Sunday, August 17, 2008

കടുപ്പം

കടത്തിണ്ണയിലുറങ്ങുന്ന പാക്കരനും
കാറില്‍ വന്നിറങ്ങിയ ഭാസ്കരനും
ചോദിച്ചതൊന്ന്...

രണ്ട് പേര്‍ക്കും വേണ്ടത്
കടുപ്പത്തിലോരോ ചായ
കൂട്ടിയതും അങ്ങനെ തന്നെ...

എങ്കിലും, ചായക്കാരന്‍
പാക്കരന്‍റെ മേശയില്‍
ഗ്ലാസ്സ് വെച്ചതിച്ചിരി കടുപ്പത്തില്‍!






പരീക്ഷണാടിസ്ഥാനത്തില്‍ ഞാന്‍ നടത്തി വന്നിരുന്ന, എന്നാല്‍ ഇപ്പോള്‍ അടച്ചിട്ടിരിക്കുന്നതുമായ മറ്റൊരു ബ്ലോഗില്‍ പ്രസിദ്ധീകരിച്ചവയില്‍ നിന്നും ഒരെണ്ണം (ഇനിയും വരണ്ണ്ട്)

9 comments:

മുസ്തഫ|musthapha said...

അന്നവിടെ അഭിപ്രായം പറഞ്ഞവര്‍...

SAJAN | സാജന്‍ said...
നല്ല കവിത, നന്നായി:):)
JUNE 3, 2007 4:46 AM

വല്യമ്മായി said...
ആദ്യ പോസ്റ്റ് തന്നെ നല്ല കടുപ്പത്തിലാണല്ലോ,നീരീക്ഷണം നന്നായി.
JUNE 3, 2007 4:49 AM

Sul | സുല്‍ said...
സ്വാഗതം
കടുപ്പം നന്നായി :)
-സുല്‍
JUNE 3, 2007 5:01 AM

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...
പാക്കരന്‍ ഇന്നും പാക്കരന്‍ തന്നെ !
ഒരോര്‍മ്മപ്പെടുത്തലോ,താക്കീത്തോ ഒളിഞ്ഞിരിക്കുന്ന കവിത!
JUNE 3, 2007 5:08 AM

kaithamullu : കൈതമുള്ള് said...
വിമുക്തഭടന്‍ ഭാസിയേട്ടന്റെ ഭാസ്കര്‍ റ്റീ ഷോപ്പിലല്ലായിരുന്നൊ?
-പക്ഷേ, ഈ രണ്ടുപേരുടേയും പറ്റ് സ്വന്തം പേരിലെഴുതാന്‍ പറയാനെന്താ കാരണം?
JUNE 3, 2007 5:24 AM

മൂര്‍ത്തി said...
അതങ്ങനെയേ വരൂ... ഇനിയും എഴുതുക...
JUNE 3, 2007 7:16 AM

ഇത്തിരി|Ithiri said...
നല്ല വരികള്‍... ഇഷ്ടായി.

ഇത്തിരി വൈകിയാണെങ്കിലും സ്വാഗതം
JUNE 3, 2007 10:58 PM

G.manu said...
good mashe..
JUNE 4, 2007 12:14 AM

പ്രയാസി said...

ഇന്നിപ്പമിവിടെ എന്തഭിപ്രായമാ പറയേണ്ടേ..!?

ഇനീമൊണ്ടാ ഇമ്മാതിരി കടുത്തത്.

:: VM :: said...

ഹോ! യെന്താ ഒരു കവിത ;)

Rare Rose said...

കൊള്ളാം ട്ടോ...ചിന്തയിലും ആ കടുപ്പം കാണാം...:)

അല്ഫോന്‍സക്കുട്ടി said...

കടുപ്പത്തിലോരോന്നായി പോരട്ടെ.

ആഗ്നേയ said...

കൊള്ളാം..
നല്ല കടുപ്പം..(ആ ഇനീം വരാനുള്‍ലവയ്ക്കും ഇങ്ങനെ കടുപ്പണ്ടാ? :)))))))))

Areekkodan | അരീക്കോടന്‍ said...

നല്ല കടുപ്പം..കൊള്ളാം..

ഷിജു said...

പാക്കരനോട് ഇങ്ങനെ ചെയ്തത് വലിയ കടുപ്പമായി പോയി അല്ലെ??.

നരിക്കുന്നൻ said...

പാക്കരന്റെ പറ്റ് അത്രക്കങ്ങട്ട് കൂടീര്‍ക്കുണു അല്ലേ...

ഇത്ര കടുപ്പം കണ്ടപ്പോ തോന്നി