Tuesday, July 15, 2008

ഊമ

ഊമപ്പെണ്ണിനെ വിവാഹം കഴിക്കാനായിരുന്നു അയാള്‍ക്കിഷ്ടം.
ഒരുവള്‍ക്ക് നാവാകാന്‍, ശബ്ദമാകാന്‍... അയാള്‍ കൊതിച്ചു.
ഒരുപാട് തേടിയെങ്കിലും ഒന്നും ഒത്തുവന്നില്ല.

ഒടുവില്‍, സംസാരിക്കുന്നവളെ തന്നെ കെട്ടി.
പിന്നീട്, അവളുടെ നാവടക്കിച്ചു...
സഹായിക്കാന്‍ അമ്മയും പെങ്ങളും കൂട്ടിനുണ്ടായിരുന്നു.

28 comments:

ഗുപ്തന്‍ said...

:)

ഹരിയണ്ണന്‍@Hariyannan said...

ഈ കവിതക്ക് “ആത്മവിലാപം”എന്നാണോ പേര്?!
:)

അഗ്രജന്‍ said...

എന്‍റെ ഭാര്യേ... നീ പറഞ്ഞതെത്ര ശരി...

ഇത് വായിച്ച് കേട്ടതേ അവള്‍ പറഞ്ഞു... ഇതിക്കാക്കിട്ട് തന്നെ കിട്ടും എന്ന്...

അത് പിന്നേം സഹിക്കാം... ആ പഹയന്‍ ‍ അതിനു കവിത എന്ന് ലേബലും കൊടുത്തിരിക്കുന്നു... ദുഷ്ടന്‍ :)

kaithamullu : കൈതമുള്ള് said...

ആത്മകഥനം:(2)
- പാവം തോന്നി പെങ്ങളില്‍ നിന്നും അമ്മയില്‍ നിന്നും രക്ഷിച്ച് അവളെ ഗള്‍ഫിലെത്തിച്ചു.
പിന്നെ അവള്‍ മാത്രം‍ സംസാരിച്ചു.
അവനോ,
നിവൃത്തിയില്ലാതെ ആഴ്ച തോറും കുറിപ്പുകളെഴുതി ജീവിക്കുന്നു!

ഹരിയണ്ണന്‍@Hariyannan said...

:)
ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍!
പയ്യന് കുറുപ്പുപണി!
അതായത് കുറിപ്പെഴുതി ‘പണി’മേടിക്കല്‍!!

തറവാടി said...

ഇതേ വരികള്‍ ബൂലോകത്ത് കവികള്‍ എന്നലേപലിലറിയപ്പെടുന്നവര്‍ ഇട്ടാല്‍ ഇതുപോലെയായിരിക്കുമോ പ്രതികരിക്കുക എന്നറിയാന്‍ താത്പര്യമുണ്ട്.

അഗ്രജാ ,

മുകളിലിട്ട ഇത്തരം കമന്‍‌റ്റുകളിട്ട് സ്വയം ചെറുതാവതെ!

( സ്മൈലി ഇട്ടിട്ടില്ല )

അഗ്രജന്‍ said...

ബീരാന്‍ കുട്ടിയുടെ വാക്കുകള്‍ കടമെടുക്കട്ടെ...

സംഗതി എന്‍റെ കയ്യീന്ന് പോയി...

:)

ഹരിയണ്ണന്‍@Hariyannan said...

അഗ്രജാ
ചെറുതാവുന്നത് കവികളുടെ ലക്ഷണത്തില്‍ പെടില്ലാട്ടോ..
മാക്സിമം മസിലുപിടിക്കുക!
എന്നാലേ തറവാടിയാകൂ!
(സ്മൈലി രണ്ടെണ്ണം :) :) )

തറവാടി said...

ഹരിയണ്ണാ :)


ആളെ നോക്കി എഴുത്തിനെ വിലയിരുത്തുന്ന നല്ലൊരു കൂട്ടമാളുകള്‍ ബൂലോകത്തുണ്ട്. എല്ലാവരും നന്നായേ പ്രതികരിക്കാവൂ എന്നൊന്നും പറയുന്നില്ല പക്ഷെ അച്ഛന്‍ മരിച്ച വിവരം പറയുന്ന ഹാസ്യ നടനെ കല്യാണം പറയുന്ന ശൈലിയില്‍ എതിരേല്‍‌ക്കുന്നതിനെ പ്പറ്റി ഓര്‍ത്താലുള്ള അവസ്ഥ ഓര്‍ത്താല്‍ മനസ്സിലാവും.

ഓ.ടി : മസ്സില് പിടിച്ചാലൊന്നും തറവാടിയവില്ല ;)

ഇപ്പോ ഞാന്‍ സ്മൈലി ഇട്ടു രണ്ടല്ല മൂന്നെണ്ണം :)

തറവാടി said...

അഗ്രജന്‍ ,

കയ്യില്‍ വല്ലതും ഉണ്ടയിട്ട് വേണ്ടേ പോകാന്‍ ;)

കരീം മാഷ്‌ said...

ശങ്കരനാരായണൻ മലപ്പുറത്തിന്റെ ഒരു രണ്ടു വരി കവിത ഇതിനോടു ചേർത്തു വായിക്കാം
പെണ്ണുകാണാൻ വന്ന “പ്രതിശ്രുത“ അമ്മായിയമ്മയോടു പുതിയെണ്ണ്!
“എനിക്കു പഠിക്കണം”
അതിനെന്താ “ഞാൻ പഠിപ്പിക്കാലോ”

അമ്മായിയമ്മ.
പറയാത്തത് (ഒരു പാഠം)

പാമരന്‍ said...

:)

അനില്‍@ബ്ലോഗ് said...

“ഊമപ്പെണ്ണിനെ വിവാഹം കഴിക്കാനായിരുന്നു അയാള്‍ക്കിഷ്ടം.............................................................ഒടുവില്‍ സംസാരിക്കുന്നവളെത്തന്നെ കെട്ടി”
പിന്നീട് അവള്‍ അയാളുടെ വായടപ്പിച്ചു, അയാള്‍ ഒരു മുനിയായി. എന്റെ ആത്മകഥയാക്കാം.

ഏറനാടന്‍ said...

:)

സനാതനന്‍ said...

:)
നാവടക്കിച്ചു എന്നോ വായടപ്പിച്ചു എന്നോ ആയിരുന്നെങ്കിൽ കുറേക്കൂടി...

കണ്‍ഫ്യൂസ്ഡ് ദേശി said...

സാരമില്ല; കുട്ടികളുണ്ടാകുന്നതുവരെ കാത്തിരിക്കുക. കാര്യങ്ങള്‍ തകിടം മറിയും.

അഗ്രജന്‍ said...

‘നാവടപ്പിച്ചു‘ എന്നത് ‘നാവടക്കിച്ചു’ എന്നാക്കി തിരുത്തിയിട്ടുണ്ട്
നന്ദി സനാതനന്‍

Sharu.... said...

സ്വന്തം കാര്യമാണോ ഇത്?

നവരുചിയന്‍ said...

:) കൊള്ളാലോ വീഡിയോണ്‍

നവരുചിയന്‍ said...

:)

ഇതു ആത്മരോദനം അല്ലെ

രണ്‍ജിത് ചെമ്മാട്. said...

അങ്ങനെ തന്നെ ചെയ്യണം

അപ്പു said...

കമന്റാർത്തിക്ക് കുറവൊന്നുമില്ല അല്ലേ

അഗ്രജന്‍ said...

വെറുതെയല്ല ആളുകള്‍ അനോണിപേരില്‍ ബ്ലോഗുകള്‍ തുടങ്ങുന്നത് അല്ലേ അപ്പു :)

ധ്വനി | Dhwani said...

ഹഹഹ!

അനൂപ്‌ കോതനല്ലൂര്‍ said...

പറഞ്ഞതില്‍ വാസ്തവം ഇല്ലാത്തില്ല
മാഷെ

വല്യമ്മായി said...

പെണ്ണെന്നാല്‍ വെറും വാചകമടി മാത്രമാണെന്നും അതിനപ്പുറം ഒരു മനസ്സോ ബുദ്ധിയോ അവള്‍ക്കില്ലെന്നുമുള്ള ആണുങ്ങളുടെ മൂഢധാരണയാണ് ചുരുങ്ങിയ വാക്കുകളില്‍ കഥാകൃത്ത് തുറന്നു പറഞ്ഞിരിക്കുന്നത്.പക്ഷെ മനസ്സില്‍ തോന്നിയതെന്തും അപ്പപ്പോള്‍ തുറന്ന് പറയുന്നവളേക്കാള്‍ അപകടകാരി എല്ലാം ഉള്ളിലൊതുക്കി ഏതുനെരവും പൊട്ടി തെറിക്കാവുന്ന അഗ്നിപര്വ്വതം പോലുള്ളവളാണെന്ന് മനസ്സിലാക്കാന്‍ ഇനിയും വൈകരുത്.

വല്‍സലയുടെ പേമ്പിയെ കുറിച്ച് ഞാനെഴുതിയ ആസ്വാദനം വായിച്ചില്ല അല്ലെ?

(സ്മൈലി ഇല്ല)

കാവലാന്‍ said...

അഗ്രജാ 'അവസ്ഥ' മനസ്സിലാകുന്നു.എന്തു ചെയ്യാന്‍.....

"പാടണമെന്നുണ്ടെന്നാലതിനൊരു സ്വരം വരുന്നില്ലല്ലോ
പറയണമെന്നുണ്ടെന്നാലതിനൊരു പഥം വരുന്നില്ലല്ലോ
പ്രാണനുറക്കെക്കേണീടുന്നൂ പ്രഭോ........."

എന്ന് മഹാകവി ടാഗോറിന്റെ വരികള്‍.

ആളുകളെന്തിനാ ഇങ്ങനെ സ്മൈലിക്കു പിശുക്കുകാട്ടുന്നെ? ഇനീപ്പൊ കീബോഡിലെ സ്മൈലിക്കീ ചത്തു പോയിരിക്കുമോ?

പാര്‍ത്ഥന്‍ said...

വായിച്ചപ്പോള്‍ ഒരു പീഢനത്തിന്റെ മണം വരുന്നുണ്ടല്ലോ?

'അവനവന്‍പാര' പ്രവൃത്തിയില്‍ മാത്രമല്ല എഴുത്തിലൂടെയും ആവാം എന്നു മനസ്സിലായി.