Saturday, April 26, 2008

ബ്ലോഗ് ശില്‍പ്പശാല

അവിടെ കൂടിയിരുന്ന പതിനഞ്ചോളം പേരും ബ്ലോഗ് തുടങ്ങണം, ബ്ലോഗ് എന്തെന്നറിയണം എന്ന ഉദ്ദേശത്തോടെയാണ് എത്തിച്ചേര്‍ന്നത്. ഹോട്ട് മെയില്‍ പോലെ ഒരു സംഗതിയാണോ ഇത്, എങ്ങിനെ എഴുതാം, എന്തെഴുതാം... അവരുടെ സംശയങ്ങള്‍ നിരവധിയാണ്.

ഇന്‍റര്‍നെറ്റ് ലഭ്യതയുള്ള പലര്‍ക്കും ഇപ്പോഴും അപരിചിതമാണ് ബാല്യവും പിന്നിട്ട് വേണമെങ്കില്‍ കൌമാരദിശയിലൂടെ സഞ്ചരിച്ച് കൊണ്ടിരിക്കുന്നു എന്ന് പറയാവുന്ന ബ്ലോഗ്. ബ്ലോഗില്‍ എന്തെഴുതാം, എന്തെഴുതേണ്ട എന്നതെല്ലാം ഒരോരുത്തരും തീരുമാനിച്ചോളും. പക്ഷെ, എങ്ങിനെ തുടങ്ങും എന്ന് ചോദിക്കുന്നിടത്ത് ആരെങ്കിലുമൊക്കെ സഹായിക്കേണ്ടിയിരിക്കുന്നു.

അത്തരത്തിലൊരു ചെറിയ ശ്രമമാണ് കഴിഞ്ഞ വെള്ളിയാഴ്ച (ഏപ്രില്‍ 25) ഷാര്‍ജയിലെ യുവകലാ സാഹിതി എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ.യില്‍ ഇദംപ്രഥമായി നടത്തപ്പെട്ട ബ്ലോഗ് ശില്‍പ്പശാല. ഒരു ബ്ലോഗേതര സംഘടനയാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചത് എന്നത് ഇതിന്‍റെ മാറ്റ് കൂട്ടുന്നു. ഭാവിയില്‍ കൂടുതല്‍ സംഘടനകളെ ഇത്തരത്തിലുള്ള നീക്കങ്ങള്‍ക്ക് പ്രോത്സാഹിപ്പിക്കും ഇതെന്നതില്‍ തര്‍ക്കമില്ല.


ബ്ലോഗിങ്ങിനെ പരിപോഷിപ്പിക്കുവാന്‍ അതിനെ കൂടുതല്‍ ജനകീയമാക്കുവാന്‍ ഒരു ബ്ലോഗേതര മലയാളി സംഘടന നടത്തുന്ന ആദ്യശ്രമമാണ് ഇതെന്ന് (ബ്ലോഗ് ശില്‍പ്പശാല) തോന്നുന്നു. ഇങ്ങിനെയൊരു നല്ല ശ്രമത്തിന് ഇതിന്‍റെ സംഘാടകര്‍ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. യുവകലാ സാഹിതി, അതിന്‍റെ മുന്‍സെക്രട്ടറിയുടെ രണ്ടാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തിന് നല്‍കിയ ഏറ്റവും ഉത്തമമായ ശ്രാദ്ധാഞ്ജലി തന്നെയായി ഈ സംരഭം.

കൂടുതല്‍ ബ്ലോഗ് ശില്‍പ്പശാലകള്‍ എല്ലായിടത്തും നടത്തപ്പെടട്ടെ, കൂടുതല്‍ ആളുകള്‍ ബ്ലോഗിംഗിലേക്ക് കടന്ന് വരട്ടെ!




* * * * * * * * * * * * * * * * * * * * * *
ഒരു ഇടവേളയിലാണ്...
വീണ്ടും കാണും വരേയ്ക്കും വിട...
* * * * * * * * * * * * * * * * * * * * * *

15 comments:

മുസ്തഫ|musthapha said...

യു.എ.ഇ. യില്‍ ആദ്യമായി ഒരു ബ്ലോഗ് ശില്‍പ്പശാല സംഘടിപ്പിക്കപ്പെട്ടു.

സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍!

[ nardnahc hsemus ] said...

അതു നന്നായി.

G.MANU said...

ഭാവുകങ്ങള്‍..
ഇനിയും ഇതുപോലെയുള്ള ഉദ്യമങ്ങള്‍ ഉണ്ടാകട്ടെ...

Ziya said...

നല്ല കാര്യം...

നിലവിലെ ബുദ്ധിജീവി ബ്ലോഗറമ്മാര്‍ ഇതിനും പാരവെക്കാതിരുന്നാല്‍ മതി...അല്ല വെച്ചാല്‍ തേങ്ങ്‌ണ് :)

Anonymous said...

അങ്ങിനെ യുകലാ സമിതി (ഷാര്‍ജാഹ്‌ ) എന്ന ബ്ലോഗേതര സംഘടനയുടെ കാര്യം ബില്ലായി, ഇനിയും ശിലപശാല നടത്താന്‍ ഈ വഴിക്കു മറ്റു സംഘടനകളും രംഗത്തു വരണം,

ദൈവമേ ഇനിക്കു ഒരു ജന്‍മമൊന്നും പോരാട്ടോ.

‘കൂടുതല്‍ ബ്ലോഗ് ശില്‍പ്പശാലകള്‍ എല്ലായിടത്തും നടത്തപ്പെടട്ടെ, കൂടുതല്‍ ആളുകള്‍ ബ്ലോഗിംഗിലേക്ക് കടന്ന് വരട്ടെ!‘ ഹ ഹ ഹ. മുത്തുമോനേ, നീ വല്ല സ്വദേശി ഫണ്ടും കൈപറ്റിയോ ?

സാല്‍ജോҐsaljo said...

നന്നായി നല്ല എഴുത്തുകാ‍ര്‍ വരട്ടെ.

ഇതിന്റെ ഫലമായി തുടങ്ങിയ ബ്ലോഗുകളും, പഠന കളരിയുടെ ചിത്രങ്ങളും കാണണം എന്നാഗ്രഹം ഇല്ലാതില്ല. എടുത്തിട്ടുണ്ടാവുമല്ലോ?

മുസ്തഫ|musthapha said...

ഇല്ല സാല്‍ജോ,

പടങ്ങളോ അവിടെ വന്നവര്‍ തുടങ്ങിയ ബ്ലോഗുകളുടെ വിവരങ്ങളോ എന്‍റെ പക്കലില്ല.

Unknown said...

വായനാലിസ്റ്റ്നെ പറ്റി പറഞുവോ
ഇല്യാച നോം പരിവാരങ്ങളും കൊണ്ടങ്ങട്ട് എഴുന്നള്ളും

Unknown said...

അഗ്രജ്ന്‍ മാഷെ ഇത്തരം മീറ്റുകള്‍ വളരെ സഹായകകരമാണ്

അഞ്ചല്‍ക്കാരന്‍ said...

അല്ല സര്‍,
ശില്പശാലക്ക് പോയിട്ട് ഫോട്ടോയോ റിപ്പോര്‍ട്ടോ എന്തിന് പങ്കെടുത്തവരുടെ ബ്ലോഗിന്റെ മേല്‍‌വിലാസം പോലുമോ ഇല്ലാതെ ഇങ്ങിനൊരു പോസ്റ്റിടാന്‍ താങ്കള്‍ക്കെങ്ങിനെ ധൈര്യം വന്നു?

അപ്പം എപ്പഴും മീറ്റ് തന്നെ?

----------------
നമ്മുക്ക് ഇത്തിരിക്കൂടി വിപുലമായ ഒരു മലയാള ബ്ലോഗ് ശില്പശാല നടത്തുന്നതിനെ കുറിച്ച് ഇത്തിരി ഉറക്കെ ചിന്തിച്ച് കൂടെ? നാലു പേര് കൂടുതല്‍ വരട്ടെ ബായി. എന്നാലേ തല്ലിനൊരു കൊഴുപ്പൊക്കെയുണ്ടാകൂ.

കണ്ണൂരാന്‍ - KANNURAN said...

വളരെ നന്നായി. കൂടുതല്‍ വിവരങ്ങള്‍, ശില്പശാലയിലെ അനുഭവങ്ങള്‍ പോസ്റ്റിയാല്‍ നന്നായിരുന്നു.

ഫസല്‍ ബിനാലി.. said...

നന്നായി നല്ല എഴുത്തുകാ‍ര്‍ വരട്ടെ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഭാവുകങ്ങള്‍

ജിജ സുബ്രഹ്മണ്യൻ said...

വളരെ നന്നായി ..ഇനിയും ഇതു പോലുള്ള ഉദ്യമങ്ങള്‍ ഉണ്ടാകട്ടെ

Sharu (Ansha Muneer) said...

അഭിനന്ദങ്ങള്‍ ഇത്തരം ഒരു നല്ല ഉദ്യമത്തിന്.