Wednesday, March 05, 2008

കാളമൂത്രത്തിനെന്തു പറ്റി!

പെരിങ്ങോടന്‍, അല്ല രാജ് നീട്ടിയത്ത് കാളമൂത്രം എന്ന പ്രയോഗത്തിലൂടെ ആക്ഷേപിച്ച ഒരു ബ്ലോഗ് വാരഫലമുണ്ടായിരുന്നു നമുക്കിടയില്‍. ഏകദേശം ഒരു മാസമായി അവിടെ യാതൊരു വിധ അനക്കങ്ങളുമില്ല.

ബൂലോഗത്തെ കുറിച്ചുള്ള വാര്‍ഷീക അവലോകനം ഇറക്കുന്നു എന്നൊക്കെ പറഞ്ഞ് കൊതിപ്പിച്ചിരുന്ന കാളമൂത്രത്തിന്‍റെ ഉടമ അഞ്ചല്‍ക്കാരന്‍ എവിടെ. പുതുതായി വരുന്ന ബ്ലോഗുകളെ പരിചയപ്പെടുത്തുന്ന ഒരു പംക്തി കൂടെ അഞ്ചല്‍ വകയുണ്ടായിരുന്നു.

പുതിയ ബ്ലോഗേര്‍സിന്‍റെ രചനകളെ മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ സഹായകരമായിരുന്ന അവിടേയും നിശ്ചലം. എന്തിനെ കുറിച്ചും തന്‍റേതായ രീതിയില്‍ അഭിപ്രായം പറഞ്ഞിരുന്ന, ബ്ലോഗില്‍ നിറഞ്ഞ് നിന്നിരുന്ന അഞ്ചല്‍ക്കാരന്‍റെ അഭാവം അധികമാരും ശ്രദ്ധിച്ച് കാണില്ലെന്ന് തോന്നുന്നു.

ഇതേ പോലെ തന്നെ മറ്റൊരു സജീവ സാന്നിധ്യമായിരുന്ന സാജന് എന്തുപറ്റി… അയാളുടെ പോസ്റ്റുകളോ കമന്‍റുകളോ ഒന്നും തന്നെ ഈയിടെ കാണാനില്ല.

അഡ്വ: സക്കീന, പിന്നെ എന്‍റെ ആദ്യത്തെ ആഴ്ചക്കുറിപ്പുകളില്‍ ആദ്യമായി കമന്‍റിട്ട കൈത്തിരി… അങ്ങിനെ ഒരുപാട് ബ്ലോഗേര്‍സ്, അവരെ കുറിച്ചൊന്നും ആര്‍ക്കും അറിയില്ല എന്നാണ് തോന്നുന്നത്.

ബ്ലോഗിലെ ഒരു പൊതുസ്വഭാവം അതാണ്. പോസ്റ്റുകളിലൂടേയോ അല്ലെങ്കില്‍ കമന്‍റുകളിലൂടേയോ ഉള്ള സാന്നിധ്യം ഇല്ലാതാവുമ്പോള്‍ ആ ബ്ലോഗര്‍ വിസ്മൃതിയിലേക്ക് മറയുന്നു. മുന്‍പ് എന്തെഴുതി, അല്ലെങ്കില്‍ എന്തു സംഭാവന ചെയ്തു എന്നതിന് ഇവിടെ ഒട്ടും തന്നെ പ്രസക്തിയില്ല! അവര്‍ക്ക് എന്തു സംഭവിച്ചു എന്നതിനും!

34 comments:

മുസ്തഫ|musthapha said...

കാളമൂത്രത്തിനെന്തു പറ്റി!



പുതിയ പോസ്റ്റ്

[ nardnahc hsemus ] said...

കൊറേ ആള്‍ക്കാര്‍ക്ക് വിവരം വന്നൂന്നേ ഞാന്‍ പറയൂ! :)

Suresh said...

ബൂലോഗത്ത് അങ്ങനെയാണ് . ചരിത്രപ്രസിദ്ധമായ യാഹൂ വിരുദ്ധപോരാട്ടങ്ങളുടെ അവസാനം യാഹൂ കെട്ട് കെട്ടിയെങ്കിലും അതോടൊപ്പം പിന്‍‌മൊഴിയും പൂട്ടിക്കെട്ടി . ബൂലോഗത്തെ കോക്കസുകള്‍ സ്വയം പിരിഞ്ഞു പോയി . ബൂലോഗത്ത് നിന്ന് ഖേദപൂര്‍വ്വം കലാകൌമുദിക്ക് പോസ്റ്റെഴുതി ഹരികുമാറിനെതിരെ പട നയിച്ച അഞ്ചല്‍ക്കാരന്‍ പ്രതിഷേധം എങ്ങുമെത്താതെ വാരഫലം നിര്‍ത്തി .

Ziya said...

▌▌▌▌▌▌

മഴത്തുള്ളി said...

അതെ മാഷേ, ധാരാളം പേര്‍ പുതിയതായി വരുന്നു. പഴയ ബ്ലോഗ്ഗേഴ്സ് ഓരോരുത്തരായി മുങ്ങുന്നു :) അവരുടെ അഭാവം ശ്രദ്ധിക്കാറില്ല പലരും.

വെള്ളെഴുത്ത് said...

കൂടെയുണ്ടായിരുന്നവര്‍ എവിടെ എന്ന അന്വേഷണമുള്ള മനോഹരമായ ഒരു പോസ്റ്റ് ആദ്യം പറഞ്ഞ വാക്യത്തില്‍ നിന്നായിരുന്നില്ല, അഗ്രജാ തുടങ്ങേണ്ടിയിരുന്നത്.... പെരിംഗിന്റെ സാന്ദര്‍ഭികമായ പ്രസ്താവനമാത്രമായിരുന്നില്ലേ അത്? ആ പ്രസ്താവനയാണോ ഈ പോസ്റ്റിലെ അന്വേഷണത്തിന്റെ കാതല്‍? എന്തായാലും എങ്ങോട്ടേയ്ക്കോ ഓടുന്ന ചിലര്‍ ഇടയ്ക്കു തിരിഞ്ഞു നിന്ന് നമ്മുടെ കൂട്ടത്തിലുണ്ടായിരുന്ന ചിലരൊക്കെ എവിടെ എന്നന്വേഷിക്കുന്നത് ഒരു സുഖമുള്ള ഒരു നന്മയാണ്..

Sharu (Ansha Muneer) said...

ഈ അന്വേഷണം വേണ്ടത് തന്നെ... :)

നിരക്ഷരൻ said...

അഗ്രജന്‍...ഈ അന്വേഷണം നല്ലത് തന്നെ.

ഒരു സുഹൃത്തെന്ന നിലയ്ക്ക് സാജനെപ്പറ്റി ഞാന്‍ അന്വേഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടാണ് ഇപ്പോള്‍ ബൂലോകത്തൊന്നും കാണാത്തത്. പെട്ടെന്ന് ആരോഗ്യവാനായി തിരിച്ചെത്താന്‍ നമുക്കെല്ലാം പ്രാര്‍ത്ഥിക്കാം.

നജൂസ്‌ said...

കാണ്‌മാനില്ല എന്നൊരു Blog കൂടി തുടങ്ങാം. മുങ്ങല്‍ അതികായാല്‍ പിന്നെ പറേണ്ടല്ലോ... :)

യാരിദ്‌|~|Yarid said...

സത്യം !!!!

സുല്‍ |Sul said...

ബ്ലോഗുകളുടെ മലവെള്ള പാച്ചിലില്‍ ആരെല്ലാം ഏതെല്ലാം കച്ചിത്തുരുമ്പില്‍ പിടിച്ചു നില്‍ക്കുന്നെന്നറിയാന്‍ കഴിയാറില്ലല്ലോ. കുറച്ചു കാലം മുമ്പ് ശ്രീജിത്ത് പുതിയ ബ്ലോഗിലെല്ലാം പോയി ഇതു മലയാളത്തിലാക്കു, ഇംഗ്ശീഷിലാക്കു എന്നെല്ലാം പറയാറുണ്ട്, ബ്ലോഗ് റോളിനു വേണ്ടി. ഇപ്പോള്‍ അങ്ങനെയൊന്നു നിലവിലുണ്ടോ? ഉണ്ടെങ്കില്‍ എത്രമാത്രം അപ്ഡേറ്റഡ് ആണ്. എല്ലാം അങ്ങനെയാണ്. ആരും ഒന്നും അറിയാറില്ല ഈ ബൂലോഗത്ത്.
“സീനിയര്‍ ബ്ലോഗര്‍” എന്നോമനപ്പേരിട്ടു വിളീച്ചിരുന്ന കുറേ പേരുണ്ടായിരുന്നില്ലേ. അവരെല്ലാം എവിടെ?
-സുല്‍

Anonymous said...

good ..keep it up

ഡോക്ടര്‍ said...

പുതിയവര്‍ വരുമ്പോ പഴയവരെ കാണ്മാനില്ല ..ഞാനും ഒരു തുടക്കക്കാരന്‍ മാത്രം ..പത്രങ്ങളില്‍ ഞാന്‍ വായിച്ച പലരെയും എനിക്ക് ഇവിടെ കാണാന്‍ കഴിഞ്ഞില്ല ,,,അവരെയെല്ലാം ഓര്‍മിപ്പിച്ചതിനു നന്ദി ...

Suresh said...

അഗ്രു ചോദിച്ചത് അഞ്ചല്‍ക്കാരന്റെ ബൂലോഗവാരഫലം എന്തായി എന്ന് .. വന്നവര്‍ വന്നവര്‍ ചോദിക്കുന്നത് പഴയ ബ്ലോഗ് മുതലാളിമാര്‍ എവിടെയെന്ന് .. അരിയെത്ര പയറഞ്ഞാഴി ... ബൂലോഗത്ത് കുത്തകമുതലാളിത്തം തകര്‍ന്ന് ജനകീയം നടപ്പിലായത് അറിഞ്ഞില്ലേ ... സീനിയേര്‍സിന്റെ സ്റ്റഫ് ഒക്കെ തീര്‍ന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അഞ്ചല്‍ക്കാരന്റെ വാരഫലത്തെക്കുറിച്ച് ഈയിടെ ഞാനും ആലോചിച്ചിരുന്നു. തെരക്കായിരിക്കും മഷെ ചിലപ്പൊ.

ആരോ അവിടെ സീനിയേഴ്സിനെ പറഞ്ഞല്ലൊ. അവരുണ്ടേലേ ഈ ജൂനിയേഴ്സിനൊക്കെ ഒരു ഗുണമുള്ളൂ.

ഉത്തരം കിട്ടുമായിരിക്കും!

krish | കൃഷ് said...

അതെ, ഒരു അന്വേഷണം വേണ്ടിയിരിക്കുന്നു.
കാളമൂത്രം എവിടെപ്പോയി? സോറി പഴയ ബ്ലോഗര്‍മാര്‍ എവിടെപ്പോയി. അവര്‍ വിസ്മൃതിയില്‍ മറഞ്ഞുവോ. അതോ ബൂലോഗനാട് വിട്ട് പോയോ. അതോ ആരെങ്കിലും കടത്തികൊണ്ടുപോയോ.. വാരഫലത്തിന് എന്തുപറ്റി? ബ്ലോഗാഭിമാനിക്ക് എന്ത് പറ്റി? ബാച്ചിക്ലബില്‍ മാറാല പിടിച്ചുകിടക്കുന്നു. വിവാഹിതര്‍ ക്ലബ് ഭാര്‍ഗ്ഗവീ നിലയം പോലായി. എന്തിന് വനിതാക്ലബ്ബില്‍ കഞ്ഞിയും അസൂയയും പരദൂഷണവും വെച്ചിട്ട് കാലമെത്രയായി?
എവിടെ വിശ്വപ്രഭ, എവിടെ പാര്‍വ്വതി. എവിടെ സാന്റ്റോസ്,(ലവന്‍ കുടിച്ച് പൂസ്സായി വല്ലടത്ത് കിടക്കാണെന്ന് കരുതാം)
അതുപോലെ ഇനിയുമെത്രപേര്‍? കാണാതയവരെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും അന്വേഷണം നടത്തിയോ?
ഉടന്‍ ഒരു അന്വേഷണക്കമ്മീഷനെ നിയമിക്കണം. സി.ബി.ഐ. യെക്കൊണ്ട് അന്വേഷിക്കണോ, അതോ ബൂലോഗ സിറ്റിംഗ്(പാമ്പായ) ജഡ്ജിയെക്കൊണ്ട് അന്വേഷിക്കണോ.. അതോ ബൂലോഗസഭാകമ്മിറ്റിയെ കൊണ്ട് അനേഷിപ്പിക്കണോ എന്ന് ഉടന്‍ ബൂലോഗഷാപ്പില്‍ ഒരു മീറ്റിംഗ് കൂടി തീരുമാനിക്കേണ്ടിയിരിക്കുന്നു.

അപ്പോ ഷാപ്പില്‍ ഈറ്റിംഗിന്.. സ്വാറി മീറ്റിംഗ് കൂടുമ്പോ അറിയിക്കണേ, അഗ്രൂ..

:)

Sathees Makkoth | Asha Revamma said...

അനിവാര്യമായ അന്വേഷണം.

കണ്ണൂരാന്‍ - KANNURAN said...

കൂടെ നടന്നവര്‍ എങ്ങോട്ടു മറഞ്ഞുവെന്ന് അന്വേഷിക്കുന്നതു തന്നെ വലിയ നന്മ. ഒരുപാടൊരുപാടുപേര്‍ ഈ യാത്രയില്‍ പകുതി വഴിക്ക് മറഞ്ഞു. കുറെ ദൂരം കഴിയുമ്പോള്‍ വീണ്ടും അവരൊക്കെ തിരിച്ചുവരുമെന്നു കരുതാം. അഞ്ചല്‍ക്കാരന്റെ പംക്തികള്‍, പാര്‍വ്വതിയുടെ കഥകള്‍ ഒക്കെ ബൂലോഗത്തിന്റെ നഷ്ടങ്ങള്‍ തന്നെ. എല്ലാവരും തിരിച്ചു വരട്ടെ, എത്രയും വേഗം.

ആഷ | Asha said...

ഇതിലെനിക്ക് സാജന്റെ കാര്യം മാത്രേയറിയൂ. സുഖമില്ലാണ്ട് റെസ്റ്റിലാണ്.
ചിലരൊക്കെ ബ്ലോഗിങ്ങ് മടുത്തിട്ട് പോയതുമാവാം.

വേണു venu said...

പ്രിയപ്പെട്ട അഗ്രജാ,
സത്യത്തിന്‍റെ നിഴലുകളില്‍ ചെല പേരുകളുടെ അന്വേഷണം മാത്രമാണിതു്.
ആര്‍ക്കറിയാം ഈ പറഞ്ഞ പേരുകള്‍ മറ്റു പേരുകളില്‍ സജീവരണോ എന്നു്.
സാജന്‍റെ വിവരങ്ങള്‍ എനിക്കു് ഉണ്ടു്. മുന്നെ പലരും എഴുതിയതു തന്നെ .
ഒരിക്കല്‍ വിഷ്ണു മാഷെഴുതിയിരുന്നു. അതു ഞാന്‍ അന്നു ഹൃദയത്തില്‍ ചേര്‍ത്തു വച്ചു ആ വാക്കുകള്‍.... അതിങ്ങനെ ആയിരുന്നു എന്നെന്‍റെ ഓര്‍മ്മ.. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍....എന്‍റ് പാസ്സ്വേര്‍ഡു് കുറിച്ചു ഞാന്‍ നല്‍കിയിട്ടുണ്ടെന്നോ മറ്റോ അര്‍ഥത്തില്‍. എന്‍റെ ഓര്‍മ്മ ശരിയല്ലെങ്കില്‍ ക്ഷമിക്കണം മാഷേ
പാസ്സു്വേര്‍ഡുകള്‍ ആരുടേയും നഷ്ടപ്പെടാതിരിക്കട്ടെ.:(
ഈ നിഴല്‍ നാടകത്തില്‍ നിഴല്‍ക്കുത്തെന്ന ഒരു ബ്ലോഗുള്ള ഞാനെത്ര ഭാഗ്യവാന്‍.
സര്‍വ്വം നിഴല്‍.:)

ദിലീപ് വിശ്വനാഥ് said...

ശാരിരികാസ്വാസ്ഥ്യങ്ങള്‍, സമയക്കുറവ് എന്നിവയാണ് പലരെയും ബ്ലോഗില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. എല്ലാ‍വരും മടങ്ങി വരും എന്നു തന്നെയാണ് എന്റെ പ്രതീക്ഷ.

asdfasdf asfdasdf said...

ആരും എവിടെയും പോയിട്ടില്ല. എല്ലാവരും അവിടെ ഉണ്ട്. എന്നും പോസ്റ്റിടാന്‍ അവരെല്ലാവരും അഗ്രജന്മാരല്ലല്ലോ !!:)

പൊറാടത്ത് said...

അഗ്രജാ.. അത്യാഗ്രഹിയും അസൂയക്കാരനും എന്ന പഴയ കഥ ഓര്‍മ്മ വരുന്നു...

‘അല്‍ഷി‍മേഴ്സിന്റെ‘ തൊടക്കാവും..

പിന്നെ.., ഞാനീ നാട്ടുകാരനേയല്ലേ....

[ nardnahc hsemus ] said...

അയ്യോ, ഒരാളെ വിട്ടു, ശിശു‍സര്‍ക്കാരോഫീസിലെ നെറ്റ് കേബിളുപൊട്ടിയതുകൊണ്ട് ആണത്രെ അങ്ങേരീ പരിപാടി ഉപേക്ഷിച്ചത്.. അടുത്ത കേബിള്‍ വരുന്നത് വരെ അങേരദൃശ്യനായി തുടരും.. ഹോ, ഭാഗ്യവാന്‍!

reshma said...

മറവിയായിരിക്കില്ല. ഇന്നലെ വരെ നിറഞ്ഞുനിന്നിരുന്ന ഓണ്‍ലൈന്‍ വ്യക്തിത്വങ്ങള്‍ ഒഴിച്ചിട്ട്പോകുന്ന ഇടങ്ങള്‍
‍ നോക്കി എവിടെ, എന്ത് പറ്റി എന്നൊക്കെ സ്വയം ചോദിക്കാമെന്നല്ലാതെ എന്തെങ്കിലും ചെയ്യാന്‍ പറ്റോ പാച്ചൂന്റെ ഉപ്പാ?
(വെള്ളെഴുത്തിനോട് യോജിക്കുന്നു. ആദ്യ വാചകം ഈ പോസ്റ്റിനത്ര ചേരുന്നില്ല.)

G.MANU said...

ബ്ലോഗിംഗ് ബോറിംഗ് ആയി മാറിത്തുടങ്ങിയോ ദൈവമേ...
മടുപ്പിന്റെ ഒരു അടുപ്പം പൊതുവെ കാണുന്നു..

Sharu (Ansha Muneer) said...

സ്വന്തം പോസ്റ്റില്‍ കമ്മന്റുകള്‍ ഉണ്ടെങ്കില്‍ മാത്രം അവരെകുറിച്ചും അവരുടെ ബ്ലോഗിനെ കുറിച്ചും ഒരു ധാരണ ഉണ്ടായിരിക്കുകയും മറിച്ചാണെങ്കില്‍ ആ അഭാവം ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്യുന്നു. ഈ ഒരു പ്രവണത നല്ലതല്ല. അതുകൊണ്ടു തന്നെ ഈ ഒരു അന്വേഷണം അനിവാര്യമാണ്.

മുസ്തഫ|musthapha said...

അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി.

സുമേഷ്: :)

സുരേഷ്: അങ്ങിനെയൊരു കാരണം കൊണ്ടാണ് അഞ്ചല്‍ എഴുതാത്തതെന്ന് ഉറപ്പിച്ച് പറയാനാകുമോ?

സിയ: ▌▌▌▌▌▌

മഴത്തുള്ളി: അതെ, ഇന്നവര് നാളെ നമ്മള്!

വെള്ളെഴുത്ത്: താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു.

അഞ്ചലിനെ പറ്റി പറഞ്ഞ് തുടങ്ങിയപ്പോള്, അഞ്ചല് പോലും ആസ്വദിക്കുന്ന ആ പ്രയോഗം വെച്ച് തുടങ്ങിയെന്നേ ഉള്ളൂ എന്ന് വേണമെങ്കില് പറയാം, പക്ഷെ, ശരിക്കും പറഞ്ഞാല്, വിവാദവിഷയങ്ങളിലേക്ക് പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്ന ഞാനടക്കമുള്ള ബ്ലോഗേര്‍സിന്‍റെ മനഃശാസ്ത്രത്തെ മുതലെടുത്ത് കൊണ്ടുള്ള പക്കാ (ചീപ്പ്) പബ്ലിസിറ്റി ട്രിക്ക്… എന്നതിനെ വിളിക്കാം.

ആ പ്രയോഗം, രാജിന്‍റെ സാന്ദര്‍ഭീകമായ പ്രസ്താവന മാത്രമായിരുന്നോ? അവിടെ ചര്ച്ച ചെയ്യപ്പെട്ട വിഷയവുമായി ഒട്ടും ബന്ധമില്ലാത്തതായിരുന്നു അത്. അങ്ങിനെയുള്ള ശൈലി രാജ് പലയിടത്തും പ്രയോഗിച്ച് കണ്ടിട്ടുള്ളത് കൊണ്ട് എനിക്കതിനെ സാന്ദര്‍ഭീകം എന്ന് വിളിക്കാന് തോന്നുന്നില്ല.

ഷാരു: നന്ദി

നിരക്ഷരന്: സാജന് പെട്ടെന്ന് തന്നെ സുഖമാവട്ടെ

നജൂസ്: :)

വഴിപോക്കന്: നന്ദി

സുല്: സീനിയറായാലും ജൂനിയറായാലും സജീവമല്ലെങ്കില് എല്ലാവരും വിസ്മൃതിയിലാകുന്നു.

അബ്ദുള്‍ കരീം: നന്ദി

ഡോക്ടര്: നന്ദി

സുരേഷ്: ബ്ലോഗില് ഇപ്പോള് കാണാത്തവരെ കുറിച്ചുള്ള ഒരു ചിന്ത തന്നെയാണ് ഈ പോസ്റ്റിനാധാരം. അഞ്ചലിന്‍റെ ആളനക്കമില്ലാത്ത ബ്ലോഗ് ഒരു നിമിത്തമായെന്ന് മാത്രം.

പ്രിയ: അതെ, അങ്ങിനെയായിരിക്കട്ടെ….

കൃഷ്: ഈ അന്വേഷണചുമതല ഞാന് താങ്കളെ ഏല്‍പ്പിക്കുന്നു :)

സതീശ്: നന്ദി

കണ്ണൂരാന്: അതെ, എല്ലാവരും തിരിച്ച് വരട്ടെ… നന്ദി

ആഷ: സാജന് പെട്ടെന്ന് സുഖം പ്രാപിക്കട്ടെ…

ബ്ലോഗിങ്ങ് മടുത്തിട്ടുണ്ട് എനിക്കും, പലവട്ടം… പക്ഷെ, ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാല് പൂര്‍വ്വാധികം ഇഷ്ടം തോന്നും – അതോണ്ട് ആരും മടുത്തിട്ട് ബ്ലോഗ് വിടില്ല :)

വേണുവേട്ടാ: എനിക്കോര്‍മ്മയുണ്ട് വിഷ്ണുമാഷിന്‍റെ ആ ബ്ലോഗ്…

എന്നെങ്കിലും നഷ്ടപ്പെടേണ്ടത് തന്നെയാണ് എന്ന തിരിച്ചറിവുണ്ടെങ്കിലും നമുക്ക് പ്രാര്‍ത്ഥിക്കാം, ആരുടേയും പാസ്സ് വേര്‍ഡുകള് നഷ്ടപ്പെടാതിരിക്കട്ടെ!

വാല്‍മീകി: അതെ, അങ്ങിനെ പ്രതീക്ഷിക്കാം – നന്ദി

കുട്ടന്മ്മേനോന്: വരവ് വെച്ചേക്ക്ണ് [സ്മൈലി മാത്രം] :)

പൊറാടത്ത്: എനിക്കതിന് കണ്ണേയില്ല :)

സുമേഷ്: ഈ നെലക്ക് പോയാല് അടുത്ത് തന്നെ എന്‍റെ കേബിളും പൊട്ടും :)

രേഷ്മ: ശരിയാണ്, ചെയ്യാനായി ഒന്നും ഇല്ല…
ചോറ്റുപാത്രത്തിന്‍റെ മൂടിയില് പയറുപ്പേരി വെച്ച് സ്നേഹം പൂര്‍വ്വം നീട്ടിയ വിനോദ്,
താഴെ കിടന്ന്, കട്ടിലില് കിടക്കാനിടമൊരുക്കി തന്ന നിസാര്…
ജീവിതയാത്രയുടെ തിരക്കിനിടയില് എവിടെയൊക്കെയോ വെച്ച് കൈവിട്ട് പോയവര്…
വിസ്മൃതിയിലാകുന്നവരെത്ര!

മനു: ബ്രിജ് വിഹാരത്തിന്‍റെ കുലപതിക്ക് മടുപ്പോ… കൊല്ലും ഞാന് :)

ഷാരു: ഇവിടെ രണ്ട് കമന്‍റിട്ടത് കൊണ്ട്, അടുത്ത രണ്ട് പോസ്റ്റിനുള്ളില് നിന്‍റെ അഭാവം ഉണ്ടായാല് ഞാന് ശ്രദ്ധിച്ചേക്കാം :)

Mubarak Merchant said...

നേരാണല്ലോ ന്റെ ബദ്‌രീങ്ങളേ..
എത്ര നല്ലനല്ല എഴുത്ത് കാരാ അകാലത്തില്‍ പൊലിഞ്ഞത്!! അല്ല ബായ്, അഞ്ചക്കാരന്‍ നാട്ടീ പോയതോണ്ടല്ലേ പോസ്റ്റിടാത്തെ? ഞാനങ്ങനേണു കരുതീത്.
കാര്യം പേരു മാറ്റിയെങ്കിലും പെരിങ്ങോടനൊക്കെ വളരെ പ്രബുദ്ധമായ കവിതകള്‍ കൊണ്ട് ബ്ലോഗില്ല് സജീവമാണ്. ബാക്കിയുള്ളവരില്‍ ഒരു 10% പേരെങ്കിലും സുമേഷ് പറഞ്ഞ പോലെ ബുദ്ധി വന്നപ്പൊ പിന്മാറിയതാവാം. ഞാനൊക്കെ ഔട്ട് ഓഫ് സ്റ്റോക്ക് ആയതോണ്ട് എഴുത്ത് നിര്‍ത്തിയതാണ്. ബട്ട്, എത്രയോ പ്രതിഭാധനരായ ആളുകള്‍ ഉണ്ടായിരുന്നു.. നേരമ്പോക്കിനായി വന്ന് എന്തെങ്കിലുമൊക്കെ ചെയ്തിട്ട് പോയിരുന്നവരാനോ അവര്‍? കഹാം ഗയേ വോ ലോഗ്?

കാവലാന്‍ said...

ഇവിടെയാണ് ഇടയില്‍ വലിഞ്ഞുകയറിയ പ്രവാചകന്‍ ഹരികുമാരന്റെ വചനങ്ങള്‍ക്ക് ജീവന്‍ വയ്ക്കുന്നത് അദ്ധേഹത്തിന്റെ വെളിപാടുപുസ്തകത്തില്‍ അധ്യാ:൧൨൯ ത്തില്‍ പതിനേഴുമുതല്‍ ഇരുപത്തേഴു വരെ ഇങ്ങനെ പറഞ്ഞിരിക്കുന്നു.
:''വെട്ടുകിളി സന്തതികളേ നിങ്ങളെന്തിനു ഭയപ്പെടുന്നു? വേള്‍ഡ് സ്ട്രോങ്ങായ ഗൂഗിള്‍ ബ്ലോഗത്താന് വേണമെങ്കില്‍ ഈ കഫേകളില്‍ ഓലിയിടുന്നവരില്‍ നിന്നുപോലും തന്റെ സന്താനങ്ങളെ സൃഷ്ടിക്കാന്‍ കഴിയും"

ബ്ലൊഗ്ഗേലൂയ്യ.....ബ്ലൊഗ്ഗേലൂയ്യ.....

ത്രിശങ്കു / Thrisanku said...

അഞ്ചല്‍ക്കാരനെയും അകത്താക്കിയോ? എനി ന്യൂസ്?

:(

രമീഷ്‌രവി said...

മനുഷ്യരുടെ കാര്യവും അങ്ങനെ തന്നെ ...കുറെ വര്‍ഷങ്ങള്‍ കാണാതിരുന്നാല്‍ തോന്നും ജീവിച്ചിരിപ്പില്ല എന്ന്

ഏറനാടന്‍ said...

അഗ്രൂ...കണ്‍ തുറപ്പിക്കും വിഷയം തന്നെയിത്.. വൈകിയാണേലും ഇതിപ്പോ കണ്ടത് നന്നായി..
അതെ മണ്മറഞ്ഞുപോയ ബ്ലോഗരൊക്കെ എവിടേ? അവരെകുറിച്ച് ഒരു അന്വേഷണ കമ്മീഷന്‍ വെച്ചാലോ?
കേരളാ സറ്ക്കിള്‍ വേണേല്‍ ഞാന്‍ തുനിഞ്ഞിറങ്ങാം..
ദുബായില്‍ നിന്നും പോരാന്‍ നേരം ഞാനും ദുഖിതനായിരുന്നു.. നാട്ടിലെത്തിയാല്‍ ഇനി എങ്ങനെ ബ്ലോഗും എന്നാലോചിച്ച്.. ബട്ട് ഇവിടേയും ബ്ലോഗുന്നതില്‍ തടസ്സമില്ല.. (വിടവാങ്ങല്‍ പോസ്റ്റ് വരെ ഇട്ട് ഇളിഭ്യനായിരുന്നു അന്നേരം)

ഓ.ടോ:- ഇനിയിപ്പോ ഒരു ഡൗട്ട്, സജീവമായിരുന്ന വിസ്മൃതിയിലാണ്ടുപോയ ബ്ലോഗരില്‍ ചിലരെങ്കിലും വേറെ നാമവിശേഷണത്തില്‍ വേറെ ബ്ലോഗ് പറമ്പുകള്‍ വാങ്ങിയോ? ഇന്നും വേറേ നാമധാരികളായി ഇപ്പോഴുമുണ്ടോ? ആവോവോ..!

Kaippally said...

ബ്ലോഗ് ലേഖനങ്ങള്‍ search ചെയ്ത് വായികുന്നവര്‍ വളരെ കുറവാണു് എന്നതിനുള്ള തെളിവാണു് അഗ്രജന്‍ വേറൊരു രീതിയില്‍ പറഞ്ഞത്.

search കാര്യമായി ചെയുന്നില്ല എന്നതിനും കാരണമുണ്ട്.
1) പലരും Tag/Label ഉപയോഗിക്കുന്നില്ല.
2) മലയാളം ബ്ലോഗിനു് നല്ലൊരു search engine ഇല്ല.

രണ്ടാമത് പറഞ്ഞ് സംവിധാനം വളരെ പെട്ടന്നു തന്നെ ഉണ്ടാകും. കാത്തിരിക്കുക.