Thursday, January 15, 2009

തിരിച്ചു വാങ്ങിക്കണം ആ നോബല്‍ സമ്മാനം!

1994-ല്‍ സമാധാനത്തിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് സമാധാനത്തിനുള്ള നോബല്‍ സമ്മാനം മൂന്നു പേര്‍ക്കായി വീതിച്ചു നല്‍കിയിരുന്നു ലോകസമാധാനത്തിന്റെ മൊത്തവിതരണക്കാര്‍. അവരിലൊരാള്‍ വേറെയാരുമല്ല, പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെടുന്ന നിരപരാധികളുടെ മേല്‍ നിരോധിക്കപ്പെട്ട ആയുധവര്‍ഷം നടത്തുകയും അവരെ കൊന്നൊടുക്കുകയും ചെയ്യുന്ന ഇസ്രായേലിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ഷിമോണ്‍ പെരസ്...!

ഇപ്പോഴങ്ങേര്‍ നല്‍കുന്ന മഹത്തായ സംഭാവനകള്‍ മാനിച്ച് അയാള്‍ക്ക് കൊടുത്ത ആ നോബല്‍ സമ്മാനം തിരിച്ചു വാങ്ങി കെട്ടിപ്പൂട്ടി വെക്കാന്‍ അതിന്റെ വിതരണക്കാര്‍ക്ക് ചുണയുണ്ടോ ആവോ...! അങ്ങിനെ ചെയ്താല്‍ നാണക്കേടോര്‍ത്ത് ഇസ്രായേല്‍ ആക്രമണം നിറുത്തുകയും പലസ്തീനികള്‍ രക്ഷപ്പെടുകയും ചെയ്യുമെന്ന് വിചാരിച്ചല്ല, ഇനിയും പലര്‍ക്കും നോബല്‍ സമാധാന സമ്മാനം കിട്ടാനുള്ളതല്ലേ... അത് കൊടുക്കുന്ന രംഗം കാണുമ്പോള്‍ കയ്യടിക്കാന്‍ നമുക്കൊരു ഉളുപ്പില്ലാതിരിക്കണമല്ലോ!

അര്‍ദ്ധനഗ്നനായിരുന്ന മഹാത്മാവേ... അങ്ങെത്ര ഭാഗ്യാവാനാണ്, ഇമ്മാതിരി ഒരെണ്ണം അങ്ങേയ്ക്ക് ആരും ചാര്‍ത്തിതന്നില്ലല്ലോ!

24 comments:

Ziya said...
This comment has been removed by the author.
[ nardnahc hsemus ] said...

അതെ.. ഇനിമുതല്‍ ഇത്തരം നോബല്‍ സമ്മാനങ്ങള്‍ മരണാനന്തര ബഹുമതി ആയി നല്‍കുന്നതായിരിയ്ക്കും ബുദ്ധി!!!

ല്ലെ?

:)

Ziya said...

ഈ മൂന്ന് റാസ്‌കലുകള്‍ക്ക് കിട്ടിയ സമ്മാനവും തിരിച്ചു വാങ്ങണം.
രണ്ടെണ്ണം കാഞ്ഞു പോയി, സാരമില്ല. മരണാനന്തര അഹമ്മതിയായി തിരിച്ചു വാങ്ങണം !

Shaf said...

ഒരു തരത്തില്‍ അവാര്‍ഡുകള്‍ ജനങ്ങളുടെമനസ്സില്‍ സ്ഥാനം നഷ്ടപെട്ടവരുടെ ഓര്‍മകള്‍ തിരികെകൊണ്ടുവരാനാണ്..

ആ അര്‍ത്ഥത്തില്‍ ‘മഹാത്മാവിനെ’ ന്തിന് അങ്ങനെ ഒരലങ്കാരം..

thoufi | തൗഫി said...

സമാധാനമെന്ന വാക്കിന്റെ നിര്‍വചനം തന്നെ മാറ്റിമറിക്കുന്ന ഓരോരൊ സമ്മാനങ്ങള്‍...!

ഷെഫിയുടെ അഭിപ്രായത്തോട് യോജിക്കുന്നു.രാജ്യം വെട്ടിമുറിക്കപ്പെട്ടപ്പോള്‍,ഇന്നലെവരെ ഒത്തൊരുമയോടെ നിന്ന ഹിന്ദുവും മുസല്‍മാനും പരസ്പരം വെട്ടിമരിക്കുന്നത് കാണാന്‍ കെല്‍പ്പില്ലാതെ നവഖാലിയില്‍ സത്യഗ്രഹമിരുന്ന ആ മഹാത്മാവിന് ഇത്തരം അനാര്‍ഭാടാലങ്കാരങ്ങള്‍ കിട്ടാതിരുന്നതെന്തു കൊണ്ടും നന്നായി.

സിയാ.., കണ്ട്രോള്‍...

പ്രിയ said...

അത് നല്‍കുമ്പോള്‍ ഏറ്റവും എതിര്‍പ്പ് ഒരു തീവ്രവാദിക്ക് നല്‍കിയതില്‍ ആയിരുന്നു. എല്ലാവരും തീവ്രവാദികള്‍ തന്നെ ആയിരിക്കുമ്പോള്‍ പിന്നെ ആ സമ്മാനത്തിനെന്ത് വില?
മിഡില് ഈസ്റ്റിലെ സമാധാനം.ആര്‍ക്കു വേണം അത്? തിരിച്ചു വാങ്ങണം, അത് സിയ പറഞ്ഞതു പോലെ വേണം. ഇനി ബാക്കിയുള്ളവര്‍ക്ക് വേണ്ടി.

ഈ പോസ്റ്റ് ഈ അവസരത്തില്‍ ഉചിതമായി.

paarppidam said...

ഉചിതം....ഈ സാഹചര്യം കണക്കിലെടുക്കുമ്പോൾ തീർച്ചയായും ഗാന്ധിജിക്ക് ഇതു ലഭിക്കാതിരുന്നത് നന്നായി എന്ന് തോന്നുന്നു.

തറവാടി said...

nardnahc hsemus ,
കമന്‍‌റ്ുഗ്രന്‍ പോസ്റ്റിന്‍‌റ്റെ പ്രാധാന്യം കൂട്ടി.

P.C.MADHURAJ said...

തിരിച്ചു വാങ്ങണം എന്നല്ല, തിരിച്ചു കൊടുപ്പിക്കണം എന്നേ പറയാവൂ, പറയുന്നതിൽ വലിയ കഴമ്പില്ലെങ്കിലും. നമ്മളല്ല സമ്മാനം കൊടുക്കുന്നത്.സ്വീഡനാണ് ഇന്ത്യയല്ല നോബത്സമ്മാനദാതാക്കളുടെ ആസ്ഥാനം. ഏതു സ്വീഡൻ? ആയുധക്കച്ചവടത്തിൽ അമേരിക്ക, റഷ്യ,ബ്രിട്ടൻ,ചീന,ഫ്രാൻസ്,ജർമ്മനി എന്നിവ കഴിഞ്ഞാൽ ഏഴാമതു വരുന്ന രാജ്യം.
ആ അറാഫത്ത് ഉണ്ടല്ലോ അവനാണ് ഭീകരവാദത്തിന്റെ വിത്തെറിഞ്ഞത്. ഇസ്രായേൽ തങ്ങളുടെ പൌരന്മാരുടെ ജീവനു വലിയ വില കൽ‌പ്പിക്കുന്നു. കാരണം എട്ടും പത്തും കെട്ടി,യത്തീമുകളെ ഉണ്ടാക്കി ജനസങ്ഖ്യ കൂട്ടാൻ അവർ തയ്യാറല്ല.
സ്വന്തം നാട്ടുകാരുടെ ജീവനു കാക്കാശിന്റെ വിലകൽ‌പ്പിക്കാത്ത നമ്മുടെപുരോഗമനജനാധിപത്യലല്ല ആ നാട്ടുകാരുടെ വിശ്വാസം. അവരെ അടിച്ചാൽ അവർ തിരിച്ചടിക്കും.തിരിച്ചടിയുടെ ശക്തി എത്രവേണമെന്നു നിശ്ചയിക്കുന്നതു അടി കൊണ്ട ഇസ്രായേലാണ്. ആനയെ കല്ലെടുത്തെറിഞ്ഞിട്ട് തിരിച്ചും അങ്ങനെ എറിയാനേ പാടുള്ളൂ എന്നു കുരങ്ങൻ ശഠിക്കുന്നതു പോലെ നിലവിളിച്ചിട്ടു കാര്യമില്ല.പലസ്തീനികൾ ഭീകരവാദം എന്നു വലിച്ചെറിയുമോ അന്ന് അവിടെ സമാധാനമുണ്ടാകും.നാല്പതിലേറെ റോക്കറ്റുകൾ ഹമാസ് ഇസ്രയേലിലേക്കയച്ചു. അതിൽ ഒരാൾ കൊല്ലപ്പെട്ടു. അതിനു ശേഷമാണു ഇസ്രായെൽ തിരിച്ചടിച്ചതു.കൂടുതൽ ജനസാന്ദ്രതയുള്ള സ്തലത്താണു രോക്കറ്റ് പതിച്ചിരുന്നതെങ്ക്കിലോ? അതും കാത്ത് ഇരുന്നില്ല അവർ.ഇനിയൊരൊറ്റ രോക്കറ്റും ഗാസയിൽനിന്നു വരാത്തവിധം ഹമാസിനെ അവർ തകർക്കും.
ഹമാസിനെ കെട്ടിപ്പിടിച്ചിരിക്കുന്നവരും ഹമാസിന്റെ കൂടെ ഭസ്മമാവും.ആ ചാരത്തിൽനിന്ന് വിവേകമുള്ളവർ ജനിക്കുമോആവോ?

കാപ്പിലാന്‍ said...

:)

കാപ്പിലാന്‍ said...

"
അറാഫത്ത് ഉണ്ടല്ലോ അവനാണ് ഭീകരവാദത്തിന്റെ വിത്തെറിഞ്ഞത്. ഇസ്രായേൽ തങ്ങളുടെ പൌരന്മാരുടെ ജീവനു വലിയ വില കൽ‌പ്പിക്കുന്നു. കാരണം എട്ടും പത്തും കെട്ടി,യത്തീമുകളെ ഉണ്ടാക്കി ജനസങ്ഖ്യ കൂട്ടാൻ അവർ തയ്യാറല്ല.
സ്വന്തം നാട്ടുകാരുടെ ജീവനു കാക്കാശിന്റെ വിലകൽ‌പ്പിക്കാത്ത നമ്മുടെപുരോഗമനജനാധിപത്യലല്ല ആ നാട്ടുകാരുടെ വിശ്വാസം. അവരെ അടിച്ചാൽ അവർ തിരിച്ചടിക്കും.തിരിച്ചടിയുടെ ശക്തി എത്രവേണമെന്നു നിശ്ചയിക്കുന്നതു അടി കൊണ്ട ഇസ്രായേലാണ്. ആനയെ കല്ലെടുത്തെറിഞ്ഞിട്ട് തിരിച്ചും അങ്ങനെ എറിയാനേ പാടുള്ളൂ എന്നു കുരങ്ങൻ ശഠിക്കുന്നതു പോലെ നിലവിളിച്ചിട്ടു കാര്യമില്ല.പലസ്തീനികൾ ഭീകരവാദം എന്നു വലിച്ചെറിയുമോ അന്ന് അവിടെ സമാധാനമുണ്ടാകും.നാല്പതിലേറെ റോക്കറ്റുകൾ ഹമാസ് ഇസ്രയേലിലേക്കയച്ചു. അതിൽ ഒരാൾ കൊല്ലപ്പെട്ടു. അതിനു ശേഷമാണു ഇസ്രായെൽ തിരിച്ചടിച്ചതു.കൂടുതൽ ജനസാന്ദ്രതയുള്ള സ്തലത്താണു രോക്കറ്റ് പതിച്ചിരുന്നതെങ്ക്കിലോ? അതും കാത്ത് ഇരുന്നില്ല അവർ.ഇനിയൊരൊറ്റ രോക്കറ്റും ഗാസയിൽനിന്നു വരാത്തവിധം ഹമാസിനെ അവർ തകർക്കും.
ഹമാസിനെ കെട്ടിപ്പിടിച്ചിരിക്കുന്നവരും ഹമാസിന്റെ കൂടെ ഭസ്മമാവും.ആ ചാരത്തിൽനിന്ന് വിവേകമുള്ളവർ ജനിക്കുമോആവോ?"

good

G.MANU said...

കൊടുക്കലും വാങ്ങലും സ്റ്റേജില്‍..
കൊലകള്‍ പുറത്ത്..തമ്മില്‍ നോ ലിങ്കണ്ണാ.. അതല്ലെ ചരിത്രം.

വികടശിരോമണി said...

പിന്നെ,തിരിച്ചുവാങ്ങിക്കാൻ പോണു.ടോൾസ്റ്റോയിക്കും കസാൻ‌ദ്സാക്കിസിനും കൊടുക്കാത്ത,അറാഫത്തിനു കൊടുക്കുന്ന ആ സമ്മാനം അവരുടെ കയ്യിലിരുന്നോട്ടെന്നേ.

Inji Pennu said...

മധുരാജ്
കുറച്ച് ചോദ്യങ്ങള്‍
1. ഇപ്പോഴത്തെ ഹമാസിനെ ചെല്ലും ചെലവും കൊടുത്ത് പി.എല്‍.ഒ-ക്കെതിരെ വളര്‍ത്തിക്കൊണ്ടു വന്നത് ഇസ്രായേലല്ലേ?
2. ആദ്യത്തെ ഇന്തിഫിദ (Intifida) നടന്നത് സമാധാനപരമായിട്ടായിരുന്നില്ലേ? അത് നശിപ്പിക്കാന്‍ ഇസ്രായേല്‍ എന്തുമാത്രം പൊരുതി? പത്തു വയസ്സിനു താഴെ മുപ്പതിനായിരത്തോളം കുട്ടികള്‍ അന്ന് മരിച്ച് വീണില്ലേ? അന്നു സമാധാനത്തിന്റെ പാത നോക്കിയ പലസ്തീന്‍ കുട്ടികളെ അരിഞ്ഞു വീഴ്ത്തിയ ഇസ്രായേല്‍ ഭയന്നത് പലസ്തീന്‍ കൊടുക്കേണ്ടി വരുമെന്നല്ലേ? അല്ല്ലാതെ പലസ്തീന്‍ ഉണ്ടാവണമെന്നൊരു ആഗ്രഹം ഉണ്ടായിരുന്നെങ്കില്‍ അവര്‍ അത് സ്വീകരിക്കുക അല്ലേ ചെയ്യുള്ളൂ‍ൂ. ലോകത്തിലെ ജനങ്ങളും എന്തിനു ഇസ്രായേലിലെ ജനങ്ങള്‍ പോലും അന്നത്തെ ഇസ്രായേലിന്റെ ക്രൂരമായ അടിച്ചമര്‍ത്തിലനെതിരെ നിലകൊണ്ടില്ലേ? സമാധാപരമായ പാലസ്തീന്‍ വിമോചന സമരങ്ങള്‍ ഒരിക്കലും വെച്ചു പൊറുപ്പിക്കാത്തത് ഇസ്രായേല്‍ അല്ലേ?

ഇസ്രായേലിനു ഒരു രാജ്യമായിരിക്കാനും അവരുടെ ജനതയെ സംരക്ഷിക്കാനുമുള്ള എല്ലാ അധികാരവും റൈറ്റ്സും ഉണ്ടെന്ന് തന്നെ ഞാന്‍ വിശ്വസിക്കുമ്പോള്‍ പ്രതികാരത്തോടെ ഒരു കശാപ്പ് ശാലയായി മാത്രം പലസ്തീനെ കരുതുന്നുതും ഈ യുദ്ധം ഇത്രയും നീട്ടിക്കൊണ്ടു പോവുന്നതും ഹമാസിനെതിരെയാണെന്ന് വിശ്വസിക്കാന്‍ നല്ല ബുദ്ധിമുട്ടുണ്ട്. ഇപ്പോള്‍ ഇസ്രായേല്‍ കാണിക്കുന്നത് പൈശാചികമായ മനുഷ്യത്വത്തിനെതിരെയുള്ള ക്രൂരതയാണ്. ഇത് നടക്കുമ്പോള്‍ ഇതിനെതിരെ നമ്മള്‍ ഒരു വാക്കെങ്കിലും ഉച്ചരിച്ചില്ല്ലെങ്കില്‍ നമ്മളിലെ മനുഷ്യത്വം എന്നേ നഷ്ടപ്പെട്ടിരിക്കുന്നുവെന്നൂ വേണം കരുതാന്‍. ഒരു ആയുദ്ധം പോലും കൈവശമില്ലാത്ത ഇത്രയും ജനങ്ങള്‍ ഇടതിങ്ങി പാര്‍ക്കുന്ന ഗാസയില്‍ കെമിക്കല്‍ ബോംബിടാന്‍ ഇസ്രായേലിനു എങ്ങിനെ കഴിയുന്നു? എന്തു യുദ്ധനീതിയാണിത്? പുതിയ അമേരിക്കന്‍ പ്രസിഡന്റ് വരുന്നതിനു മുന്‍പേ ഗാസ വെടിപ്പാക്കി വെക്കാനും ഇസ്രായേലിന്റെ അടുത്ത ഇലക്ഷന്‍ ലാക്കാക്കിയും കാണിക്കുന്നാ ഈ ക്രൂരതയെ ഇനിയും റൈറ്റ് റ്റു ഡിഫന്റ് എന്ന കണക്കില്‍ പെടുത്തുന്നത് ഈ യുദ്ധത്തിന്റേയോ അല്ലെങ്കില്‍ ഇത്രയും നാളുമുള്ള ചരിത്രത്തിന്റേയോ നേര്‍ക്കുള്ള കണ്ണടച്ചിരുട്ടാക്കല്‍ മാത്രമാണ്.

ഇസ്രായേല്‍ ശ്രമിക്കുന്നത് ഇനിയൊരിക്കലും പലസ്ത്രീനുകള്‍ സംസാരിക്കരുതെന്നാണ്. They are trying to break the spirit and soul of Palesintians. അതു മാത്രമേയുള്ളൂ. ഇനിയൊരു അന്‍പത് കൊല്ലത്തിനു ഒരു ജനത ഇതിന്റെ മുറിവുകളുമായി ഭയന്ന് കഴിയണം എന്ന ആഗ്രഹം. ഈ നരഹത്യയെ യുദ്ധമായിപ്പോലും ന്യായീകരിക്കാന്‍ സാധ്യമല്ല.

ഒരുകാര്യം താങ്കള്‍ പറഞ്ഞത് ശരിയാണ്. ഒരു ഇസ്രായേല്‍ ജീവനു ഇപ്പോള്‍ നൂറ് പലസ്തീനികളും വിലയാണ് ഇസ്രായേല്‍ ഇട്ടിരിക്കുന്നത്. അത് നാളെ ഇരുന്നൂറും മുന്നൂറും ആവും എന്നു മാത്രം. അതില്‍ കുട്ടികളും സ്ത്രീകളും പെടും. കുട്ടികളെ ടാര്‍ഗെറ്റ് ചെയ്യുക ഇസ്രായേലിന്റെ പ്രധാന സ്രാറ്റജിയാണ്, അവര്‍ വളരില്ലല്ലോ പലസ്തീന്‍ ചോദിക്കാന്‍!

കരീം മാഷ്‌ said...

ശരിക്കും പറഞ്ഞാല്‍ നോബല്‍ സമ്മാനത്തിനര്‍ഹമായവര്‍ ശരിക്കും ഇവര്‍ മൂവരും തന്നെ!
നോബല്‍ സമ്മാനത്തിനാവശ്യമായതുക വന്ന വഴി നോക്കുമ്പോള്‍.
അക്കണക്കിനു മഹാത്മജിയെ നോബല്‍ സമ്മാനം കൊടുക്കാതെ ആദരിക്കുകയാണുണ്ടായത്

ഉഗ്രന്‍ said...

tracking!

മുക്കുവന്‍ said...

kappi and Madhu.. I do agree with you guys!

kichu / കിച്ചു said...

അഗ്രജന്‍..

നല്ല പോസ്റ്റ്. വാക്കുകള്‍ കുറവെങ്കിലും കുറെയേറെ സംവദിക്കുന്നു.

പ്രസക്തി നഷ്ടപ്പെടുന്ന സമ്മാനങ്ങള്‍..

കരഞ്ഞും,പരിക്കേറ്റും,മരിച്ചും, കിടക്കുന്ന കുഞ്ഞുങ്ങളുടെ മുഖം മനസ്സില്‍ നിന്നു മായാതെ.. ഉറക്കം നഷ്ടപ്പെടുന്ന രാത്രികള്‍..

ആ മാതാപിതാക്കളുടെ നെഞ്ചിന്റെ പുകച്ചില്‍ മനസാക്ഷിയുള്ള ഓരോരുത്തരും അനുഭവിക്കുന്ന ഈ ദിനങ്ങള്‍...
ഫലപ്രദമായി ഒന്നും ചെയ്യാന്‍ നമുക്കാവുന്നില്ലല്ലൊ എന്ന നിസ്സഹായത...

ആയുധമില്ലാതെ പൊരുതുന്ന ഒരു ജനതയ്ക്കെതിരെ രാസായുധം പ്രയോഗിക്കുന്ന ചെന്നായ്ക്കൂട്ടത്തെ എവിടെ വിചാരണ ചെയ്യാന്‍?? എന്തു ശിക്ഷ വിധിക്കാന്‍...

കണ്ണീരിവിടെ കടലാവുന്നത് ദൈവം കാണുന്നില്ലെണ്ടോ....

yousufpa said...

അഗ്രുവിന്റെ ചുറ്റുവട്ടത്തില്‍ ഉചിതമായ പോസ്റ്റ്.

മുസ്തഫ|musthapha said...

ഹമാസിന്റെ ആക്രമണങ്ങള്‍ മാത്രമാണോ ഇസ്രായേല്‍ ഇപ്പോള്‍ ഈ കാട്ടിക്കൂട്ടുന്ന നരനായാട്ടിനു പിന്നിലുള്ളത്. അതല്ലെന്നറിയാന്‍ ഒരുപാടൊന്നും തലപുകയ്ക്കേണ്ടി വരില്ല. അല്ലെങ്കിലും ഇസ്രായേലിനോളം പഴക്കം ഹമാസിനില്ലല്ലോ. സ്വന്തം മണ്ണില്‍ നടക്കാനും ഇരിക്കാനും വന്നു കയറിയവന്റെ അനുവാദവും പരിശോധനകളും കാത്ത് നില്‍ക്കേണ്ടി വരുന്ന ഒരു ജനത, ആത്മാഭിമാനം എന്നത് എല്ലാജനതയിലും കാണുമല്ലോ... അതിനു ജീവന്‍ വെയ്ക്കുമ്പോള്‍ അവര്‍ക്കാവും വിധത്തില്‍ പ്രതികരിക്കുന്നു... അഴകൊഴമ്പന്‍ നിലപാടെടുക്കുന്ന നേതൃത്വത്തോടുള്ള അതൃപ്തി ഹമാസ് പോലുള്ള സംഘടനകളോടൊത്ത് പോകാന്‍ അവരെ പ്രേരിപ്പിക്കുന്നു... നേതാജിയുടെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലേക്കെന്ന പോലെ തന്നെ തീവ്രനിലപാടെടുക്കുന്ന ഹമാസിലേക്കും യുവാക്കള്‍ ആകര്‍ഷിക്കപ്പെടുന്നുണ്ടാവാം... അവരെ നമുക്ക് ഭീകരവാദികളെന്നു വിളിച്ച് ആഗോളഭീകരതയ്ക്കെതിരെ കൈ കോര്‍ക്കാം, പക്ഷെ പലസ്തീനികള്‍ക്കവര്‍ നേതാജിയും ഭഗത് സിംഗുമൊക്കെയായിരിക്കും.

പലസ്തീനികളുടെ ചെറുത്തുനില്‍പിനെ കാശ്മീരിലും ശ്രീലങ്കയിലും നടക്കുന്ന വിഘടനവാദത്തോട് ചേര്‍ത്ത് വായിക്കാതെ ഇന്ത്യയിലേയും ദക്ഷിണാഫ്രിക്കയിലേയും സ്വാതന്ത്ര്യസമരങ്ങള്‍ക്കൊപ്പം കാണാന്‍ കഴിയണം. അങ്ങിനെ തോന്നുമ്പോള്‍ അവരോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാനാവുന്ന ഒരു വഴിയും നാം പാഴാക്കില്ല. പക്ഷെ, എട്ടും പത്തും കെട്ടുന്ന... അതിനാനുപാതമായി സന്താനങ്ങളെ ജനിപ്പിക്കുന്ന ഒരു വിഭാഗം എന്ന രീതിയില്‍ പലസ്തീനിയെ കാണുന്നവരില്‍ നിന്നും, മരിച്ചു വിഴുന്ന പലസ്തീനിയോട് ഇസ്രായേല്‍ പട്ടാളക്കാരനു തോന്നിയേക്കാവുന്ന മനുഷ്യത്വം പോലും (പലസ്തീനിയോട്) പ്രതീക്ഷിക്കരുത്.

പിന്നിട്ട നാള്‍വഴികള്‍ തിരിക്കിയിറങ്ങി അതിനു ചുവടൊപ്പിച്ചൊരു ശാശ്വതപരിഹാരം എന്നുള്ള മണ്ടന്‍ ചിന്ത പലസ്തീനികള്‍ ഉപേക്ഷിക്കേണ്ട കാലം കഴിഞ്ഞു. കയ്പുനിറഞ്ഞ പഴയ കാലം മറന്ന് തങ്ങളുടെ (ഇസ്രായേല്‍ ബാക്കി വെക്കുന്ന) വരും തലമുറയ്ക്കെങ്കിലും സ്വൈരമായി ജീവിക്കാനുള്ള ഒരു പരിഹാരത്തെ കുറിച്ചവര്‍ ചിന്തിച്ചേ മതിയാവൂ. വെട്ടിമുറിച്ച തുണ്ടങ്ങളല്ലാതെ ഏകീകൃതമായ ഒരു ഭൂമി പലസ്തീനികള്‍ക്ക് നല്‍കാന്‍ ഇസ്രായേലും സന്നദ്ധമാവണം. അവരുടെ ഭാവി തലമുറയ്ക്കും സ്വൈരമായി ജീവിക്കേണ്ടേ... എത്ര കൊന്നൊടുക്കിയാലും തൊയിരക്കേടുണ്ടാക്കാന്‍ ഏതെങ്കിലും ഒരു കുഞ്ഞു‘ഭീകര'നെങ്കിലും ബാക്കി വരാതിരിക്കില്ലല്ലോ!

Saha said...

അഗ്രജന്‍,
നല്ല പോസ്റ്റും പ്രതികരണങ്ങളും...
സ്വന്തം ജനതയെന്നത് ഒരു പഴഞ്ചന്‍ ചിന്തയാ‍ക്കുന്ന, മനുഷ്യനെ ഒന്നായിക്കാണാ‍ന്‍ വിശ്വാ‍സസംഹിതകളും അതിര്‍ത്തിയിലെ മുള്‍വേലികളും തടസ്സമാകാ‍ത്ത, ഒരു നാ‍ളെയ്ക്കുമാത്രമേ ഇതെല്ലാം നേരെയാ‍ക്കാന്‍ കഴിയൂ.
നെറ്റി, തൊലിയുടെ നിറം, മൊഴി, കുലം ഇവയൊന്നും മാനവരാശിയെ വേര്‍തിരിക്കാത്ത ഒരു നാളെ വരും. വരാതിരിക്കില്ല!!

ബഷീർ said...

നര നായാട്ടിനെ ന്യയീകരിക്കാന്‍ ചിലര്‍ നടത്തുന്ന കുട്ടിക്കരണങ്ങള്‍ക്ക്‌ നോബല്‍ സമ്മാനം കൊടുക്കണം. എന്നാണെന്റെ അഭിപ്രായം

kappilan said
>>>എട്ടും പത്തും കെട്ടി,യത്തീമുകളെ ഉണ്ടാക്കി ജനസങ്ഖ്യ കൂട്ടാൻ അവർ തയ്യാറല്ല.<<<

അത്‌ കൊണ്ടായിരിക്കാം സ്വവര്‍ഗ രതി അവിടെ കൂടുന്നത്‌..

ബഷീർ said...

ഇന്നല്ലെങ്കില്‍ നാളെ ഇതിനൊരു അന്ത്യമുണ്ടാവും .മര്‍ദ്ദിതര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യും ..മര്‍ദ്ദകന്‍ എന്നും ആ സ്ഥാനത്ത്‌ തുടരുകയില്ല.

ഇത്‌ കൂട്ടിവായിക്കുക..
ഗാസയുടെ ചോര വെറുതെയാവില്ല.

ജിപ്പൂസ് said...

'സമാധാനത്തിനുള്ള നോബല്‍'

തന്നെ തന്നെ.കൊടുക്കേണ്ടതു തന്നെയാണു ഈ മഹാനുഭാവനു.
ഈ സാധനം കിട്ടിയ 'മഹാന്മാരുടെ' പട്ടിക ഒന്നെടുത്തു പരിശോധിച്ചാല്‍ മനസ്സിലാകും നോബല്‍ പ്രൈസിന്റെ പൊള്ളത്തരം.
എന്തായാലും ഷിമോണ്‍ പെരസ്സിനു കിട്ടിയതിനാല്‍ ഈ കുണ്ടാമണ്ടിയെക്കുറിച്ച് ജനങ്ങള്‍ക്കു മനസ്സിലാക്കാനായല്ലോ...
പോസ്റ്റ് സാന്ദര്‍ഭികമായി അഗ്രജാ...
അഭിനന്ദനങ്ങള്‍.