Thursday, April 23, 2009

get out of the box!


കടപ്പാട്: www.whitedot.org

9 comments:

മുസ്തഫ|musthapha said...

കൈപ്പള്ളിയുടെ പോസ്റ്റിലെഴുതിയ കമന്റ് ഇവിടെ പകറ്ത്തുന്നു...

അഗ്രജന്‍ said...
ചാനലുകൾ ലഭ്യമായിരുന്ന ഡിഷ് കേടായതിനാൽ ടിവി കാണൽ മുടങ്ങിയതാണെങ്കിലും, ഇപ്പോൾ ഇനി ചാനൽ കണക്ഷൻ എടുക്കേണ്ട എന്ന നിലപാടിലാണ് ഞങ്ങൾ. കാരണം, ഞാൻ ജോലി കഴിഞ്ഞ് വന്നാൽ ‘ത്രസിപ്പിക്കുന്ന’ ന്യൂസ് പരിപാടികൾ കണ്ടിരുന്ന് പോവും, അത് കണ്ട് കൊണ്ട് തന്നെയായിരിക്കും തീറ്റയും കുടിയുമെല്ലാം. അതൊന്നല്ലെങ്കിൽ ഒന്നായി മാറി വന്ന് കൊണ്ടിരിക്കും. ടിവിയില്ലാത്തതിന്റെ വ്യത്യാസം ഇപ്പോൾ ഞങ്ങൾ ശരിക്കും അനുഭവിച്ചറിയുന്നുണ്ട്.

ടിവിയിലെ ന്യൂസവറിലൊക്കെ മുഴുകിയിരിക്കുന്ന സമയത്ത് മോളൊരു കാര്യം പറയാൻ വന്നാൽ പോലും ഇതൊന്ന് കഴിയട്ടെ എന്ന് പറഞ്ഞ് അവളെ മാറ്റി നിറുത്തും... ഒരു മണിക്കൂറോളം ക്ഷമിക്കാനൊന്നും അവൾക്ക് പറ്റില്ലല്ലോ... അവളു വീണ്ടും വരും... പിന്നെ ഒച്ചയെടുക്കേണ്ടി വരും... ചിലപ്പോൾ ആ സങ്കടത്തിൽ അവള് കിടന്നുറങ്ങിയെന്നും വരും... പിന്നെ കാണുന്നത് അടുത്ത ദിവസം രാത്രിയിലായിരിക്കും.

പറഞ്ഞ് വന്നത്, കുടുംബത്തോടൊപ്പം ചിലവഴിക്കേണ്ടുന്ന സമയത്തിന്റെ വളരെ നല്ലൊരു പങ്ക് ടെലിവിഷൻ കവരുന്നുവെന്ന് തന്നെ. അതില്ലാതിരിക്കുന്നത് തന്നെ ഊഷ്മളമായ കുടുംബജീവിതത്തിന് നല്ലത്...

ശിശു said...

കുടുംബത്തോടൊപ്പം സമയം പങ്കിടാന്‍ കഴിയുന്നില്ല എന്നിടത്ത് മാത്രം ചുരുങ്ങുന്നതല്ല ടി.വി യുടെ സ്വാധീനം ജീവിതത്തില്‍ എന്നെനിക്ക് തോന്നുന്നു. നമ്മുടെ ശീലങ്ങള്‍, സംസ്കാരം, ജീവിതശൈലി എന്നിവയൊക്കെ മാറിപ്പോകുന്നില്ലെ, നാം അറിയാതെ. കുട്ടികളെയാണിതേറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത്. നാം ആഗ്രഹിക്കുന്ന രീതിയില്‍ അവരെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ വിഘാതമായി നില്‍ക്കുന്നത് പലപ്പോഴും ടി.വിയാണ്. എല്ലാ വൈകൃതങ്ങളും രാവിലെ മുതല്‍ വൈകുവോളം കണ്ടിരിക്കാന്‍ വിധിക്കപ്പെട്ട ബാല്യങ്ങളോട് വൈകിട്ട് വന്ന് ഗീതയോതിയിട്ട് ഫലമില്ലല്ലൊ?. ബലത്സംഗവും,അക്രമവും പുലയാട്ടും ഇല്ലാത്ത ഏത് പരിപാടിയാണ് അവര്‍ക്കായി ഒന്ന് കാട്ടാന്‍ കഴിയുക. ഇന്ന്
നമ്മില്‍ അല്പമെങ്കിലും അവശേഷിക്കുന്ന നന്മകള്‍ക്ക് ഞാന്‍ കാണുന്ന ഒരു കാരണം കുട്ടിക്കാലത്ത് ടി.വി.യൊ മറ്റ് ദൃശ്യമാധ്യമങ്ങളൊ ഇല്ലാതിരുന്നതിനാലാകാം എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടാകുമെന്ന് തോന്നുന്നില്ല.

sHihab mOgraL said...

"നമ്മുടെ ശീലങ്ങള്‍, സംസ്കാരം, ജീവിതശൈലി എന്നിവയൊക്കെ മാറിപ്പോകുന്നില്ലെ, നാം അറിയാതെ" എന്ന ശിശുവിന്റെ ശങ്കയ്ക്ക് അടിവര കുറിക്കട്ടെ... ബോള്‍ഡാക്കുകയും ആവാം :)

വല്യമ്മായി said...

ഈ ആഹ്വാനത്തെ കുറിച്ച് അറിയാതെ തന്നെ വീട്ടിലെ ടിവ്വി വ്യാഴം,വെള്ളി ദിവസങ്ങളിലെ ചില മണിക്കൂറികളിലൊഴികെ ഇപ്പോ ഓഫാണ് :)

തറവാടി said...

അല്ലെങ്കിത്തന്നെ മനുഷ്യനിവിടെയുക്തിവാദികള്‍ അമ്പലത്തില്‍ പോകുന്നതുപോലെ തലയില്‍ മുണ്ടിട്ടാണ് എല്ലാവരും ഉറങ്ങിയതിന് ശേഷം ടി.വി ശബ്ദം കുറച്ച് വെച്ച് കാണുന്നത് അതിന്‍‌റ്റെ എടേലാണ് ഓന്‍‌റ്റെ ഒരു ആഹ്വാനം. ;)

kichu / കിച്ചു said...

തറ്വാടിയുടെ കമെന്റ് കലക്കി.

അഗ്രു ഇപ്പോള്‍ ആ കാര്‍ട്ടൂണില്‍ കാണുന്ന പോലെയാണോ ഇരിപ്പ് ??

Areekkodan | അരീക്കോടന്‍ said...

അതേ...ഈ പെട്ടി എന്നോ നമ്മുടെ വീടുകള്‍ക്ക്‌ പുറത്താക്കേണ്ടിയിരുന്നു.എണ്റ്റെ വീട്ടില്‍ ഇതുവരെ ഇതിണ്റ്റെ ശബ്ദം മുഴങ്ങിയിട്ടില്ല എന്ന്‌ വളരെ അഭിമാനത്തോടെ ഞാന്‍ വീണ്ടും പറയുന്നു.ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്നും അമ്മമനസ്സ്‌ എന്നും മറ്റും പറയുമ്പോള്‍ എനിക്കും എണ്റ്റെ ഭാര്യക്കും ചില അങ്കലാപ്പുകള്‍ ഉണ്ടാകാറുണ്ട്‌ എന്നൊഴികെ ഈ പെട്ടി ഇല്ലാത്തതുകൊണ്ട്‌ ഇന്നുവരെ വേറെ പ്രശ്നം ഒന്നും ഇല്ല.തറവാടിയും കുടുംബവും ഇവിടെ വന്നപ്പോള്‍ അവര്‍ അത്‌ ശ്രദ്ധിച്ചോ എന്നറിയില്ല.

പകല്‍കിനാവന്‍ | daYdreaMer said...

എത്രയാണെങ്കിലും ആ മോഹനന്‍ മാഷിന്റെ "കണ്‍വെട്ടം " എങ്കിലും കാണാതിരിക്കാന്‍ കഴിയുമോ?
:)
തറവാടീ...
:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഏത് സമയോം അതിന്റെ മുന്നിലിരുന്നിട്ട് പിന്നെ കുറ്റം പറയുന്നോ? എന്തും ആവശ്യത്തിന് നല്ലതുതന്നെയാ. കാണേണ്ട എന്ന് നമ്മള്‍ തീരുമാനിച്ചാല്‍ പോരേ.