലാ പോസ്റ്റുകളും കമന്‍റുകള്‍ സഹിതം പ്രിന്‍റെടുത്ത്, തലച്ചുമടായെടുത്ത് [അമ്മാലിയോട് ചോദിച്ചപ്പോള്‍ 10 ദിര്‍ഹം വേണമെന്ന് പറഞ്ഞു] ബസ്സില്‍ കയറ്റി വെച്ചിരുന്നു. പോണ വഴി ‘ആന്‍റപ്പനെ’ ഒന്നു കൂടെ നോക്കി... ആ അവസാനത്തെ ഡയലോഗ്, അവിടെയെത്തിയപ്പോള്‍ എല്ലാ കണ്ട്രോളും പോയി. :)

ആ പീസിവിടെ കയറ്റി ആളാവാന്ന് വെച്ചു ;)

നന്ദി വിശാലാ... :)

Rasheed Chalil said...

കഴിഞ്ഞ ദിവസം,വിശാലന്‍റെ ‘സ്വയം വരം’ വരേയുള്ള എല്ലാ പോസ്റ്റുകളും കമന്‍റുകള്‍ സഹിതം പ്രിന്‍റെടുത്ത്, തലച്ചുമടായെടുത്ത് [അമ്മാലിയോട് ചോദിച്ചപ്പോള്‍ 10 ദിര്‍ഹം വേണമെന്ന് പറഞ്ഞു]

അഗ്രൂ പ്ലീസ് 10ദിര്‍ഹം എന്നത് ഒന്ന് കുറച്ചുകൂടേ...റമദാന്‍ മാസമല്ലേ... ഇത്തിരി കുറക്കൂ പ്ലീസ്...

വാളൂരാന്‍ said...

അഗ്രേസനാ, വീയെമ്മിന്റെ നര്‍മ്മം അതുല്യമാണ്‌ (അതുല്യേച്ചിയല്ല). ഞാനടക്കം പുതുബ്ലോഗരെല്ലാം കൊടകര വഴിയാണ്‌ ബൂലോഗത്തിലെത്തുന്നത്‌. അരനോണിക്കമന്റിന്റെ പേരില്‍പോലും ബൂലോഗത്തിന്റെ മുഴുവന്‍ സപ്പോര്‍ട്ട്‌ കിട്ടിയെന്നതുതന്നെ വീയെമ്മിന്റെ വായനക്കാരുടെ വികാരമാണ്‌. ബ്ലോഗില്‍ കേരളത്തിനേക്കാളും പേര്‌ കൊടകരയ്ക്കാണ്‌. നിര്‍ദ്ദോഷമായ നര്‍മ്മങ്ങള്‍ വീയെം ശൈലിയില്‍ വിളമ്പുമ്പോള്‍ ഒരു സദ്യയുണ്ട പ്രതീതിയാണ്‌. വിശാലനും അഗ്രജനും ആശംസകള്‍. ഒരു വീയെം പങ്ക ക്ലപ്പ്‌ തുടങ്ങിയാലോന്നാലോചിക്കുന്നുണ്ട്‌, താല്‍പര്യമുള്ളവര്‍ കമ്മിറ്റിയാപ്പീസുമായി ബന്ധപ്പെടുക.

Kalesh Kumar said...

അഗ്രജാ, നന്നാ‍യിട്ടുണ്ട്!
കൊടകരപുരാണം വായിച്ചിട്ട് നിയന്ത്രണം വിട്ട് പൊട്ടിചിരിക്കാത്തവര്‍ എത്രയും വേഗം ആശുപത്രീല്‍ പോയി ഡോക്ടറെ കാണണം - അവര്‍ക്ക് ചികിത്സ ആവശ്യമുണ്ട്!

aneel kumar said...

മുയോന്‍ പറയാത്തതെന്തേ അഗ്രജാ?

ഇന്ന് പുത്യേ പെട്രോള്‍ ഇറങ്ങിയിട്ട് അതടിച്ചിട്ട വണ്ടിയെടുക്കാമെന്ന് കരുതി ബസ് യാത്ര ചെയ്തിരുന്ന സാക്ഷാല്‍ വിശാലന്‍ തന്നെയായിരുന്നില്ലേ വായനക്കാരന്‍?

ഏറനാടന്‍ said...

ഹാഹീീീ.കീഹീ,,, അഗ്രജന്‍ പറഞ്ഞത്‌ ശരിയാ.. കൊടകരപുരാണം വായിച്ച്‌ ചിരിച്ചുമണ്ണ്‍ കപ്പാത്തവരുണ്ടോ ഈ ഭൂമിമലയാളത്തില്‌?!

'ഗോഡ്‌ഫാദര്‍' എന്ന പടത്തില്‍ 'ബോബനും മോളിയും' ചിത്രകഥ വായിച്ച്‌ ഇന്നസെന്റ്‌ കുലുങ്ങിച്ചിരിക്കുമ്പോള്‍ മുകേഷ്‌ ഓടിവന്ന് പറയുന്നു: "ഏട്ടാ കുഞ്ഞുങ്ങള്‍ തള്ളയുടെയൊപ്പം വന്നിരിക്കുന്നു"

"ആഹോ അതേടാ കുഞ്ഞുങ്ങള്‍ എന്തൊരു വികൃതികളാ. ഹൊഹോ" - അതേപോലെത്തെ അവസ്ഥയാ വിശാല്‍ജീയുടെ കൊടകരപുരാണം വരുത്തിവക്കുന്നത്‌!

Sreejith K. said...

വീയെമ്മിന്റെ ബ്ലോഗ് വായനക്കാര്‍ ഒരുപാട് കൂടുന്നതായി ആണല്ലോ അഗ്രജന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സത്യം തന്നെ. മലയാളത്തില്‍ ഏറ്റവും പ്രചാരമുള്ള ബ്ലോഗ് കൊടകരപുരാണം തന്നെ. ഈ പോസ്റ്റ് വിശാലേട്ടന്റെ പൊന്‍‌കീരടത്തില്‍ ഒരു തൂവല്‍ കൂടി ചേര്‍ക്കുന്നു. അഭിനന്ദനങ്ങള്‍.

മുസ്തഫ|musthapha said...

ഇത്തിരി: 10 കുറയ്ക്കുന്ന പ്രശ്നമില്ല, വേണോങ്കി ഒരു അമ്മാലിക്കൊരു അമ്മാലി ഫ്രീ തരാം [bye one get one free]

മുരളി: പങ്ക - കലക്കി :)

കലേഷ് :)

അനില്‍ :))

ഏറനാടന്‍:
ശ്രീജിത്ത്:
ശരിയാണ്... ബ്ലോഗിനെ പറ്റി അറിയുന്നവര്‍ക്കെല്ലാം വിശാലനേയും അറിയാം...

സന്തോഷവും, സങ്കടവും, അബദ്ധവും, അപകടവും... എല്ലാം ചിരിച്ചോണ്ട് പറയുന്നു വിശാലന്‍... ചിരിയ്ക്കിടയിലും നോവുകള്‍ ബാക്കിയാക്കുന്നു ചില വരികള്‍.

വിശാലന് നന്ദി.

വായിച്ചവര്‍ക്കും കമന്‍റിയവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി :)